ഇത് മണിക്കുട്ടന്‍ സേഫ് പ്ലേ കളിക്കുന്നുവെന്ന് പറഞ്ഞവര്‍ക്കുള്ള മറുപടി; ആ വാക്കുകള്‍ മുന്നറിയിപ്പ്

രസകരമായൊരു മത്സരം നടന്ന ദിവസമായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 3യില്‍ ഇന്നലെ. മത്സരാര്‍ത്ഥികള്‍ക്കായി ബിഗ് ബോസ് അവാര്‍ഡ് നൈറ്റ് എന്ന മത്സരമായിരുന്നു ഇന്നലെ നടത്തിയത്. മത്സരാര്‍ത്ഥികള്‍ തന്നെയായിരുന്നു വോട്ടിംഗിലൂടെ വിജയികളെ കണ്ടെത്തിയത്. രസകരമായിരുന്നു ഓരോ അവാര്‍ഡുകളും.

ഹൃദയമിടിപ്പ് കൂട്ടി അകാന്‍ഷ; ഹോട്ട് ചിത്രങ്ങള്‍ കാണാം

രാജാവ്, സിംഹം, വ്യാളി, കുറുക്കന്‍, സര്‍പ്പം എന്നീ അവാര്‍ഡുകളായിരുന്നു നല്‍കേണ്ടിയിരുന്നത്. ഇതില്‍ രാജാവ്, സിംഹം, വ്യാളി എന്നീ അവാര്‍ഡുകള്‍ ലഭിക്കുന്നവര്‍ അടുത്ത ആഴ്ചയിലെ നോമിനേഷനില്‍ നിന്നും സുരക്ഷിതരാകുമെന്നതായിരുന്നു പ്രത്യേകത. ഇത് പ്രകാരം ഓരോരുത്തരും തങ്ങളുടെ വോട്ടുകള്‍ രേഖപ്പെടുത്തി. പിന്നീട് അവാര്‍ഡ് ദാന ചടങ്ങും നടന്നു.

കളര്‍ഫുളളായി അവാര്‍ഡ്

കിടിലം ഫിറോസായിരുന്നു അവാര്‍ഡ് നൈറ്റിന്റെ അവതാരകന്‍. മത്സരാര്‍ത്ഥികള്‍ ഒരുക്കിയ ഡാന്‍സും പാട്ടും സ്‌കിറ്റുമൊക്കെയായി കളര്‍ഫുളളായിരുന്നു അവാര്‍ഡ് പരിപാടി. എല്ലാവരു തങ്ങളുടേതായി പരിപാടികളിലൂടെ കൈയ്യടി നേടി. വളരെ പെട്ടെന്നു തന്നെ പ്രാക്ടീസ് ചെയ്ത് നടത്തിയ പരിപാടി വന്‍ ആവേശമായിരുന്നു പ്രേക്ഷകര്‍ക്കും സമ്മാനിച്ചത്.

രാജാവായി മണിക്കുട്ടന്‍

ബിഗ് ബോസ് വീട്ടിലെ രാജാവായി തിരഞ്ഞെടുക്കപ്പെട്ടത് മണിക്കുട്ടനായിരുന്നു. ആറ് വോട്ടുകളുമായി നോബിയും മണിക്കുട്ടനും ഒപ്പത്തിനൊപ്പം എത്തുകയായിരുന്നു. പിന്നീട് മണിക്കുട്ടനും നോബിയും തമ്മില്‍ ധാരണയിലെത്തണമെന്ന് ബിഗ് ബോസ് ആവശ്യപ്പെട്ടു. ഇത് പ്രകാരം നോബി പിന്മാറുകയും മണിക്കുട്ടന്‍ രാജാവാവുകയും ചെയ്യുകയായിരുന്നു. സോഷ്യല്‍ മീഡിയയും മണിക്കുട്ടന്റെ രാജാവ് പട്ടത്തെ അംഗീകരിക്കുന്നവരാണ്.

കുറിപ്പ്

ഇപ്പോഴിതാ മണിക്കുട്ടന്റെ രാജാവ് അവാര്‍ഡിനെ കുറിച്ചുള്ളൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. ടീന ഷാജന്‍ കീരിക്കാട്ടില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ബിഗ്ഗ് ബോസ്സ് സീസണ്‍ 3യിലെ ഒരേ ഒരു രാജാവ് ആണ് മണിക്കുട്ടന്‍ എന്നാണ് ടീന പറയുന്നത്. കുറിപ്പ് വായിക്കാം.

സേഫ് പ്ലേ

ബിഗ് ബോസ് സീസണ്‍ 3യിലെ ഒരേ ഒരു രാജാവ് മണിക്കുട്ടന്‍. മണിക്കുട്ടന്‍ സേഫ് പ്ലേ കളിക്കുന്നു എന്ന് പറയുന്നവര്‍ക്ക്, ഇന്ന് വേണമെങ്കില്‍ ഈസി ആയി മണിക്കുട്ടന് ആ രാജാവിന്റെ പട്ടം നോബിക്ക് വിട്ട് കൊടുക്കാമായിരുന്നു. എന്നിട്ടും തയാറാകാതെ തനിക്കു തന്നെ വേണം എന്നാ രീതില്‍ അവിടെ നിന്ന മണിക്കുട്ടന്‍. മണിക്കുട്ടന്‍ ലാസ്റ്റ് പറഞ്ഞ ഡയലോഗ് ഉണ്ട് ഇത്രയും കാലം ഉള്ളതുപോലെ അല്ല ഇവിടെ ഉള്ളവര്‍ക്ക് എന്നോടുള്ള വിശ്വാസത്തില്‍ ഞാന്‍ ഉയര്‍ന്നിരിക്കും, പൊളി എന്നാണ് ടീനയുടെ വാക്കുകള്‍.

Recommended Video

Bigg Boss Malayalam :ഏഷ്യാനെറ്റ് രമ്യയെ കളത്തിലിറക്കിയതിന് പിന്നിലെ രഹസ്യം | FilmiBeat Malayalam
വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി

മണിക്കുട്ടന്‍ എല്ലാവരേയും സുഖിപ്പിച്ച് നില്‍ക്കുകയാണെന്ന ചിലരുടെ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയാണ് ഈ വൈറല്‍ കുറിപ്പ്. ഇതില്‍ മണിക്കുട്ടനെ അനുകൂലിച്ചും വിമര്‍ശിച്ചുമെല്ലാം നിരവധി പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്. ഈ സീസണില്‍ ഫൈനലിലുണ്ടാകുമെന്നും ഒരുപക്ഷെ കിരീടം നേടാന്‍ സാധ്യതയുണ്ടെന്നും മിക്കവരും വിലയിരുത്തുന്ന മത്സരാര്‍ത്ഥിയാണ് മണിക്കുട്ടന്‍. രണ്ട് തവണ ബിഗ് ബോസ് വീട്ടിലെ ക്യാപ്റ്റനാവുകയും ചെയ്തിരുന്നു മണിക്കുട്ടന്‍. അതേസമയം ബിഗ് ബോസിലെ പുതിയ ക്യാപ്റ്റനെ ഇന്നറിയാനാകും. മത്സരാർത്ഥികളാണ് മൂന്നു പേരെ ക്യാപ്റ്റന്‍സി ടാസ്ക്കിനായി തിരഞ്ഞെടുക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X