Just In
- 1 hr ago
സൂര്യ ചേച്ചി എന്ന ഗെയിമര്‍ വീക്ക് ആണ്; ക്യാപ്റ്റന്‍ കിട്ടുന്ന വോയിസ് പിന്നീടും ഉണ്ടാവണം, തുറന്നടിച്ച് അഡോണി
- 2 hrs ago
ചേട്ടാ ഈ സുനാമി എന്ന് വെച്ചാല്‍ എന്താ സംഭവം, മുകേഷിനോട് രമേഷ് പിഷാരടി, വീഡിയോ
- 2 hrs ago
എത്ര പെര്‍ഫോം ചെയ്താലും വോട്ട് കിട്ടണമെന്നില്ല; കിടിലം ഫിറോസിനോട് തന്റെ ആശങ്ക അറിയിച്ച് ക്യാപ്റ്റനായ സൂര്യ
- 3 hrs ago
ഫിറോസും സായിയും തമ്മില്‍ പൊരിഞ്ഞ വഴക്ക്, ഒടുവില്‍ നോബിക്ക് സര്‍പ്രൈസ് നല്കി താരങ്ങള്‍
Don't Miss!
- News
രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപിയും സിപിഎമ്മും സംഘടിതമായി നീങ്ങുന്നു; മുല്ലപ്പള്ളി
- Finance
2021ല്‍ ഇന്ത്യയിലെ കമ്പനികളില്‍ 7.7 ശതമാനം ശമ്പള വര്‍ധനവ്, ഏതൊക്കെ മേഖലകളെന്ന് അറിയാം
- Sports
IND vs ENG: കരഞ്ഞുകൊണ്ടേയിരിക്കൂ, ഓസ്കര് നിങ്ങള്‍ക്കു തന്നെ- സ്റ്റോക്സിന് ട്രോള്‍
- Travel
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായി നരേന്ദ്ര മോഡി സ്റ്റേഡിയം
- Automobiles
ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍; പ്രഖ്യാപനവുമായി ഫ്ലിപ്കാര്‍ട്ട്
- Lifestyle
ഉറക്കമില്ലായ്മയുണ്ടോ; ആദ്യം മാറ്റേണ്ടത് ഇവയെല്ലാമാണ്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സീസണ് 3 അത്ര പോര, ട്രിക്ക് ചോദിച്ച് ആരെങ്കിലും വന്നോ? മറുപടികളുമായി ആര്യ
സംഭവബഹുലമായ എപ്പിസോഡുകളിലൂടെയായിരുന്നു ബിഗ് ബോസ് സീസണ് 2 കടന്നു പോയത്. എന്നാല്‍ കൊവിഡും ലോക്ക്ഡൗണും മൂലം ഷോ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. എങ്കിലും പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിക്കുന്ന നിരവധി മുഹൂര്‍ത്തങ്ങളേയും മത്സരാര്‍ത്ഥികളേയും ബിഗ് ബോസ് മലയാളം സീസണ് 2 സമ്മാനിച്ചിരുന്നു. സീസണ് 2വിലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു ആര്യ. ബഡായി ബംഗ്ലാവിലെ ആര്യയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തയായൊരു ആര്യയെയാണ് പ്രേക്ഷകര്‍ ബിഗ് ബോസില്‍ കണ്ടത്.
വര്‍ക്കൗട്ട് ലു്ക്കില് ബോളിവുഡ് സുന്ദരി അനന്യ പാണ്ഡ
ബിഗ് ബോസിലൂടെ ധാരാളം ആരാധകരെ സ്വന്തമാക്കാനും ആര്യയ്ക്ക് സാധിച്ചിരുന്നു. ഇപ്പോഴിതാ ബിഗ് ബോസ് മലയാളം സീസണ് 3 ആരംഭിച്ചിരിക്കുകയാണ്. പുതിയ സീസണിനെ കുറിച്ചും മറ്റുമുള്ള രസകരമായ കാഴ്ചപ്പാടുകളും മറ്റും പങ്കുവെക്കുകയാണ് ആര്യ ഇപ്പോള്‍. ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ആര്യ. മിക്കവരും ബിഗ് ബോസിനെ കുറിച്ചായിരുന്നു ചോദിച്ചത്.

ബിഗ് ബോസ് മലയാളം സീസണ് 3 കാണാറുണ്ടോ എന്നായിരുന്നു ഒരാളുടെ ചോദ്യം. ഉണ്ടെന്ന് ആര്യ മറുപടി നല്കി. ബിഗ് ബോസ് ഹിന്ദിയുടേയും ഫാനാണ് താനെന്നും ആര്യ പറയുന്നുണ്ട്. കഴിഞ്ഞ ദിവസം ബിഗ് ബോസ് ഹിന്ദി സീസണ് 14ന്റെ വിജയിയെ പ്രഖ്യാപിച്ചിരുന്നു. ഇതിനെ കുറിച്ചും ആര്യ നേരത്തെ ഇന്‍സ്റ്റഗ്രാമിലൂടെ പ്രതികരിച്ചിരുന്നു.

അതേസമയം ബിഗ് ബോസ് മലയാളം സീസണ് 3 ആരംഭിച്ചപ്പോള്‍ ആരെങ്കിലും ആര്യയുടെ അടുത്ത് ട്രിക്കുകള്‍ ചോദിച്ചു വന്നിരുന്നുവോ എന്നായിരുന്നു മറ്റൊരാള്‍ക്ക് അറിയേണ്ടിയിരുന്നത്. എ്നനാല് ആരും വന്നില്ല. ഞങ്ങള്‍ അങ്ങനെ ചെയ്യാറില്ലെന്നായിരുന്നു ആര്യയുടെ മറുപടി. അത്തരത്തില്‍ ചിന്തിക്കരുത്. ബിഗ് ബോസ് വീട്ടില്‍ ഒരു ട്രിക്കും വര്‍ക്കാകില്ലെന്നും ആര്യ തറപ്പിച്ചു പറയുന്നു.

പിന്നേയും ധാരാളം ചോദ്യങ്ങളുണ്ടായിരുന്നു ആരാധകര്‍ക്ക്. ബിഗ് ബോസ് മലയാളം സീസണ് 2വില്‍ ആര്യയുടെ കൂടെയുണ്ടായിരുന്ന ഫുക്രിവിനെ കുറിച്ച് എന്താണ് പറയാനുള്ളതെന്നായിരുന്നു അടുത്ത ചോദ്യം. നല്ല അസല്‍ തല തെറിച്ചവന് എന്നായിരുന്നു ആര്യ നല്കിയ രസകരമായ മറുപടി. സീസണ് 2വിലെ ഏറ്റവും ഇഷ്ടപ്പെട്ട മത്സരാര്‍ത്ഥി ആരെന്ന ചോദ്യത്തിന് ഞാന്‍ തന്നെയെന്നായിരുന്നു ആര്യയുടെ മറുപടി.

സീസണ് 2 അടിപൊളിയായിരുന്നുവെന്നും എന്നാല്‍ സീസണ് 3 അത്ര പോരെന്നുമായിരുന്നു മറ്റൊരാള്‍ പറഞ്ഞത്. ഇതിനും ആര്യയ്ക്ക് വ്യക്തമായ ഉത്തരമുണ്ട്. തുടങ്ങിയിട്ടല്ലേയുള്ളൂ, ഒരാഴ്ചയല്ലേ ആയുള്ളൂ. ഒരുപാട് പോകാനുണ്ട്. കുറച്ച് സമയം കൊടുക്കൂ. എന്നായിരുന്നു ആര്യ നല്കിയ മറുപടി.
സീസണ് 2വിലെ ഏറ്റവും പ്രിയപ്പെട്ട ഓര്‍മ്മ എന്തെന്നു ചോദിച്ചപ്പോള്‍ ഒരുപാടുണ്ട്. എങ്കിലും ഏറ്റവും പ്രിയപ്പെട്ട ഓര്‍മ്മ ഖുഷിയുടെ വീഡിയോ പ്ലേ ചെയ്തതാണെന്നായിരുന്നു ആര്യയുടെ ഉത്തരം.

സീസണ് 2വില്‍ കൂടെയുണ്ടായിരുന്ന എല്ലാവരും നല്ല സുഹൃത്തുക്കളായിരുന്നുവെന്നും എന്നാല്‍ ഏറ്റവും അടുത്ത സുഹൃത്ത് വീണയാണെന്നും ആര്യ പറഞ്ഞു. താരത്തിന്റെ മറുപടികള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ബിഗ് ബോസിന് പുറമെയുള്ള ചോദ്യങ്ങള്‍ക്കും ആര്യ മറുപടി നല്‍കുന്നുണ്ട്. അതേസമയം, മേപ്പടിയാന് എന്ന ചിത്രത്തിലാണ് ആര്യ ഇപ്പോള്‍ അഭിനയിക്കുന്നത്. സ്റ്റാര്‍ട്ട് മ്യൂസിക് എന്ന പരിപാടിയുടെ അവതാരകയുമാണ്.