സായിയുടെ കൈ വിറവലും റിതുവിന്റെ അച്ഛന്റെ കാര്യവും; ലോജിക് എവിടെയാണെന്ന് സോഷ്യല്‍ മീഡിയ

ഇന്നലെ ബിഗ് ബോസ് വീട്ടില്‍ നടന്ന വലിയ തര്‍ക്കമായിരുന്നു റിതുവും സായ് വിഷ്ണുവും തമ്മിലുണ്ടായത്. തന്റെ കൈവിറയ്ക്കുന്നതിനെ കുറിച്ച് റിതു പറഞ്ഞതാണ് സായിയെ ചൊടിപ്പിച്ചത്. കഴിഞ്ഞ ദിവസം മോഹന്‍ലാലിന്റെ മു്ന്നില്‍ വച്ചും റിതു ഇത് പരാമര്‍ശിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇനി അതേക്കുറിച്ച് പറയരുതെന്ന് സായി റിതുവിനോട് പറഞ്ഞിരുന്നതാണ്. എന്നാല്‍ നോമിനേഷനിലും റിതു ഇതാവര്‍ത്തിച്ചു.

ലോകം കണ്ണെടുക്കാതെ നോക്കിയ സുന്ദരി; വിശ്വസുന്ദരി മത്സരത്തില്‍ തിളങ്ങിയ മിസ് ഇന്ത്യ അഡ്ലിന്‍

ഇതോടെയാണ് സായ് റിതുവിനെതിരെ രംഗത്ത് എത്തിയത്. തന്റെ ശാരീരകാവസ്ഥയെ പറഞ്ഞത് ശരിയായില്ലെന്നായിരുന്നു സായിയുടെ വാദം. എന്നാല്‍ സായ് തന്റെ അച്ഛനെ കുറിച്ചാണ് സംസാരിച്ചതെന്നായി റിതു. ശക്തമായ വാക്‌പോരായിരുന്നു ഇരുവരും തമ്മില്‍ നടന്നത്. ഈ സംഭവുമായി ബന്ധപ്പെട്ടൊരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ബിഗ് ബോസ് മലയാളം ഒഫീഷ്യല്‍ ഗ്രൂപ്പില്‍ ബെന്നി കൊച്ചുമ്മാന്‍ വര്‍ഗ്ഗീസ് പങ്കുവച്ച കുറിപ്പ് വായിക്കാം.

സായി എന്താണ് പറഞ്ഞത്?

സായിയുടെ കൈ വിറവലും റിതുവിന്റെ അച്ഛന്റെ കാര്യവും ആയിരുന്നു തര്‍ക്ക വിഷയം. സായി കിടിലം ഫിറോസിനെ നോമിനേറ്റ് ചെയ്യുന്ന സമയം റിതുവിന്റെയും അച്ഛന്റെയും പേര് വലിച്ചിഴച്ചു എന്നതായിരുന്നു റിതുവിന്റെ പരാതിയും നോമിനേഷനും. സായി എന്താണ് പറഞ്ഞത്? കിടിലം ഫിറോസ് മോര്‍ണിംഗ് ടാസ്‌കില്‍ റിതുവിനെ പറ്റി പറഞ്ഞത് ' അവള്‍ ഒരിക്കലും അവളുടെ അച്ഛന്റെ കാര്യം ഇവിടെ ആരോടും പറഞ്ഞു മാര്‍ക്കറ്റ് ചെയ്തിട്ടില്ല.. അത് കൊണ്ട് ഫൈനല്‍ ഫൈവില്‍ അവള്‍ ഉണ്ടാകും ''. മോര്‍ണിംഗ് ടാസ്‌ക് കഴിഞ്ഞപ്പോള്‍ തന്നെ മണിയും ഡിമ്പലും സായിയും ഫിറോസിനോട് അതിനെ പറ്റി സംസാരിച്ചിരുന്നു .

കുറ്റപ്പെടുത്തിയത് അല്ല

റിതു തങ്ങളോട് എല്ലാം അച്ഛനെ പറ്റി പേഴ്സണല്‍ സ്‌പെസില്‍ സംസാരിച്ചിട്ടുണ്ട്. പക്ഷെ അതൊന്നും മാര്‍ക്കറ്റിങ് ആണെന്ന് ഞങ്ങള്‍ക്കും തോന്നിയിട്ടില്ല എന്ന്. ഇതേ റീസണ്‍ തന്നെ ആണ് സായ് നോമിനേഷനില്‍ പറയുകയും ചെയ്തത്. അല്ലാതെ റിതുവിനെയും അച്ഛനെയും കുറ്റപ്പെടുത്തിയത് അല്ല. കിടിലം പ്രയോഗിച്ച വാക്കിനെ ആണ് അവിടെ കുറ്റം പറഞ്ഞത്.

 പാരമ്പര്യം ആയി ഉള്ള വിറവല്‍

റിതു-സായ് സംസാരം ആരംഭിക്കുമ്പോള്‍ സായി പറഞ്ഞത് ഇങ്ങനെ ആണ്. 'നീ നോമിനേഷനില്‍ പറഞ്ഞ ബാക്കി കാര്യങ്ങളെ പറ്റി ഒന്നും എനിക്ക് പ്രശ്‌നം ഇല്ല. പക്ഷെ കൈ വിറവലിന്റെ കാര്യം പറയണ്ടായിരുന്നു. നീ പറഞ്ഞു വലത്തെ കൈ ഞാന്‍ കൂട്ടി പിടിക്കുന്നത് വിറവല്‍ ഉള്ളത് കൊണ്ടാണ് എന്ന്. എനിക്ക് അങ്ങനെ ഒരു പ്രശ്‌നം ഇല്ല. ലാലേട്ടന്റെ എപ്പിസോഡ് കഴിഞ്ഞപ്പോഴും ഞാന്‍ പറഞ്ഞതാണ് അത് പറയരുത്. എനിക്ക് അങ്ങനെ വലിയ പ്രശനം അല്ല അത്, പാരമ്പര്യം ആയി ഉള്ള ചെറിയ വിറവല്‍ ഉണ്ട് എന്നതാണ്.

Recommended Video

Bigg boss malayalam season 3 is going to end?
റിതു പറഞ്ഞത്

റിതു പറഞ്ഞത്, ഇല്ല സായ്, ഞാന്‍ അത് പോസിറ്റീവ് ആയി പറഞ്ഞത് ആണ്. നിന്നെ അത്രയും കെയര്‍ ചെയ്തിരുന്നു എന്നാണ് ഉദേശിച്ചത്. എന്ന്. നീ എന്റെ പേര്‍സണല്‍ കാര്യം പറഞ്ഞു അറ്റാക്ക് ചെയ്തില്ലേ? റിതു കൈ വിറവലിന്റെ കാര്യം പറഞ്ഞത് കെയറിങ്ങും, സായ് റിതുവിനെ പറ്റി കിടിലം പറഞ്ഞതിനെ പറഞ്ഞപ്പോ അത് പേര്‍സണല്‍ അറ്റാക്കും. കിടിലം ഫിറോസ് പറഞ്ഞത് ശരിയല്ല ഞങ്ങള്‍ക്കെല്ലാം റിതുന്റെ അച്ഛന്റെ കാര്യം അറിയാം അതൊന്നും മാര്‍ക്കറ്റിംഗ് അല്ല എന്ന് ഞങ്ങള്‍ക്ക് അറിയാം എന്ന് തന്നേ ആണ് മണിയും സായിയും ഡിമ്പലും പറഞ്ഞത്. ഇവിടെ സായ് മാത്രം പേര്‍സണല്‍ അറ്റാക്ക് ചെയ്തു എന്ന് പറയുന്നതിലെ ലോജിക് എവിടെ ആണ്? എന്നു ചോദിച്ചാണ് കുറിപ്പ് അവസാനിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X