ഡിംപലും ഭാനുവും നമ്മളോട് അടുക്കുന്നു, ഭയങ്കര സ്‌നേഹമാണ്; കണ്ടെത്തലുമായി മൂവര്‍ സംഘം
ബിഗ് ബോസ് ഗെയിമില്‍ ഒരിക്കലും മാറ്റി നിര്‍ത്താനാകാത്ത ഗെയിം ആണ് ഗ്രൂപ്പിസം. പലപ്പോഴും മത്സരാര്‍ത്ഥികള്‍ക്ക് മുന്നോട്ട് പോകാനും സുരക്ഷിതമായി നില്‍ക്കാനും ഗ്രൂപ്പുകള്‍ രൂപീകരിക്കുകയും ഗ്രൂപ്പുകളുടെ ഭാഗമാവുകയും വേണ്ടി വരും. ഈ സീസണിലും ഗ്രൂപ്പുകളും ഗ്രൂപ്പ് കളികളുമല്ലാം സജീവമാണ്. തുടക്കം മുതല്‍ക്ക് തന്നെ ഇങ്ങനെ ഒരു ഗ്രൂപ്പായി മാറിയവരാണ് അഡോണിയും റംസാനും സായ് വിഷ്ണുവും.
അവധിക്കാലം ആഘോഷമാക്കി ശ്രിയയും ഭർത്താവും ചിത്രങ്ങള്‍ കാണാം
മൂവര്‍ സംഘമെന്ന പേരില്‍ അറിയപ്പെടുന്ന അഡോണിയും റംസാനും സായ് വിഷ്ണുവും ഒരുമിച്ചിരുന്ന് ചര്‍ച്ചകള്‍ നടത്തുന്നതും തന്ത്രങ്ങള്‍ മെനയുന്നതുമെല്ലാം സ്ഥിരം കാഴ്ചയാണ്. കിടിലം ഫിറോസ്, ഭാഗ്യലക്ഷ്മി, നോബി എന്നിവരും പിന്നീട് ഈ സംഘത്തിലേക്ക് എത്തുകയായിരുന്നു. ഇപ്പോഴിതാ ബിഗ് ബോസ് വീട്ടിനുള്ളിലെ രണ്ടു പേര്‍ തങ്ങളോട് അടുക്കാന്‍ ശ്രമിക്കുന്നതായി സംശയം പ്രകടിപ്പിക്കുകയാണ് മൂവര്‍ സംഘം.

ബിഗ് ബോസ് വീട്ടിലെ കട്ട കൂട്ടുകാരാണ് ഡിംപലും ഭാനുവും. തുടക്കം മുതല്‍ ഇരുവരും ഒരുമിച്ചാണ്. എന്നാല്‍ ഈ കൂട്ടുകെട്ട് പലപ്പോഴും വിമര്‍ശനത്തിന് കാരണമായിട്ടുമുണ്ട്. ഇരുവര്‍ക്കുമെതിരെ പലപ്പോഴും ശബ്ദമുയര്‍ത്തിയിട്ടുള്ളവരാണ് റംസാനും സായിയും അഡോണിയും. എന്നാല്‍ ഡിംപലും ഭാനുവും തങ്ങളോട് അടുക്കാന്‍ ശ്രമിക്കുന്നുവെന്നാണ് മൂവര്‍ സംഘത്തിന്റെ കണ്ടെത്തല്‍. കഴിഞ്ഞ ദിവസം മൂവരും ഒരുമിച്ചിരുന്ന് ഇതേക്കുറിച്ച് സംസാരിക്കുകയായിരുന്നു. അഡോണിയാണ് ഇങ്ങനൊരു നീക്കം ചൂണ്ടിക്കാണിച്ചത്.

ഭാനുവും ഡിംപലും ഈ മൂന്ന് പേരിലോട്ട് വരുന്നുണ്ട്. വരാന്‍ ആണ് ശ്രമിക്കുന്നതെന്ന് അഡോണി പറഞ്ഞു. ഇതിന് മറുപടിയായി മനസിലായി. അവിടെയുമല്ല ഇവിടെയുമല്ലാത്ത പോലെയാണ് നിക്കാന്‍ ശ്രമിക്കുന്നത്. മുമ്പ് അനൂപ് നിന്നത് പോലെ എന്ന് റംസാനും പറഞ്ഞു. നമ്മളോട് അടുക്കാന്‍ ശ്രമിക്കുകയല്ലേ. അതെനിക്ക് മനസിലായി. ഭയങ്കര സ്‌നേഹമാണ് ഇപ്പോഴെന്ന് സായിയും കൂട്ടിച്ചേര്‍ത്തു. നമ്മളുടെ കൂടെ നിന്ന് ടീം ബില്‍ഡ് ചെയ്‌തെടുത്ത് ഗെയിം കളിക്കാനാണ് പ്ലാന്‍ എന്ന് അഡോണി വിശദീകരിച്ചു.

അതേസമയം ഗെയിം പൊളിഞ്ഞു നില്‍ക്കുന്ന മനുഷ്യരാണ് കിടിലം ഫിറോസും ഭാഗ്യചേച്ചിയും എന്നും സായ് വിഷ്ണു അഭിപ്രായപ്പെട്ടു. നമ്മുടെ കാര്യം വളരെ വിസിബിളായല്ലേ. ഭാഗ്യേച്ചി പറയുന്നുണ്ടായിരുന്നു മൂന്നെണ്ണവും അവിടെ തിളച്ചു നില്‍ക്കുകയാണ് പിന്നെ എങ്ങനെയാണ് അവിടേക്ക് പോവുക എന്നും സായ് വിഷ്ണു കൂട്ടിച്ചേര്‍ത്തു. ബിഗ് ബോസ് വീട്ടിനുള്ളിലെ മാറുന്ന സമവാക്യങ്ങളുടെ സൂചനയാണ് മൂവര്‍ സംഘത്തിന്റെ ചര്‍ച്ച വ്യക്തമാക്കുന്നത്.
Recommended Video

നേരത്തെ ക്യാപ്റ്റന്‍സി നോമിനേഷില്‍ സായ് വിഷ്ണു ഡിംപലിന്റേയും ഭാനുവിന്റേയും പേര് നിര്‍ദ്ദേശിച്ചിരുന്നു. തിരികെ ഡിംപലും ഭാനുവും സായിയുടെ പേര് പറഞ്ഞതും ശ്രദ്ധിക്കപ്പെട്ടിരുന്നു. നേരത്തെ ബിഗ് ബോസ് വീട്ടിനുള്ളില്‍ പരസ്പരം കടുത്ത വിരോധം അറിയിച്ചിട്ടുള്ളവരാണ് ഡിംപലും സായ് വിഷ്ണുവും. ഇവര്‍ക്കിടയിലെ മഞ്ഞുരുകുന്നതായാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ റംസാനെ ജയിലില്‍ അയക്കുന്നതിനെതിരെ ഡിംപലും ബിഗ് ബോസിനരികില്‍ അപേക്ഷയുമായി എത്തിയിരുന്നു.


Click it and Unblock the Notifications











