സുഹൃത്തിന്റെ ജ്വല്ലറിയില്‍ നിന്നുമെടുത്ത സ്വര്‍ണമാണ്, പേടിച്ചിട്ടല്ല പോസ്റ്റ് നീക്കിയത്; മറുപടിയുമായി വീണ

വിസ്മയയുടെ മരണത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ സ്ത്രീധനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായി മാറിയിരിക്കുന്നത്. സ്ത്രീധനം വാങ്ങുന്നതിനും കൊടുക്കുന്നതിനുമെതിരെ നിലപാട് വ്യക്തമാക്കി നിരവധി സിനിമ-സീരിയല്‍ താരങ്ങളും മറ്റും രംഗത്ത് എത്തിയിട്ടുണ്ട്. പെണ്‍കുട്ടികളെ സ്വയം പര്യാപ്തരാക്കേണ്ടതിന്റേയും സ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍ അനുവദിക്കുന്നതിന്റേയും പ്രാധാന്യത്തെ കുറിച്ചും സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നുണ്ട്. മുമ്പ് സ്ത്രീധനം വാങ്ങിയവരും കൊടുത്തവരും വരെ കുറ്റബോധം അറിയിച്ചും രംഗത്ത് എത്തുന്നുണ്ട്.

വെള്ളയില്‍ വന്ന് തിളങ്ങി കാജല്‍ അഗര്‍വാള്‍; ചിത്രങ്ങള്‍

ഇതിനിടെ സ്ത്രീധനം ചോദിക്കുന്നവരെ വേണ്ടെന്ന് പറയാന്‍ ആഹ്വാനം ചെയ്ത് നടി വീണ നായര്‍ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ പിന്നീട് തന്റെ പോസ്റ്റ് വീണ നായര്‍ പിന്‍വലിക്കുകയായിരുന്നു. വിവാഹത്തിന് സ്വര്‍ണം വാങ്ങരുതെന്നും പെണ്‍കുട്ടികളുടെ ഉന്നമം ഉറപ്പാക്കണമെന്നുമായിരുന്നു വീണ പോസ്റ്റില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ വീണയുടെ വിവാഹത്തില്‍ നിന്നുമുള്ള ചിത്രങ്ങളുമായി സോഷ്യല്‍ മീഡിയ രംഗത്ത് എത്തുകയായിരുന്നു.

ആഭരണങ്ങള്‍ അണിഞ്ഞ്

ധാരാളം ആഭരണങ്ങള്‍ അണിഞ്ഞു കൊണ്ട് നില്‍ക്കുന്ന വീണയുടെ ചിത്രങ്ങളായിരുന്നു സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിച്ചത്. ഇതോടെ വീണ തന്റെ കുറിപ്പ് പിന്‍വലിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് ലൈവിലെത്തി താന്‍ പോസ്റ്റ് പിന്‍വലിച്ചതിന്റെ കാരണവും വിവാഹത്തെ കുറിച്ചുമെല്ലാം വീണ ലൈവിലൂടെ വിശദമാക്കുകയായിരുന്നു. കുറിപ്പ് പിന്‍വലിച്ചത് ആരേയും പേടിച്ചിട്ടില്ലെന്ന് വീണ പറഞ്ഞു. മറ്റ് വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇതിലും വലിയ ഭീഷണി ഇതിന് മുമ്പും ഉണ്ടായപ്പോള്‍ പോസ്റ്റ് പിന്‍വലിച്ചിട്ടില്ലെന്നും താരം പറഞ്ഞു.

പേടിച്ചിട്ടല്ല

തന്റെ മകനെ കുറിച്ച് കമന്റുകള്‍ വന്നതോടെയാണ് പോസ്റ്റ് നീക്കം ചെയ്തതെന്നാണ് വീണ പറഞ്ഞത്. വിവാഹത്തിന് 44 ദിവസം മുമ്പ് അച്ഛനും ആറ് മാസം മുമ്പ് അമ്മയും മരിച്ചു. സ്വന്തമായി അധ്വാനിച്ച് ഉണ്ടാക്കിയ കുറച്ച് സ്വര്‍ണമായിരുന്നു തനിക്കുണ്ടായിരുന്നതെന്നും വീണ പറഞ്ഞു. അച്ഛന്റേയും അമ്മയുടേയും ആഗ്രഹവും അന്നത്തെ നാട്ടുനടപ്പും കാരണം ഒരുപാട് സ്വര്‍ണം ധരിക്കണമെന്ന് തനിക്കുണ്ടായിരുന്നുവെന്നും താരം വ്യക്തമാക്കുന്നു.

ഒരു ദിവസത്തേക്ക്

അതിനായി സുഹൃത്തിന്റെ ജ്വല്ലറിയില്‍ നിന്നും ഒരു ദിവസത്തേക്കായി സ്വര്‍ണം എടുത്തതായിരുന്നുവെന്നാണ് വീണ പറുന്നത്. ഇക്കാര്യം ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കും അറിയാം. അന്നത്തെ തന്റെ ഭ്രമം കൊണ്ടാണ് അങ്ങനെ ചെയ്തത്. അതിലിപ്പോള്‍ പശ്ചാത്താപമുണ്ട്. ഏഴ് വര്‍ഷം കൊണ്ട് തനിക്ക് മാറ്റം വന്നിട്ടുണ്ട്. സ്വര്‍ണം ചോദിച്ച് വരുന്ന പുരുഷന്മാരെ പെണ്‍കുട്ടികള്‍ വേണ്ടെന്ന് തന്നെ പറയണമെന്നാണ് തന്റെ നിലപാടെന്ന് വീണ വ്യക്തമാക്കുകയും ചെയ്തു. താരത്തിന്റെ വീഡിയോയ്ക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും പിന്തുണ ലഭിക്കുന്നുണ്ട്.

Recommended Video

ബിഗ്‌ബോസിനെ പറ്റി വീണക്ക് പറയാനുള്ളത് | Veena Nair Exclusive Interview | Oneindia Malayalam
കല്യാണമല്ല ജീവിതത്തിന്റെ ലക്ഷ്യം

പെണ്‍കുഞ്ഞുങ്ങളെ പഠിക്കാന്‍ അനുവദിക്കൂ. യാത്ര ചെയ്യാന്‍ അനുവദിക്കൂ. സഹിക്കൂ, ക്ഷമിക്കൂ എന്നു പറഞ്ഞ് പഠിപ്പിക്കലല്ല വേണ്ടത്. ഉള്ളതും ഇല്ലാത്തതുമായ പണം കൊണ്ട് സ്വര്‍ണവും പണവും ചേര്‍ത്ത് കൊടുത്തയക്കല്‍ തെറ്റാണെന്ന് എത്ര തവണ പറയണം. പ്രിയപ്പെട്ട പെണ്‍കുട്ടികളെ കല്യാണത്തിനായി സ്വര്‍ണം വാങ്ങില്ലെന്ന് നിങ്ങള്‍ പറയൂ. സ്ത്രീധനം ചോദിക്കുന്നവരെ ജീവിതത്തില്‍ വേണ്ടെന്ന് പറയൂ. പഠിപ്പും ജോലിയും പിന്നെ അതിലേറെ സന്തോഷവും സമാധാനവുമാണ് വലുതെന്ന് പറയൂ. കല്യാണമല്ല ജീവിതത്തിന്റെ ഒരേയൊരു ലക്ഷ്യം. എന്നായിരുന്നു വീണ പിന്‍വലിച്ച കുറിപ്പ്.

More from Filmibeat

Read more about: veena nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X