For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇത്രയും സില്ലി വിഷയം ആണോ ജാതി അധിക്ഷേപം? റിതുവിനെ ചോദ്യം ചെയ്യാത്തതില്‍ പ്രതിഷേധം

  |

  എല്ലാ ആഴ്ചയുടേയും അവസാനം ബിഗ് ബോസ് വീട്ടില്‍ മോഹന്‍ലാല്‍ എത്താറുണ്ട്. വരുമ്പോഴെല്ലാം പോയ വാരം വീട്ടില്‍ നടന്ന ഓരോ സംഭവങ്ങളെ കുറിച്ചും അദ്ദേഹം മത്സരാര്‍ത്ഥികളോട് ചോദിച്ചറിയാറുമുണ്ട്. ഈ ആഴ്ച അദ്ദേഹം വന്നപ്പോള്‍ മിക്കവരും ചോദിക്കുമെന്ന് കരുതിയ വിഷയമായിരുന്നു ഋതു മന്ത്ര നടത്തിയ ജാതിയധിക്ഷേപം. എന്നാല്‍ അതേക്കുറിച്ച് മോഹന്‍ലാല്‍ ചോദിച്ചില്ലായിരുന്നു. ഇപ്പോഴിതാ ബിഗ് ബോസ് അണിയറ പ്രവര്‍ത്തകരുടെ ഈ നിലപാടിനെതിരെ വിമര്‍ശവുമായി എത്തിയിരിക്കുകയാണ് ഒരു കുറിപ്പ്.

  ഗ്ലാമറസ് ലുക്കില്‍ ധനുഷിന്‌റെ നായിക, പുത്തന്‍ ചിത്രങ്ങള്‍ കാണാം

  സ്റ്റാന്‍ലി സൂസണ്‍ സ്റ്റീഫന്‍ എന്ന വ്യക്തിയാണ് വിമര്‍ശനവുമായി എത്തിയിരിക്കുകയാണ്. അദ്ദേഹം എഴുതിയ വാക്കുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. കുറിപ്പ് വായിക്കാം തുടര്‍ന്ന്. 'വര്‍മ്മ എന്നല്ലേ വിളിച്ചത് അല്ലാതെ 'ബീപ്പ്' (ഒരു ജാതി) എന്നല്ലലോ' ബീപ്പ് ഞാന്‍ നല്‍കിയത് അല്ല ഏഷ്യാനെറ്റ് ഇട്ടതാണ്. ആ ജാതി ഈഴവന്‍ ആയിരിക്കാം എന്ന് തോന്നുന്നു കാരണം മറ്റൊരു ബാക്ഗ്രൗണ്ടില്‍ 'ഈഴവ സമുദായത്തെ അപമാനിച്ച' എന്ന പരാമര്‍ശം കേള്‍ക്കാം.

  ഈ പോസ്റ്റ് ടൈംലൈനില്‍ തന്നെ ഇടാന്‍ തീരുമാനിച്ചത് ബിഗ് ബോസ് എന്ന ഷോയുടെ പ്രേക്ഷകരിലും അപ്പുറത്തേക്ക് ഇത് എത്തണം എന്ന് തോന്നിയത് കൊണ്ടാണ്. ഒരു സാധാരണ പ്രൊഫൈല്‍ ആണ് എന്റേത്. എത്ര പേരില്‍ എത്തും എന്നറിയില്ല. പക്ഷെ ഒരാള്‍ എങ്കില്‍ ഒരാള്‍ വായിക്കട്ടെ. എന്നു പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്.

  ഷോയുടെ തുടക്കകാലത്തു എവിടെയോ ആണ് ഋതു മന്ത്ര എന്ന മത്സരാര്‍ഥി മജ്സിയ എന്ന മത്സരാര്‍ഥിയോട് ഞാന്‍ ഈ പോസ്റ്റിന്റെ തുടക്കത്തില്‍ പറഞ്ഞ പരാമര്‍ശം നടത്തുന്നത്. ഒരു casual talk ആയത് കൊണ്ടോ അതോ 24 മണിക്കൂറും റെക്കോര്‍ഡിങ് ഉള്ള 18 ക്യാമറയില്‍ നിന്നുള്ള footage എഡിറ്റ് ചെയാനുള്ള തിരക്കില്‍ മിസ് ആയത് കൊണ്ടോ - സംഭവം എയര്‍ ചെയ്തില്ല. സാരമില്ല. ഒരു തെറ്റ് ആര്‍ക്കും പറ്റാം.

  കഴിഞ്ഞ ദിവസം നടന്ന ടാസ്‌കില്‍ ഈ സംഭവം മണിക്കുട്ടന്‍ എന്ന മത്സരാര്‍ഥി വീണ്ടും ഉയര്‍ത്തി കാട്ടി. ഇതില്‍ മാപ്പ് പറയാന്‍ പറയുന്നതും, ഋതു വിസമ്മതിക്കുന്നതും കാണാന്‍ സാധിക്കും. ചൊവ്വാഴ്ചത്തെ എപ്പിസോഡിലെ പ്രധാന സംഭവമായിരുന്നിത്. പക്ഷെ അന്നത്തെ ഗ്രൂപ്പ് ചര്‍ച്ചകളിലോ, സോഷ്യല്‍ മീഡിയ ചര്‍ച്ചകളിലോ ഈ വിഷയം അങ്ങിങ്ങായ ചില പൊട്ടലും ചീറ്റലും ഉണ്ടാക്കുന്നു എന്നതിന് അപ്പുറത്തേക്ക് ഒന്നുമില്ല. മലയാളിക്കള്‍ക്കിടയില്‍ ജാതി അധിക്ഷേപം എന്നൊരു സംഭവമേ ഇല്ലാത്ത കൊണ്ടാകാം. നമ്മള്‍ പ്രബുദ്ധര്‍ ആണലോ.

  ശനി, ഞായര്‍ റിവ്യൂ എപ്പിസോഡ് വരുന്നു. ആ ആഴ്ച നടന്ന എല്ലാം ചര്‍ച്ച ചെയ്ത അവിടെ വീണ്ടും ഈ വിഷയം എങ്ങും പരാമര്‍ശിക്കാതെ പോകുന്നു.
  എന്റെ ചോദ്യം ഇതാണ് - ഇത്രയും സില്ലി ആയ വിഷയം ആണോ ജാതി അധിക്ഷേപം? പല രൂപത്തില്‍ നമ്മള്‍ പോലും അറിയാതെ ജാതി അധിക്ഷേപം നമ്മളില്‍ പലരും ചെയ്യാര്‍ ഉണ്ട്. നിത്യേനെ തെറി ആയി ഉപയോഗിക്കുന്ന 'പണ്ടാരം', 'ചെറ്റ' എന്ന പദങ്ങള്‍ തെറിയല്ല ജാതി പേരുകള്‍ ആണെന്ന് ഞാന്‍ അറിയുന്നത് വളരെ അടുത്ത കാലത്താണ്.

  റിസര്‍വേഷനെതിരെ കുറെകാലം വാദിച്ചു നടന്ന വ്യക്തിയാണ് ഞാന്‍. ഞാന്‍ പെര്‍ഫെക്ട് എന്നല്ല പറയുന്നത്. എന്നാല്‍ ഇതിലൊക്കെ പെട്ടെന്ന് നമുക്ക് മനസിലാകില്ല എന്താണ് ജാതി അധിക്ഷേപം എന്ന് കരുതാം. എന്നാല്‍ ഇവിടെ explicit ആയിട്ടാണ് പരാമര്‍ശം -'നിങ്ങളെ വര്‍മ എന്നല്ലേ വിളിച്ചത് അല്ലാതെ 'ബീപ്പ്' എന്നല്ലലോ'. നമ്മുടെ രാജ്യം നേരിടുന്ന പ്രധാന പ്രശനങ്ങളില്‍ ഒന്ന്, എന്നിട്ടും ഏഷ്യാനെറ്റ് മൊത്തത്തില്‍ അങ്ങ് ഒഴിവാക്കി. കൊള്ളാം, നന്നായിട്ടുണ്ട്.

  സൂര്യയെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ | Manikuttan Surya | Public Reaction | Filmibeat

  ഋതു മന്ത്ര മനപ്പൂര്‍വം വിളിച്ചെന്നോ, ഋതുവിനെ eliminate ചെയ്യണമെന്നോ, ശിക്ഷിക്കണമെന്നോ ഒന്നുമല്ല ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നത്. മോഹന്‍ലാല്‍ എന്ന മലയാളത്തിലെ ഏറ്റവും influential ആയ വ്യക്തിയെ കൊണ്ട് ഈ വിഷയം ഒന്ന് ചര്ച്ചയ്ക്ക് എടുത്തിരുന്നു എങ്കില്‍ ചിലപ്പോള്‍ ഈ ഷോ കാണുന്ന ഒരു പത്തു പേര്‍ക്കെങ്കിലും ഒന്ന് മാറി ചിന്തിക്കാന്‍ ചിലപ്പോള്‍ വഴി തെളിയിച്ചേനെ. അതിന്റെ സ്വാധീനം സമൂഹത്തില്‍ ചെറുതായിരിക്കില്ല.

  ഒരു സോഷ്യല്‍ experiment ഷോ നടത്തുമ്പോള്‍ പേരിനെങ്കിലും ഒരല്‍പം, i repeat ഒരല്പം സോഷ്യല്‍ കമ്മിറ്റ്‌മെന്റ് ആകാം എന്ന് വിശ്വസിക്കുന്നു.

  English summary
  bigg boss malayalam season 3: a viral post about rithu manthra's statement on caste
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X