For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അത് തികഞ്ഞ മത്സരവീര്യം ഉള്ളയാള്‍ക്ക് മാത്രം സാധിക്കുന്നത്; റംസാനെ വ്യത്യസ്തനാക്കുന്നത് ഇക്കാര്യങ്ങള്‍

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ തുടക്കം മുതല്‍ ജനശ്രദ്ധ നേടിയ താരമാണ് റംസാന്‍. നേരത്തെ ത്‌ന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ റംസാന്‍ ഷോയിലും മികച്ച പ്രകടനം കാഴ്ചവച്ചു. ഇടയ്ക്ക് ചിലരില്‍ അനിഷ്ടം സൃഷ്ടിച്ചെങ്കിലും അവസാന ഘട്ടം വരെ എത്താന്‍ റംസാന് സാധിച്ചിട്ടുണ്ട്. ബിഗ് ബോസ് അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്.

  ബ്യൂട്ടി വിത്ത് ബ്രെയിന്‍! ബോളിവുഡിന്റെ താരസുന്ദരി താപ്‌സിയുടെ കിടിലന്‍ ചിത്രങ്ങള്‍

  ഇപ്പോഴിതാ എന്തുകൊണ്ട് റംസാന്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാവുന്നതെന്ന് പറയുകയാണ് അഖില്‍ മന്നകുന്നത്ത് എന്ന് ആരാധകന്‍. വെറും ഇരുപത്തിയൊന്ന് വയസില്‍ ബിഗ്ഗ്ബോസ് വീട്ടിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ത്ഥി ആയി നില്‍ക്കുമ്പോള്‍ റംസാന്റെ എനെര്‍ജിയും , കോണ്‍ഫിഡന്‍സും, ഗെയിം സ്പിരിറ്റും പിന്നെ ഏറ്റവും പ്രധാനമായി റിയലും ജനുവിനും ആയ വ്യക്തിത്വവും അഭിനന്ദനമര്‍ഹിക്കുന്നുവെന്നാണ് കുറിപ്പില്‍ പറയുന്നത്. കുറിപ്പ് വായിക്കാം.

  കണ്ണുകളില്‍ നോക്കി സംസാരിക്കുന്നവരെ എനിക്ക് വലിയ ഇഷ്ടമാണ്. അവരുടെ മുഖത്തെ പുഞ്ചിരിയും, സംസാരത്തിലെ സത്യസന്ധതയും എന്റെ മനസ്സിനെ കീഴടക്കും. ഒരു പക്ഷേ ആദ്യമായി കാണുന്നവരാണെങ്കില്‍ കൂടി ആ വ്യക്തിയോട് ഒരിഷ്ടം തോന്നുന്നത് ഇങ്ങനെയൊക്കെയാണ്. ഒരാളുടെ വ്യക്തിത്വവും (character), മനോഭാവവും (attittude) പരസ്പര പൂരകങ്ങളാണെന്ന് വേണമെങ്കില്‍ പറയാം. ഏത് സാഹചര്യത്തിലും സ്വന്തം നിലപാടുകളില്‍ ഉറച്ച് നില്ക്കുകയും തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്യാനുള്ള ആര്‍ജ്ജവം പ്രകടിപ്പിക്കുന്നവരേയുമാണ് വ്യക്തിത്വം ഉള്ളവരെന്ന് നമ്മള്‍ വിശേഷിപ്പിക്കാറുള്ളത്.

  തങ്ങള്‍ക്ക് ചുറ്റുമുള്ള വിഷയങ്ങളെ ഏത് വിധത്തില്‍ എടുക്കുന്നു എന്നത് ഓരോരുത്തരുടേയും മനോഭാവം അനുസരിച്ചായിരിക്കും. ഒരേ കാര്യം തന്നെ ചിലര്‍ പോസിറ്റീവ് ആയും, മറ്റ് ചിലര്‍ നെഗറ്റീവ് ആയിട്ടുമായിരിക്കാം പ്രതികരിക്കുന്നത്. ഒരാളെ വെറുക്കാനും, ഇഷ്ടപ്പെടാതിരിക്കാനും കാരണങ്ങള്‍ തിരഞ്ഞ് പോകുന്നവരെയും കൂട്ടത്തില്‍ കാണാം.
  ബാക്കിയുള്ളവരില്‍ ചിലര്‍ക്ക് ഓരോ ആഴ്ചയും ഓരോ സ്വഭാവം. ചിലര്‍ കണ്ണുനീരും സഹതാപവും കരച്ചിലും ചാരിറ്റിയും. ചിലര്‍ക്ക് നിലപാട് ഇല്ലാതെ എന്തിനോടും മൗനം മാത്രം. മറ്റുചിലര്‍ ആകട്ടെ, നിലനില്‍പിനു വേണ്ടി വാക്കുകളും സാഹചര്യങ്ങളും വളച്ച് ഓടിക്കുന്നു.

  അവര്‍ക്ക് ഇടയില്‍ സ്വന്തം വ്യക്തിത്വം പണയം വെക്കാതെ നില്‍ക്കുക എന്ന് പറയുന്നത് ഒരു quality തന്നെ ആണ്. അതേ, തെറ്റുകുറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്, പ്രായത്തിന്റേതായ ചില സ്വഭാവങ്ങളും ..! ഒരാളുടെ യഥാര്‍ത്ഥ സ്വഭാവം എന്താണെന്ന് അറിയണമെങ്കില്‍ അയാളുടെ ഇഷ്ടങ്ങള്‍ എന്തെല്ലാമാണെന്ന് ശ്രദ്ധിച്ചാല്‍ മാത്രം മതി. ആ ഇഷ്ടങ്ങള്‍ പലതും നെഗറ്റീവ് ആയിരിക്കാനാണ് സാദ്ധ്യത. വെറും ഇരുപത്തിയൊന്ന് വയസില്‍ ബിഗ്ഗ്ബോസ് വീട്ടിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ത്ഥി ആയി നില്‍ക്കുമ്പോള്‍ റംസാന്റെ എനെര്‍ജിയും , കോണ്‍ഫിഡന്‍സും, ഗെയിം സ്പിരിര്റും പിന്നെ ഏറ്റവും പ്രധാനമായി റിയലും ജനുവിനും വ്യക്തിത്വവും അഭിനന്ദനമര്‍ഹിക്കുന്നു ! പുറത്തുപോയവരും അകത്തുള്ളവരും ഏറ്റവും നല്ലതു പറഞ്ഞതും റംസാനെ പറ്റി തന്നെ.

  Bigg Boss Malayalam 3 Shoot Suspended | FilmiBeat Malayalam

  ബിഗ്ഗ്ബോസ് എന്ന പ്ലാറ്റഫോമില്‍ ഒരു മത്സരാര്‍ത്ഥി ആയി നില്‍ക്കുമ്പോള്‍ മറ്റു മത്സരാര്‍ത്ഥികളുടെ ഇഷ്ടം നേടിയെടുത്തത് ഒരിക്കലും നിസാരമായി തള്ളിക്കളയാന്‍ പറ്റുന്നതല്ല . ഒരിക്കല്‍ ഒരു തെറ്റ് സംഭവിച്ചു. അത് ഏറ്റു പറയാനും ചെയ്ത തെറ്റിന് ഒട്ടും പതറാതെ കിട്ടിയ ശിക്ഷ അനുഭവിക്കാനൂം അതേ തുടര്‍ന്ന് ഉണ്ടായ സംഭവങ്ങളില്‍ തളര്‍ന്നു പോകാതെ മുന്നേറാനും തികഞ്ഞ മത്സരവീര്യം ഉള്ള ഒരാള്‍ക്ക് മാത്രമേ കഴിയൂ. അതേ, മനക്കരുത്തിന്റെ ഈ മത്സരത്തില്‍ തളരാത്ത മനസ്സും ആത്മവീര്യവും അത്യന്താപേക്ഷിതമാണല്ലോ.

  മറ്റുള്ളവരുടെ കഴിവുകളെ അംഗീകരിക്കാന്‍ മടി കാണിക്കുന്നവരാണ് മലയാളികള്‍ എന്നൊരു പേരുദോഷം പൊതുവെയുണ്ട്. കുടുംബത്തിലായാലും, സൗഹൃദങ്ങളിലായാലും അര്‍ഹതയുള്ളവര്‍ക്ക് പ്രോത്സാഹനം നല്‌കേണ്ടത് നമ്മുടെ കടമയാണെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

  English summary
  Bigg Boss Malayalam Season 3 A Fan Opens Up About What Makes Ramzan Stands Out, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X