കിടിലനെ വിജയിപ്പിക്കാന്‍ രംഗത്ത് ഇറങ്ങിയിട്ടില്ല; വ്യാജ പ്രചരണത്തിനെതിരെ അഡോണി ലൈവില്‍

ശക്തമായ മത്സരവുമായി മുന്നോട്ട് പോവുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍. ഈ ആഴ്ച ബിഗ് ബോസിനോട് വിട പറഞ്ഞത് രണ്ട് പേരായിരുന്നു. ശനിയാഴ്ചത്തെ എപ്പിസോഡില്‍ രമ്യയെ പുറത്തേക്ക് വിളിച്ച മോഹന്‍ലാല്‍ ഇന്നലെ സൂര്യയും പുറത്തായതായി അറിയിക്കുകയായിരുന്നു. സൂര്യയുടെ പുറത്താകല്‍ നാളുകളായി പലരും പ്രവചിച്ചിരുന്നതാണ്. എല്ലാവരോടും യാത്ര പറഞ്ഞ് സന്തോഷത്തോടെയാണ് സൂര്യ പുറത്തേക്ക് ഇറങ്ങിയത്.

ഹോട്ട് ഫോട്ടോഷൂട്ടുമായി കരിഷ്മ കോട്ടക് എന്തൊരു കരിഷ്മ!

ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ കിടിലം ഫിറോസിന് വേണ്ടി മുന്‍ മത്സരാര്‍ത്ഥികളില്‍ ചിലര്‍ രംഗത്ത് എത്തിയത് ചര്‍ച്ചയായി മാറിയിരിക്കുകയാണ്. എന്നാല്‍ ഇതിനെതിരെ മുന്‍ മത്സരാര്‍ത്ഥി അഡോണി രംഗത്ത് എത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ തന്നെയായിരുന്നു അഡോണിയുടെ പ്രതികരണം. ബിഗ് ബോസ് വീട്ടില്‍ 77 ദിവസം നിന്ന ശേഷമാണ് അഡോണി പുറത്താകുന്നത്.

അഡോണി വീഡിയോയില്‍

ബിഗ് ബോസ് സീസണ്‍ 3 അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. ഈ അവസരത്തില്‍ കിടിലം ഫിറോസ് എന്ന മത്സരാര്‍ത്ഥിയെ വിജയിപ്പിക്കാനായി പുറത്തായ മത്സരാര്‍ത്ഥികള്‍ എല്ലാവരും ചേര്‍ന്ന് പ്രയത്‌നിക്കുന്നതായണെന്ന് വ്യാജ പ്രചരണങ്ങള്‍ വരുന്നുണ്ട്. അതില്‍ തന്റെ പേരുമുണ്ട്. അതിനെ കുറിച്ച് വിശദീകരിക്കാനാണ് വന്നിരിക്കുന്നതെന്ന് പറഞ്ഞാണ് അഡോണി വീഡിയോയില്‍ സംസാരിച്ച് തുടങ്ങുന്നത്.

പ്രൊമോഷന്‍ ചെയ്യില്ല

താന്‍ 77 ദിവസം ആണ് അതിനുള്ളില്‍ നിന്നത്. ശേഷം ഒരു മത്സരാര്‍ത്ഥിയെയും പ്രത്യേകിച്ച് പ്രൊമോട്ട് ചെയ്യുകയും ആരെയും വിജയിപ്പിക്കാന്‍ വേണ്ടി പണിയെടുക്കുകയും ചെയ്തിട്ടില്ല. ഇനിയും അത്തരത്തിലൊരു പ്രൊമോഷന്‍ ചെയ്യില്ല. കാരണം താന്‍ 77 ദിവസം അവിടെ മത്സരിച്ചു ജീവിച്ച വ്യക്തിയാണ്. തന്റെ വാക്കുകള്‍ക്ക് ഒരുപാട് പേരെ സ്വാധീനിക്കാനാകും. അതുകൊണ്ട് അത്തരത്തിലൊരു പ്രവര്‍ത്തി ആര്‍ക്കു വേണ്ടിയും ചെയ്യില്ലെന്ന് അഡോണി പറഞ്ഞു.

മറ്റൊരാള്‍ക്കും വേണ്ടിയും അത് ചെയ്യില്ല

തന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ എല്ലാവര്‍ക്കും കാണാന്‍ സാധിക്കും. ഒരുപാട് പേര്‍ അന്വേഷിക്കുന്നുണ്ട് നിങ്ങള്‍ പോസ്റ്റിട്ടോ സപ്പോര്‍ട്ട് ചെയ്ത് വീഡിയോ ഇറക്കിയോ എന്നെല്ലാം. മറ്റൊരാള്‍ പിന്തുണയ്ക്കുന്നതില്‍ തെറ്റുണ്ടെന്ന് താന്‍ വിശ്വസിക്കുന്നില്ല. അത് ഓരോരുത്തരുടേയും കാഴ്ചപ്പാടാണ് അതിനെ താന്‍ മാനിക്കുന്നുണ്ടെന്നും അഡോണി പറയുന്നു. എന്നാല്‍ കിടിലം ഫിറോസിനെ വിജയിപ്പിക്കാന്‍ ഞാന്‍ പിന്തുണയ്ക്കുന്ന എന്ന് പ്രചരിപ്പിക്കുന്നതിന് താന്‍ എതിരാണ്. ഞാന്‍ കിടിലന് വേണ്ടിയല്ല മറ്റൊരാള്‍ക്കും വേണ്ടിയും അത് ചെയ്യില്ലെന്നും അഡോണി വ്യക്തമാക്കി.

Recommended Video

Bigg boss malayalam season 3 is going to end?
ദോഷം ചെയ്യുക

ദയവ് ചെയ്ത് ഇത്തരം വ്യാജ പ്രചരണങ്ങള്‍ നടത്തരുതെന്നും വ്യാജ സന്ദേശങ്ങള്‍ ഇറക്കിയാല്‍ അത് നിങ്ങളുടെ ഇഷ്ട മത്സരാര്‍ത്ഥിയ്ക്ക് തന്നെയാകും ദോഷം ചെയ്യുകയെന്നും അഡോണി വ്യക്തമാക്കി. ഇതോടെ നിരവധി പേരാണ് അഡോണിയ്ക്ക് കൈയ്യടിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്. നേരത്തെ കിടിലം ഫിറോസിന് പിന്തുണയുമായി പുറത്തായ മജിസിയ ഭാനു, മിഷേല്‍, എയ്ഞ്ചല്‍ തുടങ്ങിയവര്‍ രംഗത്ത് എത്തിയതായി പ്രചരണമുണ്ടായിരുന്നു.

അതേസമയം കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടില്‍ കിടിലം ഫിറോസിന്റെ ഗ്രൂപ്പിനെതിരെ സായ് വിഷ്ണുവും മണിക്കുട്ടനും രംഗത്ത് എത്തിയിരുന്നു. കിടിലം ഫിറോസ്, റംസാന്‍, നോബി, സൂര്യ, റിതു എന്നിവര്‍ക്കെതിരെയാണ് സായ് രംഗത്ത് എത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X