ബിഗ് ബോസില്‍ നിന്നും പുറത്തായവര്‍ വീണ്ടും ഒന്നിച്ച് മറ്റൊരു പരിപാടിയില്‍! പുറത്ത് വന്ന ചിത്രം വൈറല്‍
61 ദിവസത്തോളം പൂര്‍ത്തിയാക്കി ബിഗ് ബോസ് സീസണ്‍ 2 വിജയകരമായി മുന്നേറുകയാണ്. കണ്ണിന് ചികിത്സയ്ക്ക് വേണ്ടി ചിലര്‍ പുറത്ത് പോയെങ്കിലും അവര്‍ വീട്ടിലേക്ക് തന്നെ തിരിച്ച് വന്നിരുന്നു. അതിനൊപ്പം വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ വന്നവരും കൂടി ആവുമ്പോള്‍ വീട് നിറയെ ആളുകളാണ്. ഇവരില്‍ ആരൊക്കെ ഇനി പുറത്ത് പോവും എന്ന് അറിയാനുള്ള ആകാംഷയിലാണ്. ഇതുവരെ ശക്തമായ മത്സരം കാഴ്ച വെച്ചിരുന്ന ആരെങ്കിലും പുറത്താവുമോ എന്നതാണ് ആരാധകരുടെ പേടി.
അതേ സമയം ആദ്യ ആഴ്ച മുതല്‍ പുറത്ത് പോയവരെല്ലാം ഒന്നിച്ച് കൂടുന്നത് പതിവായിരിക്കുകയാണ്. നേരത്തെയും ഒരോരുത്തരായി പുറത്ത് വരുമ്പോള്‍ എല്ലാവരും ഒത്ത് ചേര്‍ന്ന് കാണാറുണ്ടായിരുന്നു. ഇപ്പോഴിതാ ഏഷ്യാനെറ്റിലെ തന്നെ മറ്റൊരു ടെലിവിഷന്‍ പരിപാടിയില്‍ ഇവരെല്ലാം പങ്കെടുക്കാന്‍ എത്തിയിരിക്കുകയാണ്.

ആദ്യം വന്ന രാജിനി ചാണ്ടിയായിരുന്നു ആദ്യം പുറത്ത് ആയത്. ശേഷം പരീക്കുട്ടി, സോമദാസ്, സുരേഷ്, പ്രദീപ് ചന്ദ്രന്‍, തെസ്‌നി ഖാന്‍, പവന്‍ ജിനോ തോമസ്, അവസാനം സൂരജ്, ജസ്‌ല എന്നിവരെല്ലാമാണ് ബിഗ് ബോസില്‍ നിന്നും പുറത്ത് പോയത്. ഇവരില്‍ ചിലര്‍ ഏഷ്യാനെറ്റിലെ കോമഡി സ്റ്റാഴ്‌സിന്റെ വേദിയിലേക്ക് ഒന്നിച്ചെത്തുകയാണെന്നുള്ളതാണ് പുതിയ വിശേഷം.
പകയും പ്രതികാരവും കൊണ്ട് നായകന്മാരെ കടത്തി വെട്ടിയവര്‍! മലയാളത്തിലെ സ്ത്രീ കേന്ദ്രീകൃത സിനിമകള്‍അതേ സമയം സോമദാസ്, പവന്‍ ജിനോ തോമസ്, സൂരജ് എന്നിവര്‍ ഷോ യ്ക്ക് എത്തിയിട്ടില്ലെന്നാണ് ചിത്രത്തില്‍ നിന്നും മനസിലാവുന്നത്. പ്രദീപ് ചന്ദ്രനായിരുന്നു ഈ ഫോട്ടോ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്. ബിഗ് ബോസ് സീസണ്‍ 2 താരങ്ങള്‍ കോമഡി സ്റ്റാര്‍സില്‍ ആണെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.


Click it and Unblock the Notifications