twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബിഗ് ബോസിന്റെ തന്ത്രം ആരാധകരോട് വേണ്ട! സാബുവിനെ പുറത്താക്കി, പുതിയ ട്വിസ്റ്റ്! കുതന്ത്രം പാളിപ്പോയി!

    |

    ബിഗ് ബോസ് അവസാനഘട്ട എലിമിനേഷനില്‍ എത്തിയിരിക്കുകയാണ്. സെപ്റ്റംബര്‍ 30 ന് നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ ആരെക്കെയുണ്ടാവുമെന്ന കാര്യം ഇന്ന് വ്യക്തമാവും. എന്നാല്‍ ശക്തരായ മത്സരാര്‍ത്ഥികള്‍ നോമിനേഷനില്‍ വന്നിരിക്കുന്നതിനാല്‍ ആരെ പുറത്താക്കുമെന്ന് അറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍.

    ബിഗ് ബോസ് അനീതി കാണിച്ചു? അവസാന എലിമിനേഷനില്‍ പുറത്ത് പോവുന്നത് ഇവരാണ്.. വിജയി ആരാണ്?ബിഗ് ബോസ് അനീതി കാണിച്ചു? അവസാന എലിമിനേഷനില്‍ പുറത്ത് പോവുന്നത് ഇവരാണ്.. വിജയി ആരാണ്?

    എന്നാല്‍ പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്നൊരു തീരുമാനം ബിഗ് ബോസിന്റെ അടുത്ത് നിന്ന് വന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ഞായറാഴ്ച നടക്കുന്ന എപ്പിസോഡിന്റെ പ്രമോ പുറത്ത് വന്നിരുന്നു. ഇതില്‍ സാബു മോന്‍ പുറത്തേക്ക് പോവുന്നതായിട്ടാണ് കാണിച്ചിരിക്കുന്നത്. ഏറ്റവുമ#mce_temp_url#ധികം ആരാധകരുള്ള മത്സരാര്‍ത്ഥി ആയതിനാല്‍ സാബുവിനെ പുറത്താക്കിയാല്‍ വലിയ പ്രശ്‌നമുണ്ടാവും. പ്രമോയില്‍ കാണിച്ചിരിക്കുന്നതിന്റെ സത്യാവസ്ഥ സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുകയാണ്.

    പേളി-ശ്രീനി വിവാഹം ഉടന്‍? ശ്രീനി നല്ല പയ്യനാണ്, പേളിയുടെ ഇഷ്ടം അംഗീകരിക്കുമെന്ന് പേളിയുടെ അച്ഛന്‍!

    ബിഗ് ബോസ് സ്‌ക്രിപ്റ്റഡ്

    ബിഗ് ബോസ് സ്‌ക്രിപ്റ്റഡ്

    പലപ്പോഴായി ബിഗ് സ്‌ക്രിപ്റ്റഡ് ആണെന്ന് പ്രേക്ഷകര്‍ക്ക് സംശയം തോന്നിയിട്ടുണ്ട്. പേളിയും ശ്രീനിഷും തമ്മിലുള്ള പ്രണയം ബിഗ് ബോസ് നല്‍കിയ രഹസ്യ ടാസ്‌ക് ആണെന്നും പ്രേക്ഷകര്‍ക്കിടയില്‍ അഭിപ്രായമുണ്ട്. ഇത് മാത്രമല്ല ബിഗ് ബോസില്‍ ചില കള്ളക്കളികള്‍ വേറെയും നടക്കുന്നുണ്ടെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ആരാധകര്‍ ഏറ്റവുമധികമുള്ള മത്സരാര്‍ത്ഥികളും ബിഗ് ബോസ് വിന്നറാവാന്‍ സാധ്യതയുള്ളവരുമായ നാല് പേര്‍ എലിമിനേഷനില്‍ വന്നതാണ് ഇപ്പോള്‍ എല്ലാവരെയും ചൊടിപ്പിച്ചിരിക്കുന്നത്. അതില്‍ രണ്ട് പേര്‍ അടുത്ത എപ്പിസോഡില്‍ പുറത്തേക്ക് പോവുമെന്നാണ് പറയുന്നത്.

    സാബുവിനെ പുറത്താക്കി

    സാബുവിനെ പുറത്താക്കി

    അടുത്ത എപ്പിസോഡിന്റേത് എന്ന് കാണിച്ച് സോഷ്യല്‍ മീഡിയയിലൂടെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. എലിമിനേഷന്‍ ദിവസമായതിനാല്‍ സാബു പെട്ടിയെടുത്ത്് പുറത്തേക്ക് പോവുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇതോടെ ഇന്നത്തെ എപ്പിസോഡില്‍ സാബു പുറത്തായതായി പ്രേക്ഷകര്‍ അനുമാനിച്ചിരുന്നു. എലിമിനേഷനില്‍ പല ട്വിസ്റ്റുകളും കൊണ്ട് വരാറുള്ള ബിഗ് ബോസിന്റെ തന്ത്രം സോഷ്യല്‍ മീഡിയ മനസിലാക്കിയിരുന്നു. ഇതോടെ സാബുവല്ല പുറത്ത് പോവുന്നതെന്ന് ആരാധകര്‍ കണ്ടെത്തിയിരിക്കുകയാണ്.

    സാബു പുറത്ത് പോവില്ല

    സാബു പുറത്ത് പോവില്ല

    പ്രമോ വീഡിയോ കാണിച്ച സ്ഥിതിക്ക് സാബു മോന്‍ എന്തായാലും പുറത്താവില്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. പലപ്പോഴായി ബിഗ് ബോസ് കൊണ്ട് വന്ന ട്വിസ്റ്റുകളിലൊന്ന് ഇതായിരുന്നു. സാബുവിനെ പുറത്താക്കിയതായി കാണിച്ച് പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്താനുള്ള ശ്രമമാണിത്. എന്നാല്‍ സാബുവിന് പകരം ഇന്ന് രണ്ട് പേര്‍ എലിമിനേറ്റാവുമെന്നും ചിലര്‍ പറയുന്നു.

    അര്‍ച്ചനയ്ക്ക് വോട്ട് കുറവ്

    അര്‍ച്ചനയ്ക്ക് വോട്ട് കുറവ്

    അടുത്ത ആഴ്ച ഫൈനലാണ് എന്ന് ലാലേട്ടന്‍ പറഞ്ഞ സ്ഥിതിക്ക് ഇനി ഒരു മിഡില്‍ ഇല്ല. അര്‍ച്ചനക്കാണ് കുറവ് വോട്ട് ഉള്ളത് പ്രോമോ കണ്ടിട്ട് സാബു പോവില്ല തോന്നുന്നു. അപ്പൊ ഈ വീക്ക് രണ്ടാള്‍ പോവുന്നുണ്ടേല്‍ അര്‍ച്ചനടെ കൂടെ പേര്‍ളി അല്ലെങ്കില്‍ ഷിയാസ് ഉണ്ടാവും. രണ്ടു എലിമിനേഷന്‍ ഇല്ലേല്‍ ഫൈനല്‍ 6 പേര്‍ ആയിരിക്കുമെന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

    ഇതാണ് അവസ്ഥ

    ഇതാണ് അവസ്ഥ

    എലിമിനേഷനില്‍ ഒന്നിലധികം മത്സരാര്‍ത്ഥികള്‍ പുറത്ത് പോയാല്‍ ബിഗ് ബോസിനെതിരെ കടുത്ത വിമര്‍ശനം ഉണ്ടാവന്‍ സാധ്യതയുണ്ട്. ഏഴ് തവണ എലിമിനേഷനെ അതിജീവിച്ച ശക്തയായ മത്സരാര്‍ത്ഥിയാണ് പേളി മാണി. ഇന്റലിജന്റ് പ്ലേയറായി പേരെടുത്ത ആളാണ് സാബു, മണ്ടനെന്ന് വിളിച്ചെങ്കിലും പുതിയ താരോദയമായി വന്ന് അത്ഭുതപ്പെടുത്തിയ വ്യക്തിയാണ് ഷിയാസ് കരീം, ശക്തയായ മത്സരാര്‍ത്ഥിയായിട്ടാണ് അര്‍ച്ചന സുശീലന്‍ അറിയപ്പെടുന്നത്. ഇവരില്‍ ആരെ പുറത്താക്കിയാലും ബിഗ് ബോസ് കാണിക്കുന്നതാണ് അനീതിയാണെന്ന് പറയും.

    സിനിമാ വാര്‍ത്തകള്‍ അതിവേഗം അറിയാന്‍ ഫില്‍മിബീറ്റിന്‍റെ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ. facebook.com/filmibeatmalayalam

    English summary
    Bigg Boss Malayalam: Last Eviction Sabumon safe
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X