കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കണം, മാതാപിതാക്കള്‍ നാണക്കേട് വിചാരിക്കരുത്: ആര്യ

അവതാരകയായും ബിഗ് ബോസ് മത്സരാര്‍ത്ഥിയായും മലയാളികള്‍ക്ക് സുപരിചിതയാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെ ആരാധകരുടെ മനസില്‍ ഇടം നേടിയ ആര്യ ബിഗ് ബോസിലും നിറ സാന്നിധ്യമായിരുന്നു. ഇപ്പോഴിതാ ഇടൈംസ് ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആര്യ നടത്തിയ തുറന്നു പറച്ചിലുകള്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നത് മുതല്‍ രമേശ് പിഷാരടിയുമായുള്ള സൗഹൃദം വരെയുള്ള വിഷയങ്ങളെക്കുറിച്ച് ആര്യ സംസാരിക്കുന്നുണ്ട്. താരത്തിന്റെ വാക്കുകളിലേക്ക്.

താന്‍ ബഡായി ബംഗ്ലാവ് മിസ് ചെയ്യുന്നുണ്ടെന്നാണ് ആര്യ പറയുന്നത്. ''ഒരുപാട് സന്തോഷം തോന്നുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷവും ആളുകള്‍ ആര്യ ബഡായ് എന്ന് വിളിക്കുന്നു. എന്റെ കരിയറിലെ ഏറ്റവും വലിയ നാഴികക്കല്ലുകളില്‍ ഒന്നായിരുന്നു അത്. കോമഡി കൈകാര്യം ചെയ്യാന്‍ സാധിച്ചാല്‍ പിന്നെ എന്തും സാധിക്കുമെന്നാണ് പറയാറുളളത്. കോമഡി ചെയ്യുക വളരെ ബുദ്ധിമുട്ടാണ്. അത് സത്യമാണ്. നമുക്ക് ഉര്‍വശിയേയും കല്‍പ്പനയേയും പകരംവെക്കാനാകില്ല. അവരൊക്കെ മാജിക്ക് കാണിച്ചൊരു ഴോണറില്‍ ചെറിയൊരു ഭാഗം ചെയ്യാന്‍ സാധിച്ചതില്‍ ഞാന്‍ സന്തോഷിക്കുന്നു'' എന്നാണ് ആര്യ പറഞ്ഞത്.

 ടോം ആന്റ് ജെറി

''ഞാനും രമേശ് പിഷാരടിയും തുടക്കത്തില്‍ ശരിക്കും ടോം ആന്റ് ജെറിയെ പോലെ തന്നെയായിരുന്നു. ഞങ്ങള്‍ക്കിടയിലൊരു ശീതയുദ്ധമുണ്ടായിരുന്നു. ഞാനന്ന് ഒരു തുടക്കക്കാരി മാത്രമായിരുന്നു. എനിക്ക് കോമഡി ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. അപ്പോള്‍ അദ്ദേഹം നിര്‍ദ്ദേശങ്ങള്‍ നല്‍കുമായിരുന്നു. പക്ഷെ വളരെ ഗൗരവ്വത്തിലായിരുന്നു സംസാരിക്കുക. എനിക്ക് അത് ഇഷ്ടമായില്ല. ഇയാള്‍ക്ക് ഇത് ചിരിച്ചു കൊണ്ട് ചെയ്തുകൂടേ? എന്നായിരുന്നു. ഈ കോള്‍ഡ് വാര്‍ ആണ് ഓണ്‍ സ്‌ക്രീനില്‍ വൈബുണ്ടാക്കിയത്. കാലം കഴിഞ്ഞഫ്‌പോള്‍ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി മാറി. ഇന്ന് എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് പിഷാരടി. കൂടെ ഉണ്ടാകുമെന്ന് ഉറപ്പുള്ള സുഹൃത്തും വഴികാട്ടിയും'' എന്നും ആര്യ പറഞ്ഞു.

അവരുടെ ക്യാരക്ടര്‍

സൈബര്‍ ആക്രമണങ്ങളെക്കുറിച്ചും ആര്യ മനസ് തുറക്കുന്നുണ്ട്. ''ഓണ്‍ലൈനില്‍ ആക്രമിക്കുന്നവര്‍ക്ക് നമ്മളെ പറ്റി ഒന്നും തന്നെ അറിയില്ല. നമ്മളുടെ യാത്രയോ കഷ്ടപ്പാടുകളോ ഒന്നും അറിയില്ല. ഒരു കാരണവുമില്ലാതെയാണ് അസഭ്യം പറയുന്നത്. ഞാന്‍ വിശ്വസിക്കുന്നത്, നമ്മളെ ആരെങ്കിലും ഓണ്‍ലൈനില്‍ അസഭ്യം പറയുന്നുണ്ടെങ്കില്‍ അത് വെളിവാക്കുന്നത് അവരെ വളര്‍ത്തിയത് എങ്ങനെയാണെന്നാണ്. അവരുടെ ക്യാരക്ടര്‍ ആണ് കാണിക്കുന്നത്. അവര്‍ക്ക് അതേക്കുറിച്ച് ആശങ്കയില്ലെങ്കില്‍ നമ്മളെന്തിന് ചിന്തിക്കണം'' എന്നായിരുന്നു ആര്യ പറഞ്ഞത്.

ലൈംഗിക വിദ്യാഭ്യാസം

തന്റെ ഏറ്റവും വലിയ ഭയവും ആര്യ തുറന്ന് പറയുന്നുണ്ട്. പ്രിയപ്പെട്ടവരെ നഷ്ടപ്പെടുന്നതാണ് തനിക്ക് ഏറ്റവും ഭയമുണ്ടാക്കുന്നതെന്നായിരുന്നു ആര്യ പറഞ്ഞത്. മറ്റൊന്നും തന്നെ തനിക്ക് പ്രധാനപ്പെട്ടതല്ല. എന്നന്നേക്കുമായി ഒരാളെ നഷ്ടമാകുന്നത് ആയാലും തന്റെ ജീവിതത്തില്‍ നിന്നും പോകുന്നതായാലും അത് തനിക്ക് വളരെയധികം വേദനയുണ്ടാക്കുമെന്നും ആര്യ പറയുന്നത്. തനിക്കത് സഹിക്കാനാകില്ലെന്നും ആര്യ പറയുന്നു. കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും ആര്യ മനസ് തുറക്കുന്നുണ്ട്.

''നമ്മളുടെ കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നതില്‍ നാണക്കേട് തോന്നേണ്ടതില്ല. നമ്മള്‍ ജീവിക്കുന്ന ലോകം ഇന്ന് സുരക്ഷിതമല്ല. നവജാത ശിശു പോലും ഇവിടെ സുരക്ഷ അനുഭവിക്കുന്നില്ല. കുട്ടികളെ ഇതേക്കുറിച്ച് പഠിപ്പിക്കാനുള്ള ഉത്തരവാദിത്തം സ്‌കൂളുകള്‍ ഏറ്റെടുക്കണമെന്നാണ് തോന്നുന്നത്. നമുക്ക് മോറല്‍ സയന്‍സ് എന്നൊരു പിരിയഡ് ഉണ്ടെങ്കിലും ഇതൊന്നും അഡ്രസ് ചെയ്യപ്പെടുന്നില്ല. സ്‌കൂളുകള്‍ ആ ചുവടുവെപ്പിന് തയ്യാറാകുന്നില്ലെങ്കില്‍ രക്ഷിതാക്കള്‍ തയ്യാറാകണം. ഈയ്യടുത്ത് ഒരു ഒമ്പത് വയസുകാരന്‍ കോടതിയില്‍ ബാഡ് ടച്ചിനെക്കുറിച്ച് പറഞ്ഞത് എല്ലാ മാതാപിതാക്കളുടേയും കണ്ണ് തുറന്നിട്ടുണ്ടാകണം. ആണ്‍ കുട്ടികളേയും പെണ്‍കുട്ടികളേയും ഗുഡ് ടച്ചും ബാഡ് ടച്ചുമൊക്കെ പഠിപ്പിക്കണം. വീ്ട്ടില്‍ നിന്നു തന്നെ ആരംഭിക്കണം'' എന്നാണ് ആര്യയുടെ നിലപാട്.

Recommended Video

വീട്ടിലെ അവസ്ഥ ഇപ്പോഴും ശോകമാണ്.. | Aishwarya Lekshmi Reveals | Archana 31 Not Out | Filmibeat
രജിത് കുമാറിനെ

അതേസമയം രജിത് കുമാറിനെ ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിലെ മത്സരാര്‍ത്ഥിയായി കാണാന്‍ താന്‍ ആഗ്രഹിക്കുന്നതായും ആര്യ പറഞ്ഞു. ''ഇത് ചിലപ്പോള്‍ അവിശ്വസനീയമായി തോന്നിയേക്കാം. പക്ഷെ രജിത് കുമാറിനെ ബിഗ് ബോസ് സീസണ്‍ ഫോറില്‍ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. ബിഗ് ബോസിനകത്ത് സഹ മത്സരാര്‍ത്ഥിയായിട്ടാണ് അദ്ദേഹത്തെ ഞാന്‍ കണ്ടിട്ടുള്ളത്. എന്തൊക്കെ പറഞ്ഞാലും അ്‌ദ്ദേഹമൊരു നല്ല മത്സാര്‍ത്ഥിയാണ്. അതിനാല്‍ ഒരു കാഴ്ചക്കാരിയെന്ന നിലയില്‍ കണ്ടു കൊണ്ട് അദ്ദേഹത്തിന്റെ അടുത്ത തന്ത്രം എന്തായിരിക്കുമെന്ന് പ്രവചിക്കാന്‍ പറ്റുമോ എന്ന് നോക്കണം'' എന്നായിരുന്നു ആര്യ പറഞ്ഞത്.

Read more about: arya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X