For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പിസി ജോര്‍ജ് മുതല്‍ ബാബുരാജും അനുവും വരെ; ബിഗ് ബോസ് നാലാം സീസണില്‍ ഇവര്‍ ഉണ്ടാകണമെന്ന് പ്രേക്ഷകര്‍

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ വിജയിയെ കണ്ടെത്താന്‍ ഇനി നാളുകള്‍ മാത്രം. വോട്ടിംഗ് എല്ലാം പൂര്‍ത്തിയായിരിക്കുകയാണ്. ഇനി ആരാകും വിജയി എന്ന് മാത്രമേ അറിയേണ്ടതുള്ളൂ. അതേസമയം എന്നാണ് വിജയിയെ പ്രഖ്യാപിക്കുക എന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല. ഈ സാഹചര്യം മുതലെടുത്ത് പലതരത്തിലുള്ള അഭ്യൂഹങ്ങളും ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായിട്ടുണ്ട്.

  കറുപ്പണിഞ്ഞ് ബോളിവുഡ് സുന്ദരി പരിനീതി ചോപ്ര; ചിത്രങ്ങള്‍ കാണാം

  ബിഗ് ബോസ് മലയാളം ഇതുവരെ മൂന്ന് സീസണുകളാണ് അരങ്ങേറിയത്. ഇതില്‍ ആദ്യ സീസണില്‍ മാത്രമാണ് വിജയിയെ കണ്ടെത്തിയത്. മൂന്നാം സീസണ്‍ ഏറെ വെല്ലുവിളികള്‍ നേരിടേണ്ടി വന്നുവെങ്കിലും വിജയിയെ കണ്ടെത്താതെ അവസാനിപ്പിക്കി്‌ല്ലെന്ന അണിയറ പ്രവര്‍ത്തകരുടെ തീരുമാനമാണ് വിജയിയെ കണ്ടെത്തുന്നതിലേക്ക് നയിച്ചത്. നേരത്തെ ഷോ അവസാനഘട്ടത്തിലേക്ക് എത്തിയപ്പോള്‍ തമിഴ്‌നാട് ആരോഗ്യ വകുപ്പ് ഇടപെട്ടതിനെ കുറിച്ച് നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു.

  മൂന്നാം സീസണ്‍ അവസാനിക്കുമ്പോഴേക്കും നാലാം സീസണിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി മാറിയിരിക്കുകയാണ്. ആരൊക്കെയായിരിക്കണം അടുത്ത സീസണിലെ മത്സരാര്‍ത്ഥികള്‍ എന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി മാറിയിട്ടുണ്ട്. പല താരങ്ങളുടേയും പേരുകള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയ നിര്‍ദ്ദേശിക്കുന്നുണ്ട്. അതേസമയം അധികം സെലിബ്രിറ്റികള്‍ അല്ലാത്ത ആള്‍ക്കാര്‍ വേണം ഷോയിലേക്ക് വരണമെന്നും ചിലര്‍ പറയുന്നുണ്ട്. മൂന്നാം സീസണിലെ ഡിംപല്‍, മജ്‌സിയ, റിതു, അഡോണി, സായി എന്നിവരെ പോലുള്ള താരങ്ങളെയാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.

  പരസ്പരം അറിയുന്ന, അടുത്ത സുഹൃത്തുക്കളായവരെ കൊണ്ടു വരരുതെന്നും ചിലര്‍ പറയുന്നുണ്ട്. ഈ സീസണില്‍ നോബിയും കിടിലം ഫിറോസും നേരത്തെ തന്നെ അറിയുന്നവരും അടുത്ത സുഹൃത്തുക്കളുമായിരുന്നു. രണ്ടാം സീസണില്‍ ആര്യയും വീണയും സുഹൃത്തുക്കളായിരുന്നു. ഈ ബന്ധം ഇവര്‍ക്ക് ബിഗ് ബോസ് വീടിനുള്ളിലും ഗുണം ചെയ്തിരുന്നു. സെലിബ്രിറ്റികളെ പോലെ തന്നെ സാധാരണക്കാരേയും പങ്കെടുപ്പിക്കണമെന്നും ദമ്പതികളെ കൊണ്ടു വരരുതെന്നും ചിലര്‍ പറയുന്നുണ്ട്.

  നാലാം സീസണില്‍ ഉണ്ടാകണമെന്ന് പ്രേക്ഷകരില്‍ മിക്കവരും ആഗ്രഹിക്കുന്ന വ്യക്തി രാഷ്ട്രീയക്കാരനായ പിസി ജോര്‍ജാണ്. രാഷ്ട്രീയത്തിലും പൊതുവേദികളിലുമെല്ലാം തന്റെ വിവാദ പ്രസ്താനവകളിലൂടെ വാര്‍ത്തകളില്‍ ഇടം നേടാറുള്ള പിസി ജോര്‍ജ് ഇതുപോലൊരു ഷോയിലേക്ക് വരികയാണെങ്കില്‍ അത് വലിയ തരത്തിലുള്ള കണ്ടന്റുകള്‍ക്ക് വഴിയൊരുക്കുമെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍. വിവാദങ്ങള്‍ക്കും കാരണമാകുമെന്ന് ചിലര്‍ പറയുന്നുണ്ട്. അതേസമയം, രാഷ്ട്രീയക്കാരനായ അദ്ദേഹം ഒരിക്കലും ഇത്തരമൊരു ഷോയിലേക്ക് വരില്ലെന്ന അഭിപ്രായം പങ്കുവെക്കുന്നവരും കുറവല്ല.

  പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന മറ്റൊരു മത്സരാര്‍ത്ഥി നടന്‍ ബാബുരാജാണ്. ജോജിയിലൂടെ ഒരിടവേളയ്ക്ക് ശേഷം വലിയൊരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ബാബുരാജ്. നല്ല ഫാന്‍ ബേസുള്ള, പലപ്പോഴും തന്റെ നിലപാടുകള്‍ തുറന്നു പറഞ്ഞിട്ടുള്ള ബാബുരാജ് ഷോയിലേക്ക് വരികയാണെങ്കില്‍ അത് പ്രേക്ഷകരുടെ ശ്രദ്ധ നേടുമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അതേസമയം തന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ടൊരു വിജയത്തിന് ശേഷം ബിഗ് ബോസിലേക്ക് വരിക എന്ന വെല്ലുവിളി ബാബുരാജ് ഏറ്റെടുക്കില്ലെന്ന് പറയുന്നവരും കുറവല്ല. അദ്ദേഹത്തെ ഷോയിലേക്ക് എത്തിക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരിക്കുമെന്നും പ്രേക്ഷകര്‍ പറയുന്നു.

  ലാലേട്ടന് പകരം ഇനിയാരാകും ബിഗ്‌ബോസിൽ? | FilmiBeat Malayalam

  കഴിഞ്ഞ രണ്ട് സീസണിലും ഒരു ഹാസ്യതാരം ബിഗ് ബോസ് ഷോയുടെ ഭാഗമായിരുന്നു. അടുത്ത സീസണിലും അങ്ങനെയൊരാള്‍ വേണമെന്നാണ് സോഷ്യല്‍ മീഡിയയുടെ അഭിപ്രായം. ഇങ്ങനെ അവര്‍ ചൂണ്ടിക്കാണിക്കുന്നത് ബിനു അടിമാലിയുടേയും അസീസ് നെടുമങ്ങാടിന്റേയും പേരുകളാണ്. ഇരുവരും സ്റ്റാര്‍ മാജിക്കിലൂടെ ഇപ്പോള്‍ വലിയ ആരാധക വൃന്ദത്തെ സ്വന്തമാക്കിയവരാണ്. അവരെ കൂടാതെ നടിയായ അനു, കൊമേഡിയന്‍ തങ്കച്ചന്‍ വിതുര എന്നിവരുടെ പേരുകളും ചിലര്‍ പറയുന്നുണ്ട്. ടിക് ടോക് ഫെയിം ഹെലന്‍ ഓഫ് സ്പാര്‍ട്ട്, യൂട്യൂബര്‍മാരായ കാര്‍ത്തിക് സൂര്യ, അര്‍ജുന്‍, അഭിനേതാക്കളായ വിനു മോഹന്‍, അന്‍സിബ ഹസന്‍, ജിയ ഇറാനി, ശ്രീവിദ്യ, ലക്ഷ്മിനായര്‍ തുടങ്ങിയവരുടെ പേരുകളും ചിലര്‍ നിര്‍ദേശിക്കുന്നു.

  Read more about: bigg boss malayalam bigg boss
  English summary
  Bigg Boss Malayalam Fans Wants PC George Baburaj And Anu To Be A Part Of Next Season, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X