ഞാനല്ല ആ വീഡിയോ ഇട്ടത്; ഷിയാസിനോട് ക്ഷമ ചോദിച്ച് വിസ്മയയുടെ സഹോദരൻ
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊല്ലത്തെ വിസ്മയയുടെ മരണം. ഇതിന് പിന്നാലെ സ്ത്രീധന വിഷയത്തില്‍ കേരളം ഒരുപാട് ചര്‍ച്ചകള്‍ക്ക് സാക്ഷ്യം വഹിക്കുകയും ചെയ്തു. വിസ്മയ്ക്ക് നീതി കിട്ടണമെന്ന് ആവശ്യപ്പെട്ട് താരങ്ങളും രംഗത്ത് എത്തിയിരുന്നു. ഇതിനിടെ വിസ്മയയുടെ സഹോദരന്‍ വിജിത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നു വന്നിരുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെ വിസ്മമയുമൊത്തുള്ള പഴയ വീഡിയോകള്‍ വിജിത്ത് പങ്കുവച്ചിരുന്നു. ഇതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്.
വിജിത്തിനെതിരെ നടനും മോഡലും മുന്‍ ബിഗ് ബോസ് താരവുമായ ഷിയാസ് കരീം രംഗത്ത് എത്തിയിരുന്നു. പെങ്ങള്‍ മരിച്ചിട്ട് നാല് ദിവസം മാത്രമേ ആയിട്ടുള്ളൂ. എങ്ങനെയാണഅ ബിജിഎം ഒക്കെയിട്ട് വീഡിയോ ചെയ്യുന്നതെന്നായിരുന്നു ഷിയാസിന്റെ ചോദ്യം. വളരെ രൂഷമായിട്ടായിരുന്നു ഷിയാസിന്റെ പ്രതികരണം. ഇപ്പോഴിതാ ഷിയാസിനോട് മാപ്പ് ചോദിച്ചു കൊണ്ട് വിജിത്ത് രംഗത്ത് എത്തിയിരിക്കുകയാണ്. വീഡിയോകള്‍ പിന്‍വലിക്കുന്നതായും വിജിത്ത് അറിയിച്ചിട്ടുണ്ട്.

ഷിയാസ് ബ്രദര്‍, ഞാനായിരുന്നില്ല ആ വീഡിയോ ഇട്ടത്. എന്റെ ഫ്രണ്ടാണ് എന്റെ യൂട്യൂബ് ചാനല്‍ ഹാന്‍ഡില്‍ ചെയ്തിരുന്നത്. ഞാന്‍ മുന്നേ അവളുടെ കല്യാണം കഴിഞ്ഞപ്പോള്‍ ചെയ്ത വീഡിയോയാണ് അതില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അത് താങ്കള്‍ക്കും സമൂഹത്തിനും തെറ്റായിട്് തോന്നിയതില്‍ ക്ഷമ ചോദിക്കുന്നു. ഞാന്‍ ഫ്രണ്ടിനോട് പറഞ്ഞ് അതില്‍ നിന്നും മാറ്റിയിട്ടുണ്ടെന്നായിരുന്നു വിജിത്തിന്റെ പ്രതികരണം. കമന്റിലൂടെയായിരുന്നു വിമര്‍ശനത്തോട് വിജിത്ത് പ്രതികരിച്ചത്.

പിന്നെ ഒരു പക്ഷെ മീഡിയ ഒക്കെ ബാക്കൗട്ട് ചെയ്യുമ്പോള്‍ എനിക്ക് പറയാനുള്ളത് ആ പ്ലാറ്റ്‌ഫോമില്‍ പറയാം. എന്റെ പെങ്ങളെ സ്‌നേഹിക്കുന്നവര്‍ കാണുന്ന ഒരു പ്ലാറ്റ്‌ഫോം കിട്ടുമെന്ന് കരുതിയാണഅ അങ്ങനെ ചെയ്തത്. അതില്‍ തെറ്റുണ്ടെന്നറിഞ്ഞില്ല. ക്ഷമ ചോദിക്കുന്നു. നിങ്ങളെ പോലെയുള്ളവര്‍ കൂടെയുണ്ടാകണം. എന്റെ മോള്‍ക്ക് നീതി ലഭിക്കുന്നത് വരെയെന്നായിരുന്നു വിജിത്തിന്റെ മറുപടി. പിന്നാലെ വിജിത്തിന്റെ മറുപടി പങ്കുവച്ചു കൊണ്ട് ഷിയാസും എത്തുകയായിരുന്നു.

തെറ്റായി എന്നു മനസിലാക്കുന്നിടത്ത് അത് തിരുത്താന്‍ ഉള്ള മനസ് കാണിക്കുന്നത് തന്നെ വലിയ കാര്യമാണ്. ുടക്കം മുതല്‍ വിസ്മയയുടെ ഒപ്പമുണ്ട്. ഇനി അങ്ങോട്ടും അത് തുടരുമെന്നായിരുന്നു ഷിയാസ് കുറിച്ചത്. അതേസമയം വിജിത്തിന്റെ മറുപടി പങ്കുവച്ച ഷിയാസിനെതിരെ വിമര്‍ശനവും ശക്തമാണ്. തന്റെ വേദനയാണ് സഹോദരന്‍ പങ്കുവച്ചത്. അത് പിന്‍വലിക്കേണ്ട കാര്യമില്ലായിരുന്നു. സ്റ്റാര്‍ മാജിക്കിന്റെ സംസ്‌കാരം പൊതു സമൂഹത്തില്‍ കാണിക്കരുതെന്നായിരുന്നു ചിലരുടെ പ്രതികരണം.
Recommended Video

Click it and Unblock the Notifications