ഇവള്‍ ഡിവോഴ്‌സ് ആയല്ലേ? ബര്‍ത്ത് ഡേ പോസ്റ്റില്‍ കമന്റിട്ടയാള്‍ക്ക് വീണയുടെ മറുപടി; ഇത് മാസ്!

മലയാളികള്‍ക്ക് യാതൊരു പരിചയപ്പെടുത്തലും ആവശ്യമില്ലാത്ത നടിയാണ് വീണ നായര്‍. യുവജനോത്സവ വേദികളിലൂടെ ശ്രദ്ധ നേടി പിന്നീട് സീരിയലിലും സിനിമയിലെത്തുമെല്ലാം നിറ സാന്നിധ്യമായി മാറിയ നടിയാണ് വീണ നായര്‍. അഭിനയത്തിന് പുറമെ പാട്ടിലും ഡാന്‍സിലുമെല്ലാം മികവ് തെളിയിച്ചിട്ടുള്ള പ്രതിഭയാണ് വീണ നായര്‍. ബിഗ് ബോസ് മലയാളം സീസണ്‍ 2ലെ മത്സരാര്‍ത്ഥിയുമായിരുന്നു വീണ നായര്‍.

ഓണ്‍ സ്‌ക്രീനിലെ തന്റെ പ്രകടനം കൊണ്ട് കയ്യടി നേടാറുള്ള വീണയുടെ ഓഫ് സ്‌ക്രീന്‍ ജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. വീണയുടെ ദാമ്പത്യ ജീവിതം കഴിഞ്ഞ കുറച്ചുനാളുകളായി സോഷ്യല്‍ മീഡിയയിലെ ചർച്ചാ വിഷയമാണ്. താരവും ഭര്‍ത്താവും പിരിഞ്ഞുവെന്ന തരത്തിലുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയത്.

Veena Nair

താരത്തിന്റെ ബര്‍ത്ത് ഡേ ആഘോഷവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. വീണയാണ് ബര്‍ത്ത് ഡേ ആഘോഷത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഇതിനിടെ തന്നെ ചൊറിയാന്‍ വന്നൊരാള്‍ക്ക് വീണ നല്‍കിയ മറുപടിയും ശ്രദ്ധ നേടുകയാണ്. താരത്തിന്റെ വ്യക്തിജീവിതത്തെക്കുറിച്ചായിരുന്നു ഇയാളുടെ ചോദ്യം. വീണയോടുള്ള ചോദ്യവും അതിനുള്ള മറുപടിയുമെല്ലാം ചര്‍ച്ചയാവുകയാണ്.

ഇവള്‍ ഡിവോഴ്‌സ് ആയി അല്ലേ എന്നായിരുന്നു ഒരാളുടെ കമന്റ്. ഉടനെ തന്നെ വീണ മറുപടിയുമായി എത്തുകയായിരുന്നു. ഇല്ല. ആകുമ്പോള്‍ അറിയിക്കാം ചേട്ടാ എന്നായിരുന്നു വീണയുടെ മറുപടി. താരത്തിന്റെ മറുപടിയ്ക്ക് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ. താരം പങ്കുവച്ച വീഡിയോയും വൈറലാവുകയാണ്.

സിനിമയിലും സീരിയലുമെല്ലാം അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട് വീണ നായര്‍. എന്നാല്‍ വീണയെ മലയാളികള്‍ അടുത്തറിയുന്നത് ബിഗ് ബോസ് മലയാളം സീസണില്‍ മത്സരാര്‍ത്ഥിയായി എത്തുന്നതോടെയാണ്. ആര്‍ജെ അമന്‍ ആണ് വീണയുടെ ഭര്‍ത്താവ്. ഇരുവരും പിരിഞ്ഞുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ തങ്ങള്‍ ഔദ്യോഗികമായി പിരിഞ്ഞിട്ടില്ലെന്നാണ് അമന്‍ ഈ സമയത്ത് അറിയിച്ചത്.

ഈയ്യടുത്ത് മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ വീണയും മനസ് തുറന്നിരുന്നു. തങ്ങള്‍ പിരിഞ്ഞാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി കഴിയുന്നത്. എന്നാല്‍ ഇപ്പോഴും ക്ലൈമാക്‌സിലേക്ക് എത്തിയിട്ടില്ലെന്നായിരുന്നു വീണ പറഞ്ഞത്. ഒരു ചായ കുടിച്ച് പിരിയുന്നത് പോലെ അല്ല. എന്റെ കൂടെ ഏഴ്, എട്ട് വര്‍ഷം ഒരുമിച്ച് ഉണ്ടായിരുന്ന ആളാണ്. പെട്ടെന്ന് അതില്‍ നിന്ന് വിട്ട് പോരാന്‍ പറ്റില്ല. ഒരുപാട് സമയമെടുക്കും എന്നാണ് വീണ പറഞ്ഞത്.

Veena Nair

അമന്‍ തന്റെ കുഞ്ഞിന്റെ അച്ഛനാണ്. ആ സ്ഥാനം ഞാന്‍ എന്ത് ചെയ്താലും മാറ്റാന്‍ പറ്റില്ല എന്നും വീണ പറഞ്ഞിരുന്നു. ഞങ്ങള്‍ ഇപ്പോള്‍ പിരിഞ്ഞിരിക്കുകയാണ്. രണ്ടു വര്‍ഷമായിട്ട് ഞാന്‍ കൊച്ചിയിലാണ് താമസിക്കുന്നത് എന്ന് വീണ അറിയിച്ചു. അതേസമയം, മകന്റെ കാര്യങ്ങള്‍ ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്നാണ് നോക്കുന്നതെന്നും വീണ പറഞ്ഞു. ഇപ്പോള്‍ ഞങ്ങള്‍ ഡിവോഴ്സല്ല, നാളെ മോന് വേണ്ടി ഞങ്ങള്‍ ഒന്നിച്ച് പോകുമോ എന്ന് അറിയില്ലെന്നും വീണ പറയുന്നുണ്ട്.

ഇപ്പോഴും പൂര്‍ണമായും ഈ ബന്ധം വേണ്ട എന്നൊരു തീരുമാനത്തിലേക്ക് തങ്ങള്‍ എത്തിയിട്ടില്ലെന്നാണ് വീണ പറയുന്നത്. വിളിക്കുകയും മകന്റെ കാര്യങ്ങള്‍ സംസാരിക്കാറുമുണ്ടെന്നാണ് വീണ പറയുന്നത്. അതേസമയം ക്ലൈമാക്‌സ് ആകുമ്പോള്‍ താന്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുമെന്നും വീണ വ്യക്തമാക്കി.

Read more about: veena nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X