റോക്കി അനുവിന്റെ ആരാണ്? മൂന്ന് കോടിക്ക് നിർമ്മിച്ച വീടിനുള്ളിലെ പ്രത്യേകതകൾ! വിശേഷങ്ങളുമായി താരം
മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് നടി അനു ജോസഫ്. കഴിഞ്ഞ കുറെയേറെ വർഷങ്ങളായി അഭിനേത്രി, അവതാരക എന്ന നിലകളിലെല്ലാം തിളങ്ങി നിൽക്കുകയാണ് താരം. അടുത്തിടെയായി വ്‌ളോഗിങ്ങിലേക്ക് തിരിഞ്ഞ അനു ആ മേഖലയിലും ശോഭിച്ചു നിൽക്കുകയാണ്. തന്റെയും സുഹൃത്തുക്കളുടെയും വിശേഷങ്ങളും യാത്രാനുഭവങ്ങളും അഭിമുഖങ്ങമെല്ലാം അനു ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്.
യൂട്യൂബ് ചാനലിൽ പങ്കുവയ്ക്കുന്ന വിശേഷങ്ങളിലൂടെയാണ് ആരാധകർ അനുവിനെ അടുത്തറിഞ്ഞ് തുടങ്ങുന്നത്. അടുത്തിടെ ബിഗ് ബോസ് മലയാളം സീസൺ 5 ൽ എത്തിയതോടെ അനുവിനെ പ്രേക്ഷകർ കൂടുതൽ അറിഞ്ഞു. വൈൽഡ് കാർഡ് എൻട്രി ആയിട്ടാണ് അനു ബിഗ് ബോസിൽ എത്തിയത്. അഞ്ചാമത്തെ ആഴ്ച ഹൗസിൽ പ്രവേശിച്ച അനു പത്താമത്തെ ആഴ്ചയാണ് പുറത്തായത്. വൈൽഡ് കാർഡ് മത്സരാർത്ഥിയുടേതായ പ്രകടനം വീടിനുള്ളിൽ കാഴ്ചവെക്കാൻ സാധിച്ചില്ല എന്നതാണ് അനുവിന് തിരിച്ചടിയായത്.

ബിഗ് ബോസിലേക്ക് പോകുന്നതിന് മുൻപ് അനു വാർത്തകളിൽ നിറഞ്ഞത് തന്റെ പുതിയ വീടിന്റെ വിശേഷങ്ങളിലൂടെ ആയിരുന്നു. തിരുവന്തപുരത്താണ് താരത്തിന്റെ പുതിയ വീട്. മൂന്ന് കോടി രൂപയ്ക്ക് 5000 സ്ക്വയർ ഫീറ്റിൽ ഒരുക്കിയ അത്യാഢംബര വീട് എന്ന നിലയിലാണ് വാർത്തകൾ പുറത്തുവന്നത്. ഇപ്പോഴിതാ വീടിന്റെ കൂടുതൽ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് അനു. ബിഹൈൻഡ്വുഡ്‌സിന്റെ ഹോം ടൂറിലാണ് അനു വീടിന്റെ വിശേഷങ്ങൾ പങ്കുവച്ചത്.
ബിഗ് ബോസ് വീട്ടിൽ ആയിരിക്കെ അനുവിനെ പിന്തുണച്ച, ആശംസകളുമായി എത്തിക്കൊണ്ടിരുന്ന റോക്കി ആരാണെന്ന് വെളിപ്പെടുത്തിക്കൊണ്ടാണ് അനു വിശേഷങ്ങൾ പങ്കുവച്ച് തുടങ്ങിയത്. റോക്കി എന്ന് വിളിക്കുന്ന അസി തന്റെ അടുത്ത സുഹൃത്തും ബിസിനസ്സ് പാർട്ണറും ആണെന്നാണ് അനു പറഞ്ഞത്. വീടിന്റെ ഡിസൈൻ മുതൽ എല്ലാകാര്യങ്ങളിലും ഒപ്പമുണ്ടായിരുന്നതും മുന്നിൽ നിന്ന് ചെയ്തതും റോക്കി ആയിരുന്നുവെന്നും താരം പറഞ്ഞു.
വീടിന്റെ പണി പൂർണമായും തീർന്നിട്ടില്ല. നടന്നുകൊണ്ടിരിക്കുകയാണ്. ഗാർഡൻ, ഹോഴ്സ് റൈഡിങ്, മഡ് റൈസിംഗ് എന്നിവയ്ക്ക് വേണ്ടിയുള്ള ഒരു സ്ഥലം വീടിന്റെ മുൻപിലായി പ്ലാൻ ചെയ്യുന്നുണ്ട്. അപ്പുറത്ത് വീടിന്റെ അതേ രീതിയിലുള്ള മറ്റൊരു സ്‌പേസും ഒരുക്കി കൊണ്ടിരിക്കുകയാണെന്ന് അനു പറഞ്ഞു. ഓപ്പൺ സ്‌പേസിലാണ് വീടിന്റെ അടുക്കള ഒരുക്കിയിരിക്കുന്നത്. അതിഥികൾ വരുമ്പോൾ വീട്ടിലെ പ്രധാനപ്പെട്ടയാൾ അടുക്കളയിലേക്ക് പോയാലും സംസാരിക്കാനൊക്കെ കഴിയുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്.
വീടിനുള്ളിൽ സ്റ്റെയറിന്റെ അടുത്തായി കണ്ടൽക്കാടുള്ള ഒരു അക്വാറിയവും അനു ഒരുക്കിയിട്ടുണ്ട്. ഏകദേശം രണ്ടരലക്ഷം രൂപയാണ് അതിന്റെ മാത്രം ചിലവ്. വീടിന്റെ റൂഫിൽ നൽകിയിരിക്കുന്ന ലൈറ്റിനും പ്രത്യേകത ഉണ്ട്. വീടിന്റെ ഹൃദയമായിട്ടാണ് അനു ലൈറ്റിനെ വിശേഷിപ്പിക്കുന്നത്. ഡാൻസിംഗ് ലൈറ്റാണ്, ഡിജെ ഒക്കെ നടക്കുമ്പോൾ അതിനായി ഈ ലൈറ്റിനെ സെറ്റ് ചെയ്യാം എന്നും അനുവും റോക്കിയും പറയുന്നു. പറഞ്ഞു നിർമ്മിച്ചതാണെന്നും വ്യക്തമാക്കി.

സൂര്യ പ്രകാശം നേരിട്ട് വീടിനുള്ളിലേക്ക് ലഭിക്കുന്ന വിധത്തിലാണ് വീട് ഒരുക്കിയിരിക്കുന്നത്. ഓപ്പൺ ടെന്റും വീടിന്റെ പ്രത്യേകതയാണ്. മഴ പെയ്യുന്ന വിധത്തിൽ ഷവറുള്ള സ്വിമിങ് പൂൾ വീടിനുള്ളിൽ ഒരുക്കിയിട്ടുണ്ട്. ഡൈവ് ചെയ്യാൻ കഴിയുന്ന വിധത്തിൽ 11 അടിയിൽ താഴ്ചയിലാണ് പൂൾ സെറ്റ് ചെയ്തിരിക്കുന്നത്. സെൻട്രലൈസ്‌ഡ് എസി ആണ് വീട് മുഴുവനും അതിന്റെ പണികൾ പൂർത്തിയാവുന്നതേ ഉള്ളു.
ഏകദേശം എട്ടുമാസം കൊണ്ട് രാവും പകലും പണിതാണ് വീടിന്റെ പണി ഇത്രവരെ എത്തിച്ചതെന്ന് റോക്കി പറഞ്ഞു. വീടിന്റെ മുഴുവൻ പണികളും തീരാൻ ഏകദേശം മൂന്നു വർഷത്തോളം സമയമെടുക്കുമെന്നും അനുവും സുഹൃത്തും പറയുന്നു.
ഇതുവരെ വീടിന്റെ നിർമാണത്തിൽ ആകെ ചെലവായ തുകയാണ് മൂന്ന് കോടിയെന്നും അനു വ്യക്തമാക്കി. യൂറോപ്യൻ സ്റ്റൈലിൽ ബ്ലാക്ക് കളറിൽ ആണ് വീട് സെറ്റ് ചെയ്തിരിക്കുന്നത്. താൻ ബിഗ് ബോസിൽ ആയിരുന്നത് കൊണ്ട് നിർത്തിവെച്ച പണികൾ വീണ്ടും ആരംഭിച്ചിട്ടുണ്ടെന്നും അനു പറഞ്ഞു.


Click it and Unblock the Notifications