ദൃശ്യം 2വിനെ തമാശക്കഥയാക്കി നോബി; ലാലേട്ടന്‍ കലിപ്പില്‍, കോമാളിത്തരമെന്ന് പ്രേക്ഷകര്‍
അങ്ങനെ ബിഗ് ബോസ് മലയാളം സീസണ്‍ ത്രീ ആദ്യത്തെ ആഴ്ച പൂര്‍ത്തിയാക്കിയിരിക്കുകയാണ്. രസകരമായ എപ്പിസോഡായിരുന്നു കഴിഞ്ഞ ദിവസം ബിഗ് ബോസില്‍ അരങ്ങേറിയത്. വീട്ടിന് ഉള്ളിലേക്ക് കയറ്റി വിട്ടശേഷം മത്സരാര്‍ത്ഥികളെ കാണാനായി മോഹന്‍ലാല്‍ എത്തിയ ദിവസമായിരുന്നു ഇന്നലെ. തങ്ങളെ കാണാനായി എത്തിയ ലാലേട്ടന് ഒരു സര്‍പ്രൈസ് ഒരുക്കിയാണ് അവര്‍ സ്വീകരിച്ചത്. ആകാംഷ നിറഞ്ഞൊരു ടാസ്‌കും ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്ക് നല്‍കിയിരുന്നു.
സാരിയില്‍ ഗ്ലാമറസായി അമേയ; ഹോട്ട് ചിത്രങ്ങള്‍ കാണാം
കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ദൃശ്യം 2വിന്റെ കഥ ഊഹിക്കുക എന്ന ടാസ്‌ക് ആയിരുന്നു ബിഗ് ബോസ് നല്‍കിയത്. പിന്നാലെ ഇതിനായി മോഹന്‍ലാല്‍ വേഷം മാറി ജോര്‍ജുകുട്ടിയായി എത്തി. ഞാന്‍ ആരാണെന്ന് മനസിലായോന്നുള്ള ചോദ്യത്തിന് ജോര്‍ജുക്കുട്ടി എന്ന് എല്ലാവരും ഒരുമിച്ച് പറഞ്ഞു. 'എന്റെ വീട്ടില്‍ റാണിയും പിള്ളേരും ബിഗ് ബോസ് എപ്പോഴും കാണും. ദൃശ്യം 2 ഇന്നലെ റിലീസ് ചെയ്തു. അതുമായി ബന്ധപ്പെട്ട് എന്തോ ടാസ്‌ക് തന്നിട്ടുണ്ടല്ലോന്ന് മത്സരാര്‍ഥികളോട് മോഹന്‍ലാല്‍ ചോദിക്കുന്നു. ദൃശ്യത്തിന്റെ കഥ പറയാനുള്ള അവസരമായിരുന്നു പിന്നീട്.

ഭാഗ്യലക്ഷ്മിയാണ് തുടക്കം കുറിച്ചത്. ദൃശ്യം 2വിന്റെ യഥാര്‍ത്ഥ കഥയുമായി നല്ല സാമ്യമുള്ളൊരു കഥയായിരുന്നു ഭാഗ്യലക്ഷ്മി വായിച്ചത്. ഈ ഗ്രൂപ്പിന്റെ കഥയെ പിന്നീട് സോഷ്യല്‍ മീഡിയ പ്രശംസിച്ചു കൊണ്ട് രംഗത്ത് എത്തിയിട്ടുണ്ട്. പിന്നാലെ അനൂപ് കൃഷ്ണന്‍, ഫിറോസ് എന്നിവര്‍ നോക്കി വായിക്കുന്നു. രസകരമായ കഥകളായിരുന്നു മൂന്ന് ടീമും സൃഷ്ടിച്ചത്. എന്നാല്‍ അവസാനമായി കഥ പറയാനെത്തിയത് നോബിയായിരുന്നു. അതുവരെ എല്ലാവരും വളരെ ത്രില്ലിങ് ആയ കഥകളായിരുന്നു പറഞ്ഞിരുന്നതെങ്കില്‍ ദൃശ്യം 2വിനെ ഒരു കോമഡിക്കഥയാക്കിയാണ് നോബി അവതരിപ്പിച്ചത്.

ഇപ്പോഴിതാ നോബിയുടെ കഥ പറച്ചിലിനെ കുറിച്ച് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുകയാണ്. വളരെ സീരിയസായൊരു ടാസ്‌കിനെ നോബി തമാശയാക്കിയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. നിരവധി പേരാണ് താരത്തിനെതിരെ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. നോബിയുടെ കഥ മോഹന്‍ലാലിനെ വരെ ദേഷ്യം പിടിപ്പിച്ചിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നത്. ഫാന്‍ ഗ്രൂപ്പുകളും മറ്റും കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

ഒട്ടും ശെരി ആയില്ല. ഒരു ടാസ്‌ക് കൊടുക്കുമ്പോ ഇമ്മാതിരി ചളി ഉണ്ടാക്കാന്‍ ആണേല്‍ എല്ലാ ടാസ്‌കും ഇതുപോലെ കോമാളിത്തരം കാണിച്ചാല്‍ പോരെ. ലാലേട്ടന് ഒട്ടും ഇഷ്ടപ്പെട്ടില്ല എന്ന് ഉറപ്പാണ്. മുഖം കണ്ടപ്പോ മനസിലായി. സീരിയസ് ആയി കഥ പറഞ്ഞ ബാക്കി എല്ലാവരെയും മണ്ടന്മാരാക്കുന്ന പോലെ ആയിപോയി നോബിയുടെ കഥ എന്നാണ് ഒരു കമന്റ്.
ടാസ്‌കിനോട് ചെയ്യേണ്ട മിനിമം നീതി പുലര്‍ത്തണമായിരുന്നുവെന്നാണ് മറ്റൊരു അഭിപ്രായം. അതേസമയം നോബി ചെയ്തതില്‍ തെറ്റില്ലെന്നും തമാശയ്ക്ക് വേണ്ടി ചെയ്തതാണെന്നും സീരിയസ് കഥ തന്നെയാകണമെന്ന് പറഞ്ഞിരുന്നില്ലല്ലോയെന്നും മറ്റു ചിലര്‍ ചോദിക്കുന്നു.

അതേസമയം, ഇന്നലത്തെ എപ്പിസോഡ് കഴിയുമ്പോള്‍ മറ്റൊരു സര്‍പ്രൈസ് കൂടി ബിഗ് ബോസ് പ്രേക്ഷകര്‍ക്ക് നല്‍കിയിരിക്കുകയാണ്. ഷോ യിലേക്ക് പുതിയൊരു അതിഥി കൂടി വരുന്നുണ്ടെന്ന സൂചനയാണ് അത്. മത്സരാര്‍ഥികളെല്ലാം വീട്ടിലെ പണികളില്‍ മുഴുകി നില്‍ക്കുന്ന സമയത്താണ് കോണിങ് ബെല്‍ അടിച്ചത്. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാവാതെ എല്ലാവരും ഓടി മുറ്റത്തേക്ക് എത്തുന്നു.


Click it and Unblock the Notifications