ഗ്രാൻഡ് ഫിനാലെയിൽ ഒരുപിടി സർപ്രൈസുമായി ബിഗ്ബോസ്!! ഫിനാലെ ഗ്രാൻഡ് ആക്കുവാൻ മത്സരാർഥികളും..
ഗ്രാന്റ് ഫിനാലയിലും ഒരുപാട് സർപ്രൈസുകൾ ബിഗ് ബേസ് പ്രേക്ഷകർക്കായി ഒരുക്കിവെച്ചിട്ടുണ്ട്.
നിരവധി സംഭവബഹുലമായ സംഭവങ്ങളായിരുന്നു ഈ നൂറ് ദിവസം ബിഗ്ബോസ് ഹൗസിൽ നടന്നത്. 16 പേരുമായി ജൂൺ 24 ന് ആരംഭിച്ച ഷോ സെപ്റ്റംബർ 30 ന് അതിന്റെ ജൈത്രയാത്ര അവസാനിപ്പിക്കുകയണ്. പ്രതീക്ഷിതമായ നിരവധി സംഭവങ്ങൾക്കാണ് പ്രേക്ഷകർ ഈ മൂന്ന് മാസം കഴ്ചക്കാരായത്. ബിഗ് ബോസ് ഷോയുടെ പ്രഖ്യാപനം നടത്തിയപ്പോൾ തന്നെ നിരവധി വ്യാജ പ്രചരണങ്ങൾ പ്രചരിച്ചിരുന്നു. ഇത് പിന്നീടും ഷോയെ ബാധിച്ചിരുന്നു. ബിഗ്ബോസ് എന്താണെന്നും ഗെയിമിനെ കുറിച്ചും കൃത്യമായ ധാരണകിട്ടയതോടെ പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ സ്ഥാനം ലഭിക്കുകയായിരുന്നു.
സിമ്പുവിന് വേണ്ടി ശരീരത്തില്‍ കമ്പിതുളച്ച് ആരാധകൻ!താരാരാധനയുടെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
സമൂഹത്തിന്റെ വിവിധ ഭാഗത്തുള്ള 16 പേരാണ് ബിഗ്ബോസിൽ പങ്കെടുക്കാൻ എത്തിയത്. താരങ്ങൾ മുതൽ, സമൂഹ്യപ്രവർത്തകർ വരെ ബിഗ്ബോസ് ഹൗസിലെ അംഗങ്ങളായിരുന്നു. 16 പേരും വളരെ ശക്തരായ മത്സരാർഥികളായിരുന്നു. എന്നാൽ ഷോ ഫിനാലയിൽ എത്തിയപ്പോൾ 16 എന്നത് 5 ആയി കുറയുകയായിരുന്നു. സാബു, സുരേഷ്, പേളി, ഷിയാസ്, ശ്രീനീഷ് എന്നിവരാണ് ഗ്രാന്റ് ഫിനാലെയിൽ പ്രവേശിച്ചത്. ഒരുപാട് സർപ്രൈസുകളാണ് ഗ്രാന്റ്ഫിനാലയിൽ പ്രേക്ഷകർക്കായി ബിഗ്ബോസ് കരുതിവെച്ചിട്ടുള്ളത്. അത് എന്താണെന്ന് കാണാം.

സർപ്രൈസ്
ബിഗ്ബോസ് റിയാലിറ്റി ഷോ പ്രവചനാതീതമാണ്. എപ്പോൾ എന്ത് സംഭവിക്കുമെന്ന് മുൻകൂട്ടി പ്രവചിക്കാൻ സാധിക്കില്ല. എല്ലാവരും ചിന്തിക്കുന്നതിനു ഒരു പടി മുന്നിലായിരിക്കും ബിഗ്ബോസ്. ടാസ്ക്കുകളിലും അല്ലാതേയും ഒരുപാട് സർപ്രൈസുകൾ നൽകി ബിഗ് ബോസ് മത്സരാർഥികളെ ഞെട്ടിപ്പിച്ചിരുന്നു. ഇപ്പോൾ ഷോ അതിന്റെ അവസാനത്തിലേയ്ക്ക് കടക്കുമ്പോഴും സർപ്രൈസുകൾക്ക് ഒരു കുറവുമില്ല . ഗ്രാന്റ് ഫിനാലയിലും ഒരുപാട് സർപ്രൈസുകൾ ബിഗ് ബേസ് പ്രേക്ഷകർക്കായി ഒരുക്കിവെച്ചിട്ടുണ്ട്.

മത്സരാർഥികളുടെ മടങ്ങി വരവ്
ബിഗ്ബോസ് ഹൗസിൽ നിന്ന് പുറത്തു പോയ മത്സരാർഥികൾ തിരികെ വന്നത് വൻ സർപ്രൈസായിരുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു റീ എൻട്രിയായിരുന്നു അത്. ഒരിക്കലും ഇങ്ങനെയൊരു കൂടിച്ചേരൽ ഇവരാരും പ്രതീക്ഷിച്ചിരുന്നില്ല. ഇവരുടെ വീട്ടിലേയ്ക്കുള്ള റീ എൻട്രിയും സർപ്രൈസായിരുന്നു.

അതിഥിയുടെ പെർഫോമൻസ്
ബിഗ് ബോസ് ഹൗസിൽ അവസാനം വരെ നിന്ന മത്സരർഥിയായിരുന്നു അതിഥി റായ്. മിഡ് വീക്ക് എലിമിനേഷനിലൂടെയാണ് അതിഥി പുറത്തു പോയത്. എന്നാൽ ഇപ്പോൾ ഒരു സ്പെഷ്യൽ പെർഫോമൻസുമായി അതിഥി ഫിനാലെയിൽ എത്തുന്നുണ്ട്. ബെംഗളൂരു സ്വദേശിയായ അതിഥി കന്നട അഭിനയത്രിയാണ്.

അർച്ചന
ബിഗ്ബോസ് ഹൗസിലെ പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട മത്സരാർഥികളിൽ ഒരാളാണ് അർച്ചന സുശീലൻ. മികച്ച രീതിയിൽ ടാസ്ക്ക് കൾ ചെയ്യുന്ന മത്സരാർഥി കൂടിയായിരുന്നുഅർച്ചന. ടാസ്ക്കുകളിലൂടെ പ്രേക്ഷകരെ ഞെട്ടിപ്പിച്ചതു പോലെ ഗ്രാൻഡ് ഫിനാലെയിലും തകർപ്പൻ പ്രകടനവുമായി താരം എത്തുകയണ്. മകച്ച നർത്തകി കൂടിയാണ് അർച്ചന.

ആകാംക്ഷയോടെ രഞ്ജിനിയും
പ്രേക്ഷകരെ പോലെ താനും വളരെ അധികം ആകാംക്ഷയിലാണെന്ന് രഞ്ജിനി . ബിഗ്ബോസ് ഗ്രാന്റ് ഫിനാലെയ്ക്കായി എത്തിയപ്പോഴായിരുന്നു രഞ്ജിനിയുടെ പ്രതികരണം. അഞ്ച് പേരിൽ ആരാകും ബിഗ് ബേസ് സീസൺ 1 ന്റെ ടൈറ്റിൽ അലംങ്കരിക്കുക എന്ന് അറിയാൻ പ്രേക്ഷകരെ പോലെ താനും കാത്തിരിക്കുകയാണെന്ന് ഇവർ പറയുന്നുണ്ട്. കൂടാതെ ഗാര്ന്റ് ഫിനാലെയെ കൂടുതൽ കളർഫുള്ളാക്കാൻ തകർപ്പൻ ഡാൻസുമായിട്ടാണ് രഞ്ജിനി എത്തുന്നത്.


Click it and Unblock the Notifications