ശാലുവിന് റോബിനെ വച്ച് ജീവിക്കേണ്ടതില്ല! റോബിന്‍ യഥാര്‍ത്ഥത്തില്‍ ഫ്രോഡോ? തുറന്നടിച്ച് പൊളി ഫിറോസ്

ബിഗ് ബോസ് മലയാളം കണ്ട ഏറ്റവും ജനപ്രീയരും അത്ര തന്നെ വിവാദനായകന്മാരുമായ രണ്ട് മത്സരാര്‍ത്ഥികളാണ് റോബിനും ഫിറോസ് ഖാനും. നാലാം സീസണിലൂടെയാണ് റോബിന്‍ താരമാകുന്നത്. അതേസമയം നടനും അവതാരകനുമൊക്കെയായിരുന്ന ഫിറോസ് ഖാന്‍ മൂന്നാം സീസണിലൂടെ പൊളി ഫിറോസും ഡിഎഫ്‌കെയുമൊക്കെയായി ആരാധകരെ നേടുകയായിരുന്നു.

ഇപ്പോഴിതാ റോബിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവെക്കുകയാണ് ഫിറോസ് ഖാന്‍. ബട്ടര്‍ഫ്‌ളൈ എന്റര്‍ടെയ്ന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഫിറോസ് മനസ് തുറക്കുന്നത്. റോബിന് എന്തുകൊണ്ടാണ് ഇത്രയും ആരാധകരെന്ന് തനിക്ക് മനസിലാകുന്നില്ലെന്നാണ് ഫിറോസ് പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

Bigg Boss Malayalam

റോബിനുമായി എനിക്ക് വ്യക്തിപരമായ വിരോധങ്ങളൊന്നുമില്ല. ഷോ കഴിഞ്ഞ ശേഷം റോബിനും കിടിലം ഫിറോസും ചേര്‍ന്ന് എന്നെ വീഡിയോ കോള്‍ ചെയ്തിരുന്നു. റോബിന്‍ അത് സ്‌ക്രീന്‍ ഷോട്ട് എടുത്ത് പേജിലിട്ടിരുന്നു. ബിഗ് ബോസ് മത്സരാര്‍ത്ഥി എന്ന നിലയില്‍ പറയുകയാണെങ്കില്‍ ദില്‍ഷ വിന്നറാകാന്‍ ഒട്ടും യോഗ്യതയില്ലാത്തൊരു മത്സരാര്‍ത്ഥിയായിരുന്നുവെന്നാണ് ഫിറോസ് പറയുന്നത്. താന്‍ ബിഗ് ബോസിലുണ്ടായിരുന്നതിനാല്‍ തനിക്ക് ഗെയിമിനെക്കുറിച്ച് വ്യക്തമായി അറിയാമെന്നാണ് താരം പറയുന്നത്.

ബിഗ് ബോസില്‍ എന്ത് ചെയ്തിട്ടാണ് റോബിന് ഇത്രയും ഫാന്‍സ് എന്ന് താന്‍ എപ്പോഴും ചിന്തിക്കാറുണ്ടെന്നും താരം പറയുന്നു. അതേസമയം റോബിന് കയ്യടിക്കേണ്ട കാര്യമുണ്ടെന്നും ഫിറോസ് പറയുന്നു. ഇപ്പോഴും റോബിന്‍ ജീവിക്കുന്നത് ബിഗ് ബോസ് വച്ചാണ് ജീവിക്കുന്നത്. അതിനായി റോബിന്‍ പിആര്‍ ചെയ്യുന്നുണ്ടാകും. പക്ഷെ അത് പുള്ളിയുടെ കഴിവാണ്. നാല് സീസണ്‍ കഴിഞ്ഞു, എന്നാല്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്നത് റോബിനാണെന്ന് ഫിറോസ് പറയുന്നു.

എന്നാല്‍ എന്തുകൊണ്ടാണ് റോബിന് ഇത്രയും ഫാന്‍സ് എന്ന് തനിക്ക് മനസിലാകുന്നില്ലെന്നും ഫിറോസ് ആവര്‍ത്തിച്ചു. മത്സരാര്‍ത്ഥിയെന്ന നിലയിലാണ് താന്‍ ഇത് ചോദിക്കുന്നതെന്നും വ്യക്തിപരമായി തനിക്ക് റോബിനോട് പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഫിറോസ് ആവര്‍ത്തിച്ചു പറയുന്നുണ്ട്. റോബിന്‍ ബിഗ് ബോസിലായിരുന്ന സമയത്ത് താന്‍ തന്റെ ചാനലിന്റെ ഭാഗമായി റോബിന്റെ കുടുംബവീട്ടില്‍ പോയി വീഡിയോ ഷൂട്ട് ചെയ്ത ഓര്‍മ്മയും ഫിറോസ് പങ്കുവെക്കുന്നുണ്ട്.

ബ്ലെസ്ലിയടക്കം മിക്കവരുടേയും നാട്ടില്‍ താന്‍ പോയിരുന്നുവെന്ന് ഫിറോസ് ചൂണ്ടിക്കാണിക്കുന്നുണ്ട്. റോബിന്റെ അയല്‍വാസികളില്‍ നിന്നും നെഗറ്റീവ് പ്രതികരണങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ റോബിന്‍ ഷോയില്‍ നില്‍ക്കുന്നതിനാല്‍ താനത് ചാനലില്‍ ഇട്ടില്ല. പോസിറ്റീവ് മാത്രമാണ് താന്‍ കാരണം റോബിന് പ്രശ്‌നമുണ്ടാകരുതെന്ന് കരുതിയാണ് അങ്ങനെ ചെയ്തത്. ബിഗ് ബോസില്‍ പങ്കെടുത്തിട്ടുള്ളതിനാല്‍ അവിടെ നില്‍ക്കാനുള്ള കഷ്ടപ്പാട് തനിക്ക് അറിയാമെന്നും ഫിറോസ് പറയുന്നുണ്ട്.

മത്സരാര്‍ത്ഥി എന്ന നിലയില്‍ റോബിന്‍ ഇത്രയും ഹൈപ്പ് അര്‍ഹിക്കുന്ന ഒരാളോ എ്ന്ന് തനിക്ക് സംശയമുണ്ടെന്നാണ് ഫിറോസ് ആവര്‍ത്തിച്ച് ചോദിക്കുന്നത്. പിന്നാലെ റോബിന്‍ ഫ്രോഡാണെന്ന ആരവിന്റേയും ഷാലു പേയാടിന്റേയും തുറന്നു പറച്ചിലുകളെക്കുറിച്ചും ഫിറോസ് സംസാരിക്കുന്നുണ്ട്. ആരവ് നേരത്തെ തന്നെ കാണാന്‍ വന്നതിനെക്കുറിച്ചും ഫിറോസ് മനസ് തുറക്കുന്നുണ്ട്.

Bigg Boss Malayalam

''ഒരു സീരിയലിന്റെ ലൊക്കേഷനില്‍ വച്ച് ആരവ് കാണാന്‍ വന്നിരുന്നു. അന്ന് ആരവിനെ അറിയില്ല. റോബിന്റെ സുഹൃത്തായിരുന്നുവെന്ന് പറഞ്ഞു. ഇന്ന് പറയുന്ന കാര്യങ്ങളൊക്കെ തന്നെ ആരവ് അന്ന് എന്നോടും പറഞ്ഞിരുന്നു. റോബിന്‍ ഫ്രോഡാണെന്നും കൂടെ നിന്ന തന്റെ ജോലി കളഞ്ഞുവെന്നും പറഞ്ഞു. എന്നാല്‍ താന്‍ അത്തരം കാര്യങ്ങള്‍ കാര്യമാക്കിയില്ല. ഷാലു പേയാടിന്റെ അഭിമുഖം കണ്ടപ്പോള്‍ അദ്ദേഹം പറയുന്നത് ശരിയെന്ന് തോന്നി'' ഫിറോസ് പറയുന്നു.

ശാലു പേയാടിന് ഇതില്‍ നിന്നും ഒന്നും നേടാനില്ല. ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ അനുഭവസമ്പത്തും പ്രശസ്തിയുമുള്ള വ്യക്തിയാണ് ശാലു പേയാട്. റോബിനെ വച്ച് ശാലുവിന് പ്രശസ്തനാകേണ്ടതില്ലെന്നും ഫിറോസ് പറയുന്നു. അതേസമയം ഇപ്പോഴും റോബിന്‍ ഇത്രയും ആരാധകരെ കൂടെ നിര്‍ത്തുന്നത് അദ്ദേഹത്തിന്റെ കഴിവാണെന്നും ഫിറോസ് പറയുന്നു. തനിക്കൊപ്പം റോബിനെ പോലെയുള്ളവര്‍ ഉണ്ടായിരുന്നുവെങ്കില്‍ സന്തോഷം തോന്നിയേനെ എന്നും ഫിറോസ് പറയുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X