നീ എനിക്ക് വെറും അശുവാണ്; അഡോണിയും സായിയും മുഖാമുഖം, ഒടുവില്‍ കണ്ണീരണിഞ്ഞ് റിതു

ബിഗ് ബോസ് മലയാളം സീസണ്‍ 3 പകുതി ദൂരം പിന്നിട്ടിരിക്കുകയാണ്. ഇതിനോടകം തന്നെ സംഭവബഹുലമായ പല രംഗങ്ങള്‍ക്കും ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു കഴിഞ്ഞു. അതോടൊപ്പം പല ഗ്രൂപ്പ് സമവാക്യങ്ങളും രസത്ര്രന്തങ്ങളുമെല്ലാം മാറി മറിയുകയും ചെയ്തു. ചില നല്ല സുഹൃത്തുക്കള്‍ അകലുകയും ചില ശത്രുക്കള്‍ അടുക്കുന്നതിനുമെല്ലാം ബിഗ് ബോസ് വീട് സാക്ഷിയായി.

ട്രെഡിഷണല്‍ ലുക്കിലും ഹിന ഹോട്ടാണ്; ഗ്ലാമര്‍ ചിത്രങ്ങളിതാ

തുടക്കം മുതല്‍ തന്നെ ബിഗ് ബോസ് വീട്ടിലെ അടുത്ത സുഹൃത്തുക്കളായിരുന്നു അഡോണി, റംസാന്‍, സായ് വിഷ്ണു, റിതു മന്ത്ര എന്നിവര്‍. എന്നാല്‍ ഇവര്‍ക്കിടയില്‍ ഇപ്പോള്‍ പഴ സൗഹൃദമില്ലെന്നതാണ് വസ്തുത. അഡോണിയും റംസാനും സായ് വിഷ്ണുവിനെതിരെ പരസ്യമായും രഹസ്യമായും വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നുണ്ട്. സായ് വിഷ്ണുവും റിതുവും അഡോണിയ്‌ക്കെതിരേയും വിമര്‍ശനങ്ങള്‍ നടത്തിയിരുന്നു.

സായ് വിഷ്ണുവും റിതുവും അഡോണിക്കെതിരെ

സായ് വിഷ്ണുവും അഡോണിയും പരസ്യമായി തന്നെ എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. അതേസമയം കഴിഞ്ഞ ദിവസം റിതു മന്ത്ര അഡോണിയെ കുറിച്ചുള്ള വിമര്‍ശനം സായ് വിഷ്ണുവിനോടും പറയുകയുണ്ടായി. ഈ പ്രശ്‌നങ്ങള്‍ ഇന്നൊരു പൊട്ടിത്തെറിയിലേക്ക് നയിക്കുന്നതായാണ് പുതിയ പ്രൊമോ വീഡിയോ വ്യക്തമാക്കുന്നത്. സായ് വിഷ്ണുവും റിതുവും അഡോണിക്കെതിരെ രംഗത്ത് എത്തുന്നതയാണ് വ്യക്തമാകുന്നത്.

സായിയുടെ ക്യാപ്റ്റന്‍സി

പോയ വാരം ബിഗ് ബോസ് വീട്ടിലെ ക്യാപ്റ്റന്‍ സായ് വിഷ്ണുവായിരുന്നു. സായിയുടെ ക്യാപ്റ്റന്‍സിയെ സുഹൃത്തുക്കള്‍ തന്നെ വിമര്‍ശിച്ചതായിരുന്നു. സായിയുടെ ക്യാപ്റ്റന്‍സി മോശമാണെന്ന് റിതു തന്നോട് പറഞ്ഞിരുന്നുവെന്നും എന്നാല്‍ ലാലേട്ടന്‍ ചോദിച്ചപ്പോള്‍ അത് പറയാനുള്ള ധൈര്യം കാണിച്ചില്ലെന്നുമാണ് അഡോണി പറയുന്നത്. തന്റെ അഭിപ്രായം വ്യക്തിമായി പറഞ്ഞിരുന്നുവെന്ന് റിതു പറയുന്നു. തന്റെ അഭിപ്രായങ്ങള്‍ നല്ല രീതിയില്‍ തന്നെ താനിവിടെ വ്യക്തമാക്കാറുണ്ടെന്നും റിതു പറയുന്നു.

ഇരട്ടത്താപ്പുകളുടെ രാജകുമാരി

അഡോണി വാക്കുകള്‍ വളച്ചൊടിക്കുകയാണെന്നും റിതു പറയുന്നു. തുടര്‍ന്ന് റിതുവിനെ ഇരട്ടത്താപ്പുകളുടെ രാജകുമാരി എന്ന് അഡോണി വിളിക്കുന്നു. ഇതോടെ വിഷയത്തില്‍ സായ് വിഷ്ണുവും ഇടപെടുന്നതായാണ് കാണിക്കുന്നത്. ആദ്യം പറയുന്നത് കേള്‍ക്കെന്നാണ് സായ് പറയുന്നത്. ഇതൊരു സംവാദ മത്സരമല്ലെന്നും സായ് പറയുന്നു. നീ എന്തിനാണ് ടെന്‍ഷന്‍ അടിക്കുന്നതെന്ന് അഡോണി ചോദിക്കുമ്പോള്‍, ടെന്‍ഷനോ നീ എനിക്ക് വെറും അശുവാണെന്നാണ് സായ് പറയുന്നത്.

നീ എനിക്ക് വെറും അശുവാണ്

തനിക്കു നേരെ വന്ന സായ് വിഷ്ണുവിനോട് നീ ഇത് എങ്ങോട്ടാണ് കേറി കേറി വരുന്നതെന്ന് അഡോണി ചോദിക്കുന്നുണ്ട്. തുടര്‍ന്ന് ഇരുവരും തമ്മില്‍ ശക്തമായ വാക് പോര് നടക്കുന്നതായാണ് വ്യക്തമാകുന്നത്. കുറച്ചു ദിവസങ്ങളായി ഉള്ളില്‍ കൊണ്ടു നടന്ന അമര്‍ഷം ഇരുവരും ഇന്ന് പുറത്തെടുക്കുകയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം പൊട്ടിക്കരയുന്ന റിതുവിനേയും ചേര്‍ത്തു പിടിച്ച് ആശ്വസിപ്പിക്കുന്ന മണിക്കുട്ടനേയും വീഡിയോയില്‍ കാണാം.

Recommended Video

Bigg Boss Malayalam :ഏഷ്യാനെറ്റ് രമ്യയെ കളത്തിലിറക്കിയതിന് പിന്നിലെ രഹസ്യം | FilmiBeat Malayalam
കണ്ണീരണിഞ്ഞ് റിതു

സൗഹൃദങ്ങള്‍ക്കിടയിലെ ഈ വിള്ളല്‍ എന്ത് പ്രതിഫലനമാണ് ബിഗ് ബോസ് വീട്ടിലുണ്ടാക്കുക എന്നാണ് പ്രേക്ഷകര്‍ ഉറ്റു നോക്കുക. അഡോണിയുമായും റിതുവുമായും അടുത്ത ബന്ധം സൂക്ഷിക്കുന്ന റംസാന്‍, കിടിലം ഫിറോസ് എന്നിവര്‍ ആരുടെ പക്ഷത്ത് നില്‍ക്കുമെന്നും കണ്ടറിയണം. അതേസമയം ഈ ആഴ്ച എവിക്ഷനെ നേരിടുന്നവരാണ് സായ് വിഷ്ണു, റിതു മന്ത്ര, അഡോണിയും. സന്ധ്യയും സജ്‌ന ഫിറോസുമാണ് എവിക്ഷനെ നേരിടുന്ന മറ്റ് മത്സരാര്‍ത്ഥികള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X