twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഉണ്ണിയുമായുള്ള ബന്ധത്തില്‍ നിന്നും പിന്മാറുന്നുവെന്ന് ദയ അശ്വതി; ഉണ്ണിയും ഭാര്യയും വീണ്ടും ഒരുമിക്കുന്നു!

    |

    ബിഗ് ബോസ് മലയാളം സീസണ്‍ 2വിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ദയ അശ്വതി. അടുത്തിടെയായിരുന്നു ദയ വിവാഹിതയായെന്ന വാര്‍ത്ത പുറത്ത് വന്നത്. ഉണ്ണിക്കൊപ്പമുള്ള ദയയുടെ ചിത്രങ്ങളും വൈറലായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്നത് ഉണ്ണിയുമായുള്ള വിവാഹത്തില്‍ നിന്നും ദയ പിന്മാറുകയാണെന്നാണ്.

    മനംകവരും ലുക്കില്‍ ദീപിക പദുക്കോണ്‍; കാഴ്ച കവര്‍ന്ന് ആ കമ്മലുകള്‍

    ഉണ്ണിയുമായുള്ള ബന്ധത്തില്‍ നിന്നും പിന്‍വാങ്ങുകയാണെന്ന് ദയ അറിയിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് ദയ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം അശ്വതി തന്റെ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. എങ്കിലും അതിനോടകം തന്നെ അശ്വതിയുടെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരുന്നു.

    അവര്‍ വീണ്ടും ഒന്നിക്കുകയാണ്

    എന്റെ എല്ലാ സുഹൃത്തുക്കളും അറിയുന്നതിന് എന്ന മുഖവുരയോടെയായിരുന്നു താരത്തിന്റെ കുറിപ്പ്. ഞാന്‍ ഉണ്ണിയുമായി വിവാഹം കഴിച്ചു ജീവിക്കണം എന്ന ആഗ്രഹം തിരഞ്ഞെടുത്തു എന്നത് സത്യമാണ്. പക്ഷെ ഉണ്ണിയുടെ ഭാര്യ നിയമപരമായി വേര്‍പിഞ്ഞതിനു ശേഷം മാത്രം വിവാഹം കഴിക്കാം എന്നു കരുതി. പക്ഷെ മൂന്നു വര്‍ഷമായി പിരിഞ്ഞു കഴിയുകയായിരുന്നു ഉണ്ണിയും ഉണ്ണിയുടെ ഭാര്യയും. ഇടക്ക് ഇവര്‍ ഒന്നിച്ചു പിന്നേയും പിരിഞ്ഞു, ഇപ്പോള്‍ അവര്‍ വീണ്ടും ഒന്നിക്കുകയാണ് എന്ന് ഉണ്ണി എന്നോട് പറഞ്ഞു. ദയ പറയുന്നു.

    വിവാഹബന്ധത്തില്‍ നിന്നും പിന്മാറുകയാണ്

    അതുകൊണ്ട് തന്നെ ഞാന്‍ ഉണ്ണിയുമായുള്ള വിവാഹബന്ധത്തില്‍ നിന്നും പിന്മാറുകയാണ്. വേര്‍പിരിക്കാന്‍ എളുപ്പമാണ്, പക്ഷെ ഒന്നിപ്പിക്കാനാണ് പാടുള്ളതെന്നും അശ്വതി പറയുന്നു. അവര്‍ രണ്ടു പേരും ഒരിക്കലും ഇനി ഒന്നിക്കില്ല എന്ന് പറഞ്ഞതിനാലും ഉണ്ണിയുടെ ഭാര്യ കോടതിയില്‍ നിന്നും വക്കില്‍ നോട്ടീസ് അയച്ചതിനാലും ആണ് ഞാന്‍ ഈ വിവാഹബന്ധത്തിന് സമ്മതിച്ചത്. പക്ഷെ, ഇപ്പോള്‍ അവര്‍ വീണ്ടും ഒന്നിക്കുന്നു എന്ന് കേട്ടതില്‍ ഞാന്‍ സന്തോഷിക്കുന്നുവെന്നും അശ്വതി അറിയിച്ചു.

     ഒന്നിക്കപ്പെടാന്‍ ഞാന്‍ ഒരു കാരണം ആയി

    കുടുംബ ജീവിതം ഒറ്റപ്പെട്ടു പോയ എനിക്ക് അറിയാം അതിന്റെ വിഷമം. ഇനി ഇന്ന് മുതല്‍ ഉണ്ണിയുമായി എനിക്ക് ഒരു ബന്ധവും ഉണ്ടാവില്ലെന്ന് ദയ അശ്വതി വ്യക്തമാക്കി. ഇതില്‍ ഞാന്‍ ചതിക്കപ്പെട്ടു എന്ന് പറയുന്നതിലും എനിക്ക് ഇഷ്ട്ടം പിരിഞ്ഞു പോയ ഉണ്ണിയുടെ ഭാര്യയും കുടുബ ജീവിതവും ഒന്നിക്കപ്പെടാന്‍ ഞാന്‍ ഒരു കാരണം ആയി എന്ന് പറയാനും കേള്‍ക്കാനും ആണ് എനിക്കിഷ്ട്ടം എന്നും അവര്‍ പറയുന്നു.

    Recommended Video

    Actor Vijilesh Karayad Marriage | വിജിലേഷിന്റെ കല്യാണ വീഡിയോ | Oneindia Malayalam
    കുറിപ്പ് ഡിലീറ്റ്

    ഞാന്‍ ഈ എടുത്ത തീരുമാനം എനിക്ക് ഇപ്പോള്‍ കുറച്ച് വിഷമത്തോടെ ആണെങ്കിലും പിന്നിട്ട് ശരി എന്ന് എനിക്ക് തോന്നുന്നുണ്ട് എന്നും അശ്വതി തന്റെ കുറിപ്പില്‍ പറഞ്ഞിരുന്നു. അശ്വതിയുടെ കുറിപ്പിന് കമന്റുമായി നിരവധി പേര്‍ എത്തിയിരുന്നു. എന്നാല്‍ കുറിപ്പ് പങ്കുവച്ച് മണിക്കൂറുകള്‍ക്ക് പിന്നാലെ അശ്വതി ഡിലീറ്റ് ചെയ്യുകയായിരുന്നു. എന്തുകൊണ്ടാണ് കുറിപ്പ് ഡിലീറ്റ് ചെയ്തതെന്ന് വ്യക്തമല്ല.

    Read more about: bigg boss bigg boss malayalam
    English summary
    Bigg Boss Malayalam Season 2 Fame Daya Aswathy Announces She Is Stepping Back From Marriage With Unni, Read More In Malayalam Here.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X