For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഡിമ്പല്‍ എന്തേ എണീറ്റില്ല? പോടീ വിളിക്കാന്‍ റംസാന് ലൈസന്‍സ്; ഒരു മാടപ്രാവിനെ കൂടി പറത്തി വിടാമായിരുന്നു!

  |

  ബിഗ് ബോസ് വിലയിരുത്തലുമായി പതിവ് പോലെ എത്തിയിരിക്കുകയാണ് നടി അശ്വതി. ബിഗ്ബോസ് തുടങ്ങിയ നാള്‍ മുതലുള്ള എവിക്ഷനില്‍ പോയത് മുഴുവന്‍ സ്ത്രീകള്‍ ആണു. എന്തുകൊണ്ട് എന്നു ചോദിച്ചാണ് ലാലേട്ടന്‍ തുടങ്ങിയത്. സന്ധ്യയോടാണ് ചോദ്യം.അവര്‍ക്കണല്ലോ ആ സംശയം കൂടുതല്‍ . വെറോന്നുല്ല സ്ത്രീകള്‍ക്ക് അന്യോന്യം തമ്മിലൊരു കോര്‍ഡിനേഷന്‍ ഇല്ലാ ഫുള്ള് ഈഗോ അതന്നെ, എന്നാണ് അശ്വതി പറയുന്നത്.

  ''ലാലേട്ടന് എപ്പോളും ഡിമ്പലിന്റെ ഡ്രെസ്സിനോട് ഒരു പ്രിയം കൂടുതല്‍ ആണല്ലേ. ഡിമ്പല്‍ ആണേല്‍ ലാലേട്ടന്‍ വരുന്ന എപ്പിസോഡില്‍ ഒരു സൈഡിലൂടെ പാല് മറ്റൊരു സൈഡിലൂടെ തേന്‍ എന്നിവ കോരി ഒഴിക്കും എന്നു എനിക്ക് മാത്രാണോ തോന്നുന്നത്. ഞാന്‍ കുറ്റം പറഞ്ഞതല്ല ട്ടോ, ഒരു സത്യം പറഞ്ഞു അത്രന്നെ. എന്റെ പൊന്നു ലാലേട്ടാ സ്‌ട്രോങ്ങ് ആകു സ്‌ട്രോങ്ങ് ആകു നിങ്ങള്‍ക്കങ്ങനെ പറയാം. ഞങ്ങള്‍ക്കൊന്നും അനങ്ങാന്‍ വയ്യ. കഴിഞ്ഞ പത്തറുപതു ദിവസായി അങ്ങിങ് ഇരുന്നു നോമിനേഷന്‍ ഡിസ്‌കസ് ചെയ്യാനേ അറിയൂ. ശീലായി അതാണെ. പിന്നെ നിവര്‍ത്തിയില്ലാതെ ടാസ്‌കില്‍ ദേഹം അനക്കുന്നതാണ്'' അശ്വതി പറയുന്നു.

  Bigg Boss Malayalam

  ''റംസാന്റെ ക്യാപ്റ്റന്‍സിയെ കുറിച്ച് എന്തെങ്കിലും എതിരഭിപ്രായം ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ രമ്യ എണീറ്റു നിന്നു.. ബാക്കി ആരുമില്ല.. ഡിമ്പല്‍ എന്തെ എണീറ്റില്ല? രമ്യയും ഡിമ്പലും ആണു അത് ഡിസ്‌കസ് ചെയ്തത് അല്ലെ? മിടുക്കി രമ്യ. ഒള്ളത് തുറന്നു പറഞ്ഞു. റംസന്റെ പോടീ വിളി ചോദ്യം ചെയ്തു. ആ...യ്യാ നല്ല ചോദ്യം ചെയ്യല്. ഇപ്പൊ ലൈസന്‍സും കിട്ടി വിളിച്ചോളാന്‍. സ്‌നേഹത്തോടെ ആണത്രേ. മൊത്തത്തില്‍ സ്‌നേഹ മയം ആണുട്ടോ, ഒരു മാടപ്രാവിനെ കൂടി പറത്തി വിടായിരുന്നു ഇടയില്‍ക്കൂടെ''.

  ഹൃദയമിടിപ്പ് കൂട്ടി അകാന്‍ഷ; ഹോട്ട് ചിത്രങ്ങള്‍ കാണാം

  ''മ്മ് ക്യാപ്റ്റന്‍സി ഗെയിം, പെയിന്റ് വാരി ഒരു വലിയ വൈറ്റ് ക്യാന്‍വാസില്‍ ഒഴിക്കുക,മൂന്നുപേര്‍ക്കും മൂന്നു കളര്‍. അവസാനം ഏതു കളര്‍ ആണു കൂടുതലായി കാണുന്നത് അതൊഴിച്ച ആള് ക്യാപ്റ്റന്‍. നല്ല കളി. അഡോണി ക്യാപ്റ്റന്‍ അപ്പോള്‍ പ്രൊമോയില്‍ കണ്ടപോലെ അഡോണിയും സന്ധ്യേം പോണില്ലേ? ആഹ് ലാലേട്ടന്‍ ഇന്നലെ പറഞ്ഞ തമാശ വന്നു! എവിക്ഷന്‍ ഇല്ല ഈ ആഴ്ച. എന്നാല്‍ അകത്തുള്ളവരെ പറ്റിക്കാന്‍ പോവാണ്. അഡോണി and സന്ധ്യ പുറത്തേക്കു വരൂ എല്ലാരും വിശ്വസിക്കാനാകാതെ ഞെട്ടി കരച്ചില്‍, കെട്ടിപ്പിടുത്തം, സങ്കടം. പറ്റിക്കാന്‍ വേണ്ടി ആണേലും ഇങ്ങനൊന്നും ചെയ്യല്ലേ ലാലേട്ടാ. ബിഗ്ബോസിന്റെ അനൗണ്‍സ്മെന്റ് വന്നു, 'ചില സാങ്കേതിക കാരണങ്ങളാല്‍ വാതില്‍ തുറക്കാന്‍ പറ്റണില്ല, താക്കോല്‍ കാണാനില്ല' ലാലേട്ടന്‍ വന്നു പറ്റിച്ചെന്നു അറിയിച്ചു''.

  ''സിവനേ. സിറിച്ചു സിറിച്ചു സത്തു. അപ്പോള്‍ അടുത്താഴ്ച കാണാം ഗുഡ് നൈറ്റ്. ലാലേട്ടന്‍ പോയി. എല്ലാര്‍ക്കും ബെസ്റ്റ് ഡ്രമാറ്റിക് മൊമെന്റ് ആരുന്നു. വീണ്ടും എല്ലാരും ഓരോ മൂല തിരഞ്ഞെടുത്തു തൊടങ്ങി ഹെന്റെ പൊന്നോ. കിടിലു സൂര്യയെ വിളിച്ച് ഭയങ്കര ഉപദേശം,കഴിഞ്ഞ ദിവസം സന്ധ്യ ഉപദേശിച്ചത് സൂപ്പര്‍ ആണെന്ന് ലാലേട്ടന്‍ പറഞ്ഞല്ലോ ഇനി അടുത്ത ആഴ്ച കിടിലുവിനെ പറ്റി അങ്ങനെ പറയാന്‍ ആണെന്ന് എനിക്ക് മാത്രാണോ തോന്നിയത്. ബാക്കി ഉള്ളവരുടെ ഒന്നും കേള്‍ക്കുന്നുണ്ടാരുന്നില്ല അവര്‍ പറയുന്നത്. ഞാന്‍ പോണ്. അപ്പോള്‍ ശെരി ട്ടാ''. നാളെ ഓപ്പണ്‍ നോമിനേഷന്‍ ആണെന്ന് ഓര്‍മ്മിപ്പിച്ചാണ് അശ്വതി നിര്‍ത്തുന്നത്.

  English summary
  Bigg Boss Malayalam Season 3 Actress Aswathy About Prank By Mohanlal And How He Warned Ramzan, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X