twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജീവിതത്തിലെ വിഷമങ്ങളും പ്രശ്‌നങ്ങളും തരണം ചെയ്യാന്‍ സഹായിച്ചത് നീയാണ്; മകനെക്കുറിച്ച് വീണ

    |

    മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് വീണ നായര്‍. ടെലിവിഷനിലൂടെയാണ് വീണ പ്രേക്ഷകരുടെ പ്രിയങ്കരിയാകുന്നത്. സിനിമയിലും സാന്നിധ്യം അറിയിക്കാന്‍ വീണയ്ക്ക് സാധിച്ചിട്ടുണ്ട്. ബിഗ് ബോസ് മലയാളം സീസണ്‍ 2വിലെ മത്സരാര്‍ത്ഥിയായും വീണ എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് വീണ. കോമഡി കഥാപാത്രങ്ങളാണ് വീണയെ മലയാളികള്‍ക്ക് പ്രിയങ്കരിയാക്കുന്നത്. അഭിനയത്തിന് പുറമെ മറ്റ് പല കലകളിലും പ്രാവീണ്യം തെളിയിച്ച താരമാണ് വീണ നായര്‍.

    Also Read: നിങ്ങൾ സ്‌ക്രീനിൽ കാണുന്ന ആളല്ല ശരിക്കും റിമി ടോമി!, വീട്ടിൽ മറ്റൊരാളാണ്; മുക്ത പറഞ്ഞത്Also Read: നിങ്ങൾ സ്‌ക്രീനിൽ കാണുന്ന ആളല്ല ശരിക്കും റിമി ടോമി!, വീട്ടിൽ മറ്റൊരാളാണ്; മുക്ത പറഞ്ഞത്

    വീണയുടെ മകനും ആരാധകര്‍ക്ക് ഇന്ന് വളരെ പ്രിയപ്പെട്ടവനാണ്. തന്റെ മകന്‍ അമ്പാടിയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം വീണ നിരന്തരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മകന്റെ ആറാം പിറന്നാളിന് വീണ പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ആ കുറിപ്പ് വിശദമായി വായിക്കാം തുടര്‍ന്ന്.

    എന്റെ രാജകുമാരന്റെ പിറന്നാള്‍

    ഇന്ന് എന്റെ രാജകുമാരന്റെ പിറന്നാള്‍ ആണ്. ഈശ്വരന് നന്ദി എന്നാണ് വീണ പറയുന്നത്.2016 November 11 , ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസമാണെന്നും വീണ പറയുന്നുണ്ട്. ഏതൊരമ്മയെ പോലെയും ഏറ്റവും സന്തോഷം തോന്നിയ ദിവസമാണെന്നും താരം പറയുന്നു. അന്ന് മുതല്‍ ഇ ദിവസം വരെ ജീവിതത്തിലെ ഓരോ വിഷമങ്ങളും പ്രേശ്‌നങ്ങളും വന്നപ്പോള്‍ ,അതിനെയെല്ലാം തരണം ചെയ്തു മുന്നേക്കു പോവാന്‍ എനിക്ക് പ്രചോദനവും സഹായവുമായതു നീ ആണ് അംബുച്ച എന്നാണ് മകനെക്കുറിച്ച് വീണ പറയുന്നത്.

    Also Read: മനസിലെപ്പോഴും പേടിയാണ്, ഡോക്ടറേ എനിക്കെന്തെങ്കിലും ഗുളിക തരുമോ എന്ന് ചോദിച്ചിട്ടുണ്ട്: ഹണി റോസ്Also Read: മനസിലെപ്പോഴും പേടിയാണ്, ഡോക്ടറേ എനിക്കെന്തെങ്കിലും ഗുളിക തരുമോ എന്ന് ചോദിച്ചിട്ടുണ്ട്: ഹണി റോസ്

    നീ ഇല്ലെങ്കില്‍ ഞാന്‍ ഇല്ല

    നീ ഇല്ലെങ്കില്‍ ഞാന്‍ ഇല്ലെന്നും നീയാണ് എല്ലാമെന്നും വീണ മകനെക്കുറിച്ച് പറയുന്നു. നിന്റെ സന്തോഷമാണ് എന്റെ സന്തോഷം, നിന്റെ ഇഷ്ട്ടമാണ് എന്റെ ഇഷ്ട്ടമെന്നും വീണ പറയുന്നു. അംബച്ചന്‍ എന്നെ അറിയുന്നപോലെ ആര്‍ക്കും എന്നെ അറിയില്ല. ഈ പിറന്നാള്‍ ദിനത്തില്‍ ഞാന്‍ ഒരു വാക്ക് നല്‍കുന്നു .നിനക്ക് നല്ല ഒരു അമ്മയായി നിന്റെ നല്ല ഒരു സുഹൃത്തായി ഞാന്‍ എന്നും കൂടെ ഉണ്ടാവും അവസാന ശ്വാസം വരെ എന്നു പറഞ്ഞാണ് വീണ കുറിപ്പ് അവസാനിപ്പിക്കുന്നത്.

     മകന് ആശംസകള്‍ നേരുന്നു


    മകനോടൊപ്പമുള്ള ചിത്രങ്ങളും വീണ പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് കമന്റുമായി എത്തുന്നത്. ആരാധകര്‍ക്കൊപ്പം താരങ്ങളും വീണയുടെ മകന് ആശംസകള്‍ നേരുന്നുണ്ട്. പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. ഇതിനിടെ മകന് പിറന്നാള്‍ ആശംസകളുമായി വീണയുടെ ഭര്‍ത്താവ് ആര്‍ജെ അമനും എത്തിയിട്ടുണ്ട്. മനസ് നിറയെ ഈ ചെക്കനാണ്. അമ്പാടിയ്ക്ക് ആറ് വയസ്. നിങ്ങളുടെ എല്ലാവരുടേയും പ്രാര്‍ത്ഥനയും ആശംസയും ആവശ്യപ്പെടുന്നുവെന്നാണ് അമന്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്.

    പിരിയാന്‍ തീരുമാനിക്കുകയായിരുന്നു

    ആരാധകര്‍ക്ക് സുപരിചിതരും പ്രിയപ്പെട്ടവരുമായിരുന്ന താരദമ്പതികളായിരുന്നു വീണയും അമനും. എന്നാല്‍ ആരാധകരെ നിരാശപ്പെടുത്തിക്കൊണ്ട് ഈയ്യടുത്ത് ഇരുവരും പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. എന്തുകൊണ്ടാണ് തങ്ങള്‍ പിരിയുന്നതെന്ന് വീണയും അമനും വെളിപ്പെടുത്തിയിട്ടില്ല. അതേസമയം വിവാഹം ബന്ധം മാത്രമാണ് പിരിയുന്നതെന്നും മകന്റെ ഉത്തരവാദിത്തം പങ്കിടുമെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ച് ഈയ്യടുത്ത് മകന്റെ സ്‌കൂളിലെ പരിപാടിയ്ക്ക് വീണയും അമനും ഒരുമിച്ചെത്തിയത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

    വെള്ളിമൂങ്ങയിലെ പ്രകടനത്തോടെയാണ് വീണ സിനിമയില്‍ ശ്രദ്ധ നേടുന്നത്. തട്ടീം മുട്ടീം പരമ്പരയിലെ കോകിലയും ഏറെ കയ്യടി നേടിക്കൊടുത്ത വേഷമാണ്. നിരവധി ടെലിവിഷന്‍ പരമ്പരകളുടെ ഭാഗമായിട്ടുണ്ട് വീണ നായര്‍.

    Read more about: veena nair bigg boss
    English summary
    Bigg Boss Malayalam Fame Veena Nair Pens An Emotional Note About Her Son On His Birthday
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X