അവനൊരു സിഗ്നല്‍ തന്നിട്ടുണ്ട്! ബിഗ് ബോസിലുണ്ടാകുമെന്ന് സൂചിപ്പിച്ച് ജിയയുടെ പ്രതികരണം

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം. ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ മൂന്ന് സീസണുകളും വന്‍ വിജയമായി മാറിയതോടെ നാലാം സീസണിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. കഴിഞ്ഞ രണ്ട് സീസണിലും കൊവിഡ് വെല്ലുവിളി തീര്‍ത്തിരുന്നു. ഇത്തവണ കൊവിഡിനെ മറി കടക്കാന്‍ സജ്ജമായി തന്നെയായിരിക്കും ബിഗ് ബോസ് എത്തുക എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി അധികനാളുകളില്ല. കഴിഞ്ഞ ദിവസം പുറത്തുവിട്ട പ്രൊമോ വീഡിയോയിലൂടെ ബിഗ് ബോസ് മലയാളത്തിന്റെ നാലം സീസണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

പുതിയ സീസണിന്റെ പ്രഖ്യാപനത്തിന് പിന്നാലെ തന്നെ ആരൊക്കെയായിരിക്കും ബിഗ് ബോസില്‍ ഉണ്ടാവുക എന്ന ചര്‍ച്ചയിലാണ് ആരാധകര്‍. ഇതിനോടകം തന്നെ പല താരങ്ങളുടേയും പേരുകള്‍ ആരാധകര്‍ ചര്‍ച്ചയാക്കിയിട്ടുണ്ട്. സന്തോഷ് പണ്ഡിറ്റ്, വാവ സുരേഷ്, തങ്കച്ചന്‍ വിതുര, ലക്ഷ്മി പ്രിയ തുടങ്ങിയ താരങ്ങളുടെ പേരുകള്‍ ആണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറുന്നത്. അതേസമയം ബിഗ് ബോസിന്റെ മൂന്നാം സീസണിന്റെ അവസാനത്തോടെ തന്നെ അടുത്ത സീസണിലുണ്ടാകുമെന്ന് ആരാധകര്‍ പറഞ്ഞിരുന്ന പേരായിരുന്നു ജിയ ഇറാനിയുടേത്.

ജിയ ഇറാനി

കഴിഞ്ഞ സീസണിലെ മത്സരാര്‍ത്ഥിയായിരുന്ന റിതു മന്ത്രയുടെ കാമുകന്‍ എന്ന നിലയില്‍ സ്വയം പരിചയപ്പെടുത്തിയാണ് ജിയ ഇറാനി ആരാധകര്‍ക്കിടയിലേക്ക് എത്തുന്നത്. റിതുവിന് പിന്തുണയുമായി സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന ജിയ പക്ഷെ ബിഗ് ബോസില്‍ നിന്നും റിതു പുറത്ത് വന്നതോടെ തന്നെ വഞ്ചിച്ചതായി ആരോപിച്ചിരുന്നു. റിതുവിനെതിരെ ജിയ സോഷ്യല്‍ മീഡിയയിലൂടെയും രംഗത്ത് എത്തിയിരുന്നു. ബിഗ് ബോസിന്റെ ഭാഗമാകാതെ തന്നെ വിവാദ താരമായി മാറിയ ജിയ ഇറാനി നാലാം സീസണിലുണ്ടാകുമെന്ന് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകളില്‍ ആരാധകര്‍ പറയുന്നുണ്ട്. ഇതില്‍ ഇപ്പോള്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ജിയ ഇറാനി.

ജിയയുടെ പ്രതികരണം

താന്‍ ബിഗ് ബോസിലുണ്ടാകുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളോട് ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ജിയയുടെ പ്രതികരണം. ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിലുണ്ടാകുമെന്ന് പറയപ്പെടുന്ന താരങ്ങളോടൊപ്പമുള്ള തന്റെ ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു ജിയയുടെ പ്രതികരണം. ഹാ എന്ത് രസം എന്നായിരുന്നു താരം ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്. ഇതോടെ താരം അടുത്ത സീസണില്‍ ഉണ്ടാകുമോ എന്ന ആരാധകരുടെ ചര്‍ച്ച ശക്തമായി മാറിയിരിക്കുകയാണ്. താരം ബിഗ് ബോസിന്റെ ഭാഗമായാല്‍ അത് ഷോയില്‍ സംഭവ ബഹുലമായ രംഗങ്ങള്‍ക്ക് ഇടയൊരുക്കുമെന്നാണ് ഷോയുടെ ആരാധകരുടെ വിലയിരുത്തലുകള്‍.

Recommended Video

Anoop Krishnan interview After Marriage | FIlmiBeat Malayalam
പേരുകളും ചര്‍ച്ചയാകുന്നു

കഴിഞ്ഞ രണ്ട് സീസണുകളിലെ ബിഗ് ബോസും ചെന്നൈയില്‍ വെച്ചാണ് നടത്തിയത്. എന്നാല്‍ ഇത്തവണ മുംബൈ ഫിലിം സിറ്റിയില്‍ ആയിരിക്കുമെന്നാണ് അറിയുന്നത്. മാര്‍ച്ച് ഇരുപത്തിയേഴ് ഞായറാഴ്ച തന്നെ ബിഗ് ബോസ് തുടങ്ങിയേക്കും എന്നാണ് തൊണ്ണൂറ് ശതമാനം ചാന്‍സെന്നും രേവതി പറയുന്നു. വാനമ്പാടി സീരിയലിലെ വില്ലത്തി ആയി അഭിനയിച്ച സുചിത്ര നായര്‍ ആണ് സോഷ്യല്‍ മീഡിയ മത്സരാര്‍ത്ഥിയായി സാധ്യത കല്‍പ്പിക്കുന്ന ഒന്നാമത്തെ ആള്‍. അമ്മയറിയാതെ സീരിയലിലെ അലീന ടീച്ചറെ അവതരിപ്പിക്കുന്ന ശ്രീതു കൃഷ്ണനാണ് മറ്റൊരാള്‍. അമ്മ സീരിയലിലെ ശ്രീകലയുടെ പേരും ആരാധകര്‍ക്കിടയില്‍ ഉയര്‍ന്നു വരുന്നുണ്ട്. സീരിയല്‍ താരം അശ്വതിയുടെ പേരും പറയുന്നുണ്ട്. ബിഗ് ബോസ് നിരൂപണങ്ങള്‍ പറഞ്ഞ നടി അശ്വതി ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം പാടാത്ത പൈങ്കിളി താരം ലക്ക്ജിത്ത് സൈനിയുടെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ഈയ്യടുത്ത് ലക്ക്ജിത്ത് പാടാത്ത പൈങ്കിളിയില്‍ നിന്നും പിന്മാറിയിരുന്നു. പാടാത്ത പൈങ്കിളിയിലെ തന്നെ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രം ചെയ്തിരുന്ന നവീന്‍ അറയ്ക്കല്‍, അനീഷ് രവി എന്നിവരുടെ പേരുകളും ചര്‍ച്ചയാകുന്നുണ്ട്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X