For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്ത്രീധനം മതിയാകാത്തവരേക്കാള്‍ മഹാന്‍ റഹ്‌മാന്‍ എന്ന് ദയ അച്ചു: 10 കൊല്ലം കിടക്കുമോയെന്ന് ആരാധകര്‍

  |

  സ്ത്രീധനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി മാറിയിരിക്കുകയാണ്. സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും നിയമപരമായി തന്നെ തെറ്റാണ്. എങ്കിലും ഇപ്പോഴും ഈ ശീലം തുടരുകയാണ്. സ്ത്രീധനം എന്ന പേരിന് പകരം മറ്റ് പല പേരുകളിലൂടെ ഈ സമ്പ്രദായം നിലനിന്നു വരുകയാണ്. എന്നാല്‍ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നും ഇപ്പോള്‍ സ്ത്രീധനത്തിനെതിരെ വ്യാപകമായ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്.

  കാടിന്റെ സൗന്ദര്യം തേടിയൊരു സുന്ദരി; ഹംസ നന്ദിയുടെ കിടിലന്‍ ചിത്രങ്ങള്‍

  സിനിമ താരങ്ങള്‍ മുതല്‍ രാഷ്ട്രീയ നേതൃത്വം വരെ സ്ത്രീധനത്തെ എതിര്‍ത്തു കൊണ്ട് രംഗത്ത് എത്തി. മുഖ്യമന്ത്രി പിണറായി വിജയനും സ്ത്രീധന വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിരുന്നു. മലയാള സിനിമയിലെ താരങ്ങളും തങ്ങളുടെ നിലപാട് അറിയിച്ചുകൊണ്ടെത്തി. സ്ത്രീധനം ചോദിക്കുന്നവരെ പടിക്ക് പുറത്ത് നിര്‍ത്തണമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഇതിനിടെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ദയ അശ്വതി.

  ബിഗ് ബോസ് മലയാളം സീസണ്‍ 2വിലൂടെയാണ് ദയ അശ്വതി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറുന്നത്. ബിഗ് ബോസ് വീടിനുള്ളിലും പുറത്തും പലപ്പോഴും വാര്‍ത്തയായി മാറിയിട്ടുണ്ട്. ദയ അശ്വതിയുടെ വ്യക്തി ജീവിതവും ഈയ്യടുത്ത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായി ഇടപെടുന്ന വ്യക്തിയാണ് ദയ അശ്വതി. ഇപ്പോഴിതാ സ്ത്രീധന വിഷയത്തില്‍ വിസ്മയ എന്ന യുവതിയുടെ മരണത്തെ കുറിച്ചും താരം പ്രതികരിച്ചിരിക്കുകയാണ്.

  സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ദയ അശ്വതിയുടെ പ്രതികരണം. പാലക്കാട്ടെ റഹ്‌മാന്‍-സജിത ദമ്പതികളുമായി താരതമ്യം ചെയ്തു കൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം. 100 പവനും ഒന്നര എക്കറും 10 ലക്ഷത്തിന്റെ കാറും സ്ത്രീധനമായി ലഭിച്ചിട്ടും മതിവരാത്തവനെ വച്ചു നോക്കുമ്പോള്‍ 10 ഒളിച്ച് താമസിച്ച് ഭാര്യയെ പൊന്നുപോലെ നോക്കിയ പാലക്കാട്ടെ റഹ്‌മാന്‍ ഒരു മഹാന്‍ തന്നെയാണ് എന്നായിരുന്നു ദയ അശ്വതിയുടെ പ്രതികരണം. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

  താരത്തെ എതിര്‍ത്തും അനുകൂലിച്ചുമെല്ലാം ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. ദയ നിങ്ങളെ ഒരു 10 വര്‍ഷം ഒരു മുറിയില്‍ പൂട്ടിയിടട്ടെ പിന്നെ കാണാം നിങ്ങളുടെ കോലം, കൂടെ കിടന്നാലെ രാപ്പനി അറിയൂ, ഓ പൊന്ന് പോലെ നോക്കുന്നു എന്ന് പറയുന്നത് ഇതാണ്. ലോക്കറില്‍ വെച്ച് പൂട്ടണം അല്ലേ, ഒരു തെമ്മാടിയെ ഇകഴ്ത്താന്‍ വേറൊരു തെമ്മാടിയെ പുകഴ്ത്തണ്ട, നീ കിടക്കുമോ 10 വര്‍ഷം ഇതുപോലെ? എന്നെല്ലാമാണ് കമന്റുകള്‍. കമന്റുകളോട് താരം പ്രതികരിച്ചിട്ടില്ല.

  Diya sana about her bitter experience from marriage

  ഈയ്യടുത്ത് വലിയ ചര്‍ച്ചയായിരുന്നു പാലക്കാട്ടെ സംഭവം. തന്റെ പങ്കാളിയെ ആരുമറിയാതെ തന്റെ മുറിയില്‍ പത്ത് കൊല്ലം ഒളിച്ചു താമസിപ്പിച്ചുവെന്ന യുവാവിന്റെ വെളിപ്പെടുത്തല്‍ നാടിനെ ഞെട്ടിക്കുന്നതായിരുന്നു. സംഭവം പുറത്ത് വന്നതോടെ പല ഭാഗമായി തിരിഞ്ഞ് സമൂഹം അഭിപ്രായ പ്രകടനം നടത്തിയിരുന്നു. സംഭവത്തില്‍ വിദഗ്ധമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടും നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു. റഹ്‌മാന്‍ പറഞ്ഞത് വിശ്വസിക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹത്തിന്റെ പിതാവും അഭിപ്രായപ്പെട്ടിരുന്നു.

  Read more about: bigg boss bigg boss malayalam
  English summary
  Bigg Boss Malayalam Season 2 Fame Daya Aswathy Gets Trolled For Comparing Rahman Of Palakkad And Dowry Issues, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X