twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇജ്ജാതി കരച്ചില്‍ ആയിരുന്നു, കണ്ടിട്ട് എനിക്ക് തന്നെ സഹിച്ചില്ല; വാര്‍ത്തയോട് പ്രതികരിച്ച് ആര്യ!

    |

    മലയാളികള്‍ക്ക് സുപരിചിതയാണ് ആര്യ. അവതാരകയായി കൈയ്യടി നേടിയ ആര്യ നടിയായും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ബിഗ് ബോസ് മലയാളം സീസണ്‍ 2വിലെ മത്സരാര്‍ത്ഥിയുമായിരുന്നു ആര്യ. വിജയിയാകാന്‍ സാധ്യത കല്‍പ്പിക്കപ്പെട്ട മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ആര്യ. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ആര്യ. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയും തന്റെ വിശേഷങ്ങള്‍ പങ്കവച്ചുമെല്ലാം ആര്യ കൈയ്യടി നേടാറുണ്ട്.

    പ്രാണേശ്വരിയാകാന്‍ പ്രണിത; ഹോട്ട് ചിത്രങ്ങള്‍ കാണാം

    കഴിഞ്ഞ ദിവസവും ആര്യ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി സംവദിക്കാനെത്തിയിരുന്നു. എന്നാല്‍ വിശേഷം പങ്കുവെക്കാനായിരുന്നില്ല ഇത്തവണ ആര്യ എത്തിയത്. മറിച്ച് ഒരു മുന്നറിയിപ്പ് നല്‍കാനായിട്ടായിരുന്നു ആര്യ എത്തിയത്. താന്‍ ഒരു തട്ടിപ്പില്‍ നിന്നും രക്ഷപ്പെട്ടതിനെക്കുറിച്ചായിരുന്ന താരം പറഞ്ഞത്. ഓണ്‍ലൈനിലൂടെ നടക്കുന്നൊരു തട്ടിപ്പില്‍ നിന്നും താന്‍ എങ്ങനെ രക്ഷപ്പെട്ടുവെന്ന് പറഞ്ഞ ആര്യ എല്ലാവരോടും സൂക്ഷിക്കാനും പറഞ്ഞിരുന്നു.

    സമാന അനുഭവങ്ങള്‍

    ഇപ്പോഴിതാ തന്നെപ്പോലെ സമാന അനുഭവമുണ്ടായവരെക്കുറിച്ചുള്ള ആര്യയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയും ചര്‍ച്ചയായിരിക്കുകയാണ്. തന്റെ വീഡിയോയെക്കുറിച്ചുള്ള ആര്യയുടെ സ്‌റ്റോറിയും ശ്രദ്ധ നേടുന്നുണ്ട്. പറ്റിപ്പോയി, അറിവില്ലായിരുന്നു. ലൈവില്‍ പൊട്ടിക്കരഞ്ഞ് ആര്യ എന്നായിരുന്നു വാര്‍ത്തയുടെ തലക്കെട്ട്. ഇതിനെ ട്രോൡകൊണ്ടാണ് ആര്യ എത്തിയത്. അതെ അതെ. ഇജ്ജാതി കരച്ചില്‍ ആയിരുന്നു. കണ്ടിട്ട് എനിക്ക് തന്നെ സഹിച്ചില്ലെന്നായിരുന്നു ആര്യയുടെ പ്രതികരണം.

    സമാനമായ രീതിയിലൊരു മറുപടി

    തന്നെപ്പോലെ തട്ടിപ്പുകാര്‍ പണം തട്ടാന്‍ ശ്രമിച്ചവരുടെ വീഡിയോയും ആര്യ പങ്കുവച്ചിട്ടുണ്ട്. ആര്യയെപോലെ തന്നെ ഗൂഗിള്‍ പേയിലൂടെയായിരുന്നു ഇവരേയും പറ്റിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ കാര്യം മനസിലാക്കിയ ഇവര്‍ സമാനമായ രീതിയിലൊരു മറുപടി നല്‍കി പണം തട്ടാന്‍ വന്നവരെ ഓടിക്കുകയായിരുന്നു. ആര്യയുടെ വീഡിയോ കഴിഞ്ഞ ദിവസം വലിയ ചര്‍ച്ചയായി മാറിയിരുന്നു. സ്വന്തമായൊരു ബുട്ടീകും സാരി ബ്രാന്റുമുണ്ട് ആര്യയ്ക്ക്. ഇതിന്റെ ഓര്‍ഡര്‍ ആവശ്യപ്പെട്ടു കൊണ്ടായിരുന്നു തട്ടിപ്പുകാര്‍ എത്തിയത്. ഇതേക്കുറിച്ച് ആര്യ വിശദീകരിച്ചത് ഇങ്ങനെയായിരുന്നു.

    3300 ന് പകരം 13300

    കഴിഞ്ഞ ദിവസം ആര്യയുടെ ഒഫീഷ്യല്‍ മെസേജിലേക്ക് മെസേജ് വരികയായിരുന്നു. തുടര്‍ന്ന് സാരിയുടെ വില ചോദിച്ചു. ഷിപ്പിംഗ് ചാര്‍ജ് അടക്കം 3300 രൂപയാണെന്ന് ആര്യ അറിയിച്ചു. പണം ഗൂഗിള്‍ പേ ചെയ്യാമെന്ന് പറഞ്ഞു. എന്നാല്‍ 13300 രൂപ അയച്ചതായാണ് മെസേജ് വന്നത്. ഇതോടെ 10000 രൂപ തിരികെ നല്‍കാന്‍ ആര്യ തയ്യാറായി. എന്നാല്‍ ഈ നമ്പറിലേക്ക് പണം അയക്കരുതെന്ന് ഗൂഗിള്‍ പേ അലര്‍ട്ട് ചെയ്തു. ഇതോടെയാണ് ആര്യയ്ക്ക് സംശയം തോന്നുന്നത്.

    Recommended Video

    ദൈവമേ ഇങ്ങനേയും തട്ടിപ്പുകാരോ ? ആര്യയുടെ കഥയിങ്ങനെ | FilmiBeat Malayalam
    എല്ലാവരും സൂക്ഷിക്കണമെന്നും  ആര്യ

    പിന്നാലെ ആര്യ തന്റെ സഹോദരനോടും കാര്യം തിരക്കി. പണം തിരികെ അയക്കരുതെന്ന് സഹോദരനും പറഞ്ഞു. പിന്നീട് മെസേജ് ഒരിക്കല്‍ കൂടി പരിശോധിച്ചപ്പോഴാണ് സത്യാവസ്ഥ മനസിലായത്. പണം ക്രെഡിറ്റായെന്ന മെസേജ് യഥാര്‍ത്ഥത്തില്‍ തട്ടിപ്പുകാര്‍ തന്നെ അയച്ചതായിരുന്നു. സത്യം വ്യക്തമായതോടെ അവര്‍ക്ക് സമാനമായ രീതിയിലൊരു മറുപടി നല്‍കുകയായിരുന്നു ആര്യ. ഇതായിരുന്നു ആര്യയ്ക്കുണ്ടായ അനുഭവം. സമാനമായ രീതിയില്‍ പലരേയും തട്ടിപ്പുകാര്‍ സമീപിച്ചിട്ടുണ്ടെന്നും എല്ലാവരും സൂക്ഷിക്കണമെന്നും ആര്യ വീഡിയോയിലൂടെ പറഞ്ഞിരുന്നു.

    Read more about: arya
    English summary
    Bigg Boss Malayalam Season 2 Fame Arya On How Social Media Responded To Her Video
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X