ബിഗ് ബോസ് വീട്ടിലേക്ക് വരുന്നത് ഇവരില്‍ ആരൊക്കെ? പ്രെഡിക്ഷന്‍ ലിസ്റ്റില്‍ സീരിയല്‍ താരങ്ങള്‍ മാത്രമല്ല
മലയാളികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന പരിപാടിയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 6. സംഭവബഹുലമായൊരു അഞ്ചാം സീസണിന് ശേഷം പുതിയ സീസണിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ആ കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി അധികനാളുകളില്ല. കഴിഞ്ഞ ദിവസമാണ് പുതിയ സീസണിന്റെ വരവറിയിച്ചു കൊണ്ടുള്ള പ്രൊമോ വീഡിയോ പുറത്ത് വന്നത്. പിന്നാലെ കൂടുതല്‍ പ്രൊമോ വീഡിയോകളും വന്നതോടെ ആരാധകര്‍ ആവേശത്തിലാണ്.
ഒരോ സീസണ്‍ കഴിയുന്തോറും ഷോയിലും മാറ്റങ്ങള്‍ വരുന്നത് ബിഗ് ബോസ് ഷോയുടെ രീതിയാണ്. ഇത്തവണയും ബിഗ് ബോസ് വരുന്നത് മാറ്റങ്ങളും ട്വിസ്റ്റുകളുമായിട്ടായിരിക്കും എന്നതില്‍ യാതൊരു തര്‍ക്കവുമില്ല. ആറാം സീസണിന്റെ ഘടനയില്‍ തന്നെ മാറ്റമുണ്ടെന്നാണ് ഏറ്റവും പുതിയ പ്രൊമോ വീഡിയോയും സൂചിപ്പിക്കുന്നത്. ആരാധകരില്‍ ആകാംഷയുണര്‍ത്തുന്നതാണ് പുറത്ത് വിട്ടിരിക്കുന്ന ഈ പുതിയ വിവരം.

കഴിഞ്ഞ ദിവസം പുറത്ത് വന്ന ഏറ്റവും പുതിയ പ്രൊമോ പ്രകാരം ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ വീട്ടില്‍ ഉണ്ടാവുക നാല് ബെഡ് റൂമുകളാണ്. ബിഗ് ബോസിന്റെ മറ്റ് ഭാഷകളില്‍ ഒന്നിലധികം ബെഡ് റൂമുകളും രണ്ട് വീടുമെല്ലാമുണ്ടെങ്കിലും മലയാളത്തില്‍ ഇതുവരേയും ഒരു വീടും ഒരു ബെഡ് റൂമുമായിരുന്നു ഉണ്ടായിരുന്നത്. തമിഴിലാണ് രണ്ട് വീട് ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ നാല് ബെഡ് റൂം എന്നത് ആരാധകരില്‍ ആകാംഷ ജനിപ്പിക്കുന്നൊരു വിവരമാണ്.
എന്നാല്‍ നാല് ബെഡ് റൂം എന്നത് ചില പ്രേക്ഷകരില്‍ ആശങ്കയും ജനിപ്പിച്ചിട്ടുണ്ട്. പോയ സീസണില്‍ ബിഗ് ബോസ് വീട് നേരിട്ട പ്രധാന പ്രശ്‌നങ്ങളിലൊന്നായിരുന്നു താരങ്ങള്‍ക്കിടയിലെ ഗ്രൂപ്പിസം. പലപ്പോഴും ബിഗ് ബോസിന് ഗ്രൂപ്പിസത്തിനെതിരെ നേരിട്ട് ഇറങ്ങേണ്ടി വന്നിരുന്നു. എന്നാല്‍ ഷോയുടെ അവസാനം വരെ ഗ്രൂപ്പിസം ബിഗ് ബോസ് വീടിനെ രസംകൊല്ലിയാക്കുകയും ചെയ്തിരുന്നു. അതിനാല്‍ നാല് ബെഡ് റൂമുകള്‍ വരുന്നതോടെ ഗ്രൂപ്പിസം കൂടാനുള്ള സാധ്യത കൂടുതലാണെന്ന ആശങ്ക ചിലര്‍ക്കുണ്ട്.
എന്നാല്‍ നാല് ബെഡ് റൂം വന്നാല്‍ അതിനെ കൃത്യമായി എങ്ങനെ ഉപയോഗിക്കണമെന്നതില്‍ ബിഗ് ബോസ് അണിയറ പ്രവര്‍ത്തകര്‍ക്ക് ധാരണ കാണുമെന്നും നാല് മുറികളും ഉപയോഗിക്കുന്നത് ഒരുപക്ഷെ വ്യത്യസ്തമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയാകാം എന്നുമെല്ലാം മറ്റ് ചിലര്‍ പറയുന്നുണ്ട്. എന്തായാലും നാല് ബെഡ് റൂം ബിഗ് ബോസ് മലയാളത്തില്‍ രസകരമായൊരു കൂട്ടിച്ചേര്‍ക്കല്‍ തന്നെയായിരിക്കും എന്നതില്‍ സംശയമില്ല. കൂടുതല്‍ എന്തെങ്കിലും മാറ്റങ്ങളുണ്ടോ എന്നറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.
ആരാധകര്‍ക്കിടയിലെ മറ്റൊരു പ്രധാന ചര്‍ച്ചാ വിഷയം എന്നാകും ബിഗ് ബോസ് മലയാളം സീസണ്‍ 6 ആരംഭിക്കുക എന്നതാണ്. ബിഗ് ബോസ് റിവ്യുകളിലൂടെ ശ്രദ്ധ നേടിയ യൂട്യൂബറായ രേവതി പറയുന്നത് പുതിയ സീസണ്‍ ആരംഭിക്കുക മാര്‍ച്ച് 3 അല്ലെങ്കില്‍ 10 തിയ്യതികളിലൊന്നില്‍ ആകുമെന്നാണ്. നേരത്തെ താന്‍ കരുതിയിരുന്നത് ഫെബ്രുവരി 25 ന് ആയിരിക്കും എന്നാണെന്നും എന്നാല്‍ നീട്ടി വച്ചതായാണ് അറിയുന്നതെന്നും രേവതി പുതിയ വീഡിയോയില്‍ പറയുന്നുണ്ട്.

അതേസമയം ആരൊക്കെയായിരിക്കും ബിഗ് ബോസ് വീട്ടിലേക്ക് മത്സരിക്കാനെത്തുക എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍. രേവതിയുടെ പ്രെഡിക്ഷന്‍ ലിസ്റ്റില്‍ സീരിയല്‍ താരങ്ങള്‍ മുതല്‍ സോഷ്യല്‍ മീഡിയ താരങ്ങള്‍ അടക്കമുള്ളവരുണ്ട്. എന്നാല്‍ ഇതില്‍ ആരൊക്കെയുണ്ടാകും എന്നത് ഷോ തുടങ്ങുമ്പോള്‍ മാത്രമേ വ്യക്തമാകൂ.
ബീന ആന്റണി, അവതാരകയായ പൂജ, മല്ലു ജേഡി, ബിനോയ് വര്‍ഗ്ഗീസ്, ബിനീഷ് ബാസ്റ്റിന്‍, ശാലു പേയാട്, സീക്രട്ട് ഏജന്റ് സായ്, ശ്രീലക്ഷ്മി അറയ്ക്കല്‍, ജാസ്മിന്‍ ജാഫര്‍, അമയ പ്രസാദ്, സിജോ ടോക്‌സ്, അഖില്‍ ആനന്ദ്, ഡയാന ഹമീദ്, കലാഭവന്‍ നാവസ്, ഋഷി, റൈഡര്‍ ഗേള്‍ അനീഷ നായര്‍, ലിയാന്‍ഡ്ര മറിയ, കേരള ഫുഡ്ഡി, ഹെലന്‍ ഓഫ് സ്പാര്‍ട്ട ധന്യ എന്നിവരുടെ പേരുകളാണ് രേവതിയുടെ പ്രെഡീക്ഷന്‍ ലിസ്റ്റിലുള്ളത്. ആരൊക്കെയായിരിക്കും ഷോയിലുണ്ടാവുക എന്നത് കണ്ടറിയണം.


Click it and Unblock the Notifications