എന്റെ മെച്യൂരിറ്റിയും അവരുടെ മെച്യൂരിറ്റിയും മാറി; വെറുത്തവരൊക്കെ ഇപ്പോൾ ഫാൻസ്‌ ആയി: ഫുക്രു

കേരളത്തിൽ ടിക് ടോകിലൂടെ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ താരമാണ് ഫുക്രുവെന്ന കൃഷ്ണജീവ്. ഒരൊറ്റ ഡാൻസ് വീഡിയോയിലൂടെയാണ് ഫുക്രുവിന്റെ ജീവിതം മാറി മറിഞ്ഞത്. പാട്ടുകൾക്ക് രസകരമായ രീതിയിൽ നൃത്തം ചെയ്തും സിനിമാ രംഗങ്ങൾ രസകരമായി അവതരിപ്പിച്ചുമൊക്കെ സോഷ്യൽ മീഡിയയിൽ തിളങ്ങി നിന്ന് താരം പിന്നീട് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസിലേക്കും എത്തി.

ബി​ഗ് ബോസ് മലയാളം സീസൺ 2 വിലാണ് ഫുക്രു മത്സരാർഥിയായി പങ്കെടുത്തത്. ബിഗ് ബോസ് മത്സരാർത്ഥിയായി നിന്നും പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാൻ ഫുക്രുവിന് സാധിച്ചിരുന്നു. സീസണിലെ ശക്തനായ മത്സരാര്ഥികളിൽ ഒരാളായിരുന്നു ഫുക്രു. പക്ഷെ കോവിഡ് മൂലം ഷോ പകുതിക്ക് വെച്ച് അവസാനിപ്പിക്കേണ്ടി വന്നതിനാൽ‌ ആ സീസണിൽ വിജയിയുണ്ടായിരുന്നില്ല.

സോഷ്യൽ മീഡിയയിൽ പുതിയ വീഡിയോകളും ചിത്രങ്ങളുമെല്ലാമായി സജീവമായിരുന്നു

ബിഗ് ബോസ് ഷോയിലൂടെ ആരാധകർക്ക് ഒപ്പം നിരവധി ഹേറ്റേഴ്സിനെയും ഫുക്രുവിന് ലഭിച്ചിരുന്നു. ആ സീസണിൽ ഏറ്റവും കൂടുതൽ വിമർശനം നേരിട്ട മത്സരാർത്ഥി ആയിരുന്നു ഫുക്രു. സീസൺ 2 വിൽ ഏറ്റവും കൂടുതൽ ആരാധകർ ഉണ്ടായിരുന്നത് രജിത്ത് കുമാറിനായിരുന്നു. ഫുക്രുവും രജിത്ത് കുമാറും തമ്മിലുള്ള പ്രശ്നങ്ങളുടെ പേരിൽ ഷോയിൽ നിന്ന് പുറത്തിറങ്ങിയ ശേഷവും സോഷ്യൽ മീഡിയയിൽ ഫുക്രു വ്യാപകമായി ആക്രമിക്കപ്പെട്ടിരുന്നു.

എന്നാൽ അതൊന്നും വകവയ്ക്കാതെ ഫുക്രു സോഷ്യൽ മീഡിയയിൽ പുതിയ വീഡിയോകളും ചിത്രങ്ങളുമെല്ലാമായി സജീവമായിരുന്നു. നിരവധി വേദികളിലും അതിഥിയായി താരം എത്തി. ഒന്ന് രണ്ട് സിനിമകളിൽ അഭിനയിക്കുകയും ചെയ്തു. ബാലതാരമായി തിളങ്ങിയ അനിഖ നായികയാകുന്ന ഓഹ് മൈ ഡാര്‍ലിംഗ് ആണ് ഫുക്രുവിന്റെ പുതിയ ചിത്രം.

നേരത്തെ വെറുത്തിരുന്നവർ വരെ ഇപ്പോൾ ഫാൻ ആയി

അതേസമയം, തന്നോട് ഉള്ള ഹേറ്റേഴ്സിന്റെ കാഴ്ചപ്പാട് മാറിയിട്ടുണ്ടെന്ന് പറയുകയാണ് ഫുക്രു ഇപ്പോൾ. തന്നെ നേരത്തെ വെറുത്തിരുന്നവർ വരെ ഇപ്പോൾ ഫാൻ ആയി മാറിയിട്ടുണ്ടെന്നും അതാണ് തനിക്ക് ഇപ്പോൾ ഏറ്റവും സന്തോഷം നൽകുന്ന കാര്യമെന്നും ഫുക്രു പറയുന്നു. വെറൈറ്റി മീഡിയ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഫുക്രു മനസ് തുറന്നത്.

'എനിക്ക് ഇപ്പോൾ ഏറ്റവും കൂടുതൽ സന്തോഷം കിട്ടുന്ന കാര്യം അതാണ്. നിന്നെ ഞാൻ കുറെ വെറുത്തിരുന്നു. ഇപ്പോൾ നിന്നെ എനിക്ക് മനസ്സിലാവുന്നുണ്ട് എന്നൊക്കെ പറയുന്നത് സന്തോഷമാണ്. എന്നെ വെറുത്ത സമയത്തെ എന്റെ മെച്യൂരിറ്റിയും അവരുടെ മെച്യൂരിറ്റിയും മാറി. അപ്പോൾ ചിന്ത മാറുമല്ലോ. പിന്നെ എന്നെ ഏറ്റവും കൂടുതൽ സഹായിച്ചിട്ടുള്ളത് കാർത്തിക് സൂര്യയുടെ ഒരു പോഡ്‌കാസ്റ്റാണ്. അത് കാരണം എനിക്ക് കുറെ സപ്പോർട്ടെഴ്സിനെ കിട്ടി,'

ആ പോഡ്കാസ്റ്റിന് ശേഷം എന്നെ കുറെ ആളുകൾക്ക് മനസിലാക്കാൻ പറ്റി

'എനിക്ക് ഡെയിലി ഓരോ കമന്റുകൾ വരാറുണ്ട്. നിന്നെ എനിക്ക് കണ്ണെടുത്താൽ കണ്ടൂടായിരുന്നു, ഇപ്പോൾ കാര്യമാണ് എന്നൊക്കെ പറഞ്ഞിട്ട്. ആ പോഡ്കാസ്റ്റിന് ശേഷം എന്നെ കുറെ ആളുകൾക്ക് മനസിലാക്കാൻ പറ്റി. ജനുവിൻ ആയിട്ടുള്ള വിമർശനങ്ങൾ എല്ലാം ഞാൻ കേൾക്കാറുണ്ട്. അല്ലാതെ പുച്ഛിക്കുന്നവരോട് എനിക്കും പുച്ഛം മാത്രമേ ഉള്ളു. അതിനെ ഞാൻ ഉൾകൊള്ളാറുമില്ല ഗൗനിക്കാറുമില്ല,' ഫുക്രു പറഞ്ഞു.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X