For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുട്ടി ദീപന്‍ എത്തി...! ദീപന്റേയും മായയുടേയും വീട്ടിലേക്ക് ഒരാള്‍ കൂടി; അനിയനെ വരവേല്‍ക്കാന്‍ കുഞ്ഞേച്ചിയും

  |

  മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് ദീപന്‍ മുരളി. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് ദീപന്‍ മലയാളികള്‍ക്ക് പരിചിതനാകുന്നത്. നായകനായും വില്ലനായുമെല്ലാം ദീപന്‍ കയ്യടി നേടിയിട്ടുണ്ട്. അഭിനേതാവ് എന്നതിന് അപ്പുറം ബിഗ് ബോസ് മത്സരാര്‍ത്ഥിയെന്ന നിലയിലും ദീപനെ മലയാളികള്‍ക്ക് അറിയാം. മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ ആദ്യ സീസണിലെ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ദീപന്‍.

  Also Read: വീട്ടിൽ പല പ്രാവശ്യം അടിയുണ്ടായി, നാട്ടിൽ എല്ലവരും അടിക്കുന്ന സാധനം തന്നെയാണ് നമ്മളും അടിക്കുന്നത്'; ഷൈൻ!

  ഇപ്പോഴിതാ ദീപന്റെ ജീവിതത്തിലൊരു സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണ്. ദീപനും ഭാര്യ മായയ്ക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നിരിക്കുകയാണ്. ആണ്‍ കുഞ്ഞിനാണ് കഴിഞ്ഞ ദിവസം മായ ജന്മം നല്‍കിയത്. ആശുപത്രിയില്‍ നിന്നുമുള്ള ചിത്രം പങ്കുവച്ചു കൊണ്ടാണ് ദീപന്‍ സന്തോഷ വാര്‍ത്ത അറിയിച്ചത്. ചിത്രത്തില്‍ മകളും അച്ഛനും അമ്മയ്ക്കും കുഞ്ഞനുജനും ഒപ്പമുണ്ട്. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

  ദീപനും മായയ്ക്കും ആശംസകളുമായി താരങ്ങളുമെത്തിയിട്ടുണ്ട്. താരങ്ങളും മുന്‍ ബിഗ് ബോസ് താരങ്ങളുമായ വീണ നായരും ആര്യയും ആശംസ നേര്‍ന്നെത്തിയിട്ടുണ്ട്. കുട്ടി ദീപന്‍ വന്നേ എന്നാണ് വീണയുടെ പ്രതികരണം. ദീപന്‍ പങ്കുവച്ച ചിത്രവും വീണ പങ്കുവച്ചിട്ടുണ്ട്. പിന്നാലെയാണ് ആര്യയും ആശംസ അറിയിച്ചെത്തിയിരിക്കുന്നത്. ആശംസകള്‍ എന്റെ പ്രിയപ്പെട്ടവരേ, കുടുംബത്തിലേക്ക് ഒരു ജോഡി കുഞ്ഞുകാലുകള്‍ കൂടി കൊണ്ടു വന്നതില്‍ എന്നായിരുന്നു ആര്യയുടെ പ്രതികരണം.

  ആരാധകരും താരത്തിനും ഭാര്യയ്ക്കും ആശംസകളുമായി എത്തിക്കൊണ്ടിരിക്കുകയാണ്.
  ദീപനെ പോലെ തന്നെ ഭാര്യ മായയും പ്രേക്ഷകരുടെ ഇടയില്‍ സുപരിചിതയാണ്. ഭാര്യയ്ക്കും കുഞ്ഞിനും ഒപ്പമുളള ചിത്രങ്ങളും വിശേഷങ്ങളും താരം സമൂഹമാധ്യമങ്ങളിലും മറ്റും ദീപന്‍ സ്ഥിരമായി പങ്കുവെയ്ക്കാറുണ്ട്. 2018 ആയിരുന്നു ഇരുവരും വിവാഹിതരാവുന്നത്. അടുത്ത സുഹൃത്തുക്കളായിരുന്നു ഇവര്‍. എട്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്.

  ജനപ്രിയ സീരിയലായ സീതയിലെ ഗിരിധര്‍ എന്ന കഥാപാത്രത്തിലൂടെയാണ് ദീപന്‍ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നാലെ ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത സ്ത്രീധനം എന്ന സീരിയലിലും പ്രധാന വേഷത്തില്‍ നടന്‍ എത്തിയിരുന്നു. ഈ കഥാപാത്രവും ചര്‍ച്ചയായിരുന്നു. ബിഗ് ബോസ് മലയാളം സീസണ്‍1 ലും ദീപന്‍ പങ്കെടുത്തിരുന്നു. ബിഗ് ബോസിന്റെ അവസാനഘട്ടത്തിലേക്ക് എത്താന്‍ സാധിച്ചിരുന്നില്ല ദീപന്. എങ്കിലും ജനപ്രീയനായി മാറാന്‍ കഴിഞ്ഞു. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന തൂവല്‍ സ്പര്‍ശം എന്ന പരമ്പരയിലാണ് ദീപ ഇപ്പോള്‍ അഭിനയിക്കുന്നത്. ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തൂവല്‍സ്പര്‍ശത്തിലൂടെ അവിനാശ് എന്ന കഥാപാത്രമായി സീരിയല്‍ ലോകത്തേക്ക് ദീപന്‍ നടന്‍ മടങ്ങിയെത്തുന്നത്.


  തങ്ങളുടെ പ്രണയകഥ ഒരിക്കല്‍ ദീപന്‍ പങ്കുവച്ചിരുന്നു. ആദ്യം നല്ല സുഹൃത്തുക്കളായിരുന്നു. ഈ എട്ട് വര്‍ഷത്തില്‍ അഞ്ച് വര്‍ഷത്തോളം അടുത്ത സുഹൃത്തുക്കളായിരുന്നു. ഇടയ്ക്ക് ബ്രേക്കപ്പ് ആയ സമയത്തും ഈ സൗഹൃദം നഷ്ടപ്പെട്ടിരുന്നില്ലെന്നും ദീപന്‍ പറഞ്ഞിരുന്നു. ബ്രേക്കപ്പ് ആകുന്നതിന് മുന്‍പ് കല്യാണം കഴിക്കാമെന്നൊന്നും വാഗ്ദാനം കൊടുത്തിരുന്നില്ല. പ്രേമമാണെന്നും അന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ദീപന്‍ പറയുന്നു. എന്നാല്‍ മായയ്ക്ക് ഇഷ്ടമാണെന്ന് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടായിരുന്നുവെന്നും താരം പറഞ്ഞിരുന്നു.

  Recommended Video

  Shalini On Dilsha & Dr. Robin:വേർപിരിയലിനെ കുറിച്ച് ചോദിച്ചപ്പോൾ ശാലിനിയുടെ മറുപടി | *BiggBoss

  തന്നെ ഇതുപോലെ ആരും സ്‌നേഹിച്ചിട്ടില്ലെന്നും എന്തൊക്കെ സംഭവിച്ചാലും തന്നെ അതിനപ്പുറം സ്‌നേഹിച്ച് കൊണ്ടിരിക്കുമെന്നുമാണ് ഒരിക്കല്‍ ഭാര്യയെക്കുറിച്ച് ദീപന്‍ പറഞ്ഞത്. വിവാഹത്തിന് പിന്നാലെയായിരുന്നു ദീപന്‍ ബിഗ് ബോസിലേക്ക് എത്തിയത്. വിവാഹം കഴിഞ്ഞ് ഒരു മാസം പോലും തികയും മുമ്പ് ദീപന്‍ ബിഗ് ബോസ് വീട്ടിലേക്ക് വരികയായിരുന്നു. എന്നാല്‍ ഷോയിലെ ഒരു മാസം കൊണ്ട് തന്നെ എല്ലാവരും തിരിച്ചറിയാന്‍ തുടങ്ങിയെന്നും ദീപന്‍ പറഞ്ഞിരുന്നു.

  English summary
  Bigg Boss Malayalam Season 1 Fame Deepan Murali & Maya Blessed With A Baby Boy, Pictures Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X