ബിഗ് ബോസ് പൊട്ടിത്തെറിയിലേയ്ക്ക്? ദിയയുമായി രഹസ്യ കരാറിൽ ഏർപ്പെട്ട് ബിഗ് ബോസ്!നൽകിയത് രണ്ട് ഓഫർ

അടുത്ത ഘട്ടത്തിലേയ്ക്ക് എലിമിനേഷനില്ലാതെ ഡയറക്ട് പോകാം

Recommended Video

ദിയയുമായി രഹസ്യ കരാറിൽ ഏർപ്പെട്ട് ബിഗ് ബോസ്, 2 ഓഫർ നൽകി | filmibeat Malayalam

മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് മലയാളം ടെലിവിഷൻ ചാനൽ രംഗത്ത് തരംഗം സൃഷ്ടിക്കുകയാണ്. ഇന്ത്യയിൽ തന്നെ വിവിധ ഭാഷകളിലായി വൻ വിജയം നേടി ജൈത്രയാത്ര തുടരുന്ന ബിഗ് ബോസ് മലയാളത്തിലും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ജൂൺ 24 ഞായറാഴ്ച ആരംഭിച്ച ബിഗ് ബോസ് ഇപ്പോൾ 10 ദിവസത്തിലെത്തിയിരിക്കുകയാണ്. ഒരേ ദിവസം കഴിയുന്തോറും ടാസ്ക്കുകളും ടഫ് ആയിക്കൊണ്ടിരിക്കുകയാണ്.

bigg boss

കാത്തിരിക്കാമോ സഖാവേ ഒന്ന് കൂടെ ജീവിക്കാൻ!! സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു ഈ മൗനം
16 മത്സരാർഥികൾ 100 ദിവസം പുറം ലോകവുമായി യാതൊരു ബന്ധമില്ലാതെ ഒരു വീട്ടിൽ താമസിക്കുക എന്നതാണ് ബിഗ് ബോസിന്റെ പ്രധാന നിയമം. ഫോൺ, ഇന്റർനെറ്റ് പത്രം ഇതൊന്നും ഇവർ ലഭിക്കില്ല. എന്നാൽ ഇതൊന്നും മത്സാർഥികളെ 10 ദിവസംവരെ അധികം ബാധിച്ചിട്ടില്ല. എന്നാൽ ചെറിയ ചെറിയ അഭിപ്രായ ഭിന്നതകൾ ഇവർക്കിടയിൽ നിന്ന് പുറത്തു വരുന്നുണ്ട്. ഇത് മത്സരം മുറുകുമ്പോഴാണ് ഇത്തരത്തിലുള്ള അഭിപ്രായ ഭിന്നതകൾ രൂപം കൊള്ളുന്നത്. ഒരു രീതിയിൽ ഇതിന്റെ ഉത്തരവാദിത്വം ബിഗ് ബോസിനാണ്. ഇപ്പോഴിത മത്സരാർഥി സനയെ മുൻനിർത്തി മറ്റൊരു ടാസ്ക്കിനായി തയ്യാറെടുക്കുകയാണ് ബിഗ് ബോസ്. സംഭവം ഇങ്ങനെയാണ്.

  ആഴ്ചതോറും ക്യാപ്റ്റൻ

ആഴ്ചതോറും ക്യാപ്റ്റൻ

എല്ലാ മത്സരാർഥികൾക്കും തുല്യ അവസരം നൽകുന്ന റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഷോയുടെ കാര്യങ്ങൾ നിയന്ത്രിക്കുന്നത് ബിഗ് ബോസ് ആണെങ്കിലും വീട്ടിലെ കാര്യങ്ങളും മത്സാർഥികളെ നിയന്ത്രിക്കാനും ഇവരുടെ ഇടയിൽ നിന്ന് തന്നെ ഒരാളെ തിരഞ്ഞെടുക്കും. ഇയാളായിരിക്കും ആ ആഴ്ചയിലെ ക്യാപ്റ്റൻ. ബിഗ്ബോസ് നൽകുന്ന ടാസ്ക്കുകൾ മത്സരാർഥികൾക്ക് നൽകാനും അത് കൃത്യമായി തന്നെ ഇവരെ കൊണ്ടും ചെയ്യിപ്പിക്കാനുമുള്ള ഉത്തരവാദിത്വം ഇവർക്കായിരിക്കും. ആഴ്ച തോറും ക്യാപ്റ്റനും മാറി കൊണ്ടിരിക്കും.

ആദ്യം ശ്വേത മേനോൻ ഇപ്പോൾ

ആദ്യം ശ്വേത മേനോൻ ഇപ്പോൾ

ബിഗ് ബോസിലെ ആദ്യ ആഴ്ചയിലെ ക്യാപ്റ്റൻ ശ്വേത മേനോൻ ആയിരുന്നു. മത്സരാർഥികൾ തന്നെയാണ് ക്യാപ്റ്റനെ തിരഞ്ഞെടുക്കുന്നത്. അവരുടെ അഭിപ്രായ വോട്ടിങ്ങിന്റെ അടിസ്ഥാനത്തിലാണ് ക്യാപ്റ്റനെ നിർണ്ണയിക്കുക. ഇതിൽ ബിഗ് ബോസിന് നേരിട്ട് ഒരു റോളുമില്ല. എന്നാൽ ഇപ്പോൾ ക്യാപ്റ്റൻ സ്ഥാന നിർണ്ണയത്തിൽ കൈകടത്തിയിരിക്കുകയാണ് ബിഗ് ബോസ്. അതും മത്സരാർഥികൾക്ക് കിടിലൻ ടാസ്ക്ക് നൽകി കൊണ്ടാണ്.ഇത് ചിലപ്പോൾ ബിഗ് ബോസ് ഹൗസിൽ ഒരു പൊട്ടിത്തെറിയുണ്ടാകാൻ സാധ്യതയുണ്ട്.

 ദിയയ്ക്ക്  സുവർണ്ണാവസരം

ദിയയ്ക്ക് സുവർണ്ണാവസരം

ബിഗ് ബോസ് ദിയയ്ക്ക് പ്രത്യേക ഓഫർ നൽകിയിരിക്കുകയാണ്. ഈ ഓഫർ സ്വീകരിച്ചാൽ അടുത്ത എലിമിനേഷനിൽ ദിയയെ ഉൾപ്പെടുത്തുകയില്ല. അടുത്ത ഘട്ടത്തിലേയ്ക്ക് ഡയറക്ട് ആയി പോകാൻ സാധിക്കും. കൂടാതെ ക്യാപ്റ്റനാവുകയും ചെയ്യാം എന്നായിരുന്നു. അതേ സമയം ഇതിനായി ഒരു ടാസ്ക്കും ദിയയ്ക്ക് ബിഗ് ബോസ് നൽകിയിരുന്നു. ഈ ഓഫർ ദിയ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

 രഹസ്യ ടാസ്ക്ക്

രഹസ്യ ടാസ്ക്ക്

ബിഗ് ബോസിലെ ആ ദിവസത്തെ ടാസ്ക്ക് മത്സരാർഥികളെ കൊണ്ട പൂർത്തിയാക്കാൻ സമ്മതിക്കരുതെന്നായിരുന്നു ടാസ്ക്ക്. ദിയയ്ക്ക് നൽകിയ ടാസ്ക്ക് പൂർത്തിയാക്കാൻ ഏതു വഴിയും സ്വീകരിക്കാം എന്നും ബിഗ് ബോസ് നിർദേശിച്ചിട്ടുണ്ട്. കൂടാതെ ടാസ്ക്കിൽ വിജയിക്കാൻ ദിയയ്ക്ക് കഴിഞ്ഞില്ലെങ്കിൽ പിന്നെ ‌ ഒരിക്കലും ക്യാപറ്റനാകാൻ പറ്റില്ലെന്നും മുന്നറിയിപ്പും നൽകിയിട്ടുണ്ട്.വളരെ രഹസ്യമായിരിക്കണമെന്നും മറ്റാരും അറിയരുതെന്നും ബിഗ് ബോസ് നിർദേശിച്ചിട്ടുണ്ട്, ഇത് ദിയയുടെ മനസിൽആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X