'ഭാഗ്യേച്ചി പറഞ്ഞാല്‍ മാത്രമേ കേള്‍ക്കുകയുള്ളൂ'; സായിക്കെതിരെ അഡോണി ഭാനുവിനോട്
ബിഗ് ബോസ് മലയാളം സീസണ്‍ 3 മറ്റൊരു ആഴ്ചകൂടി പിന്നിടുകയാണ്. ഇതിനോടകം പല ഗ്രൂപ്പ് കളികള്‍ക്കും ഗെയിം പ്ലാനുകള്‍ക്കുമെല്ലാം ബിഗ് ബോസ് വീട് സാക്ഷിയായിട്ടുണ്ട്. തുടക്കത്തിലെ പല ഗ്രൂപ്പുകളും തകരുകയും പുതിയത് രൂപപ്പെടുകയുമൊക്കെ ചെയ്തിട്ടുണ്ട്. ബിഗ് ബോസ് വീട്ടിലെത്തിയപ്പോള്‍ തന്നെ അടുത്ത സുഹൃത്തുക്കളായി മാറിയവരായിരുന്നു അഡോണിയും റംസാനും സായ് വിഷ്ണുവും. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഈ സംഘത്തിനുള്ളില്‍ വിള്ളല്‍ വീഴുന്നുണ്ട്.
ഗ്ലാമറസായി വാണി കപൂര്‍; പുത്തന്‍ ചിത്രങ്ങള്‍
സായ് വിഷ്ണുവിന്റെ സ്വാഭവത്തെ കുറിച്ച് റംസാനും അഡോണിയും നടത്തിയ ചര്‍ച്ചകള്‍ ഇവര്‍ക്കിടയിലെ വിള്ളല്‍ സൂചിപ്പിക്കുന്നതായിരുന്നു. അതേസമയം ഗ്രൂപ്പില്‍ നിന്നും പതിയെ അഡോണി അകലുന്നുണ്ടെന്നും ഭാനുവും ഡിംപലുമായി അടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ഭാഗ്യലക്ഷ്മി കിടിലം ഫിറോസിനോട് പറയുകയും ചെയ്തിരുന്നു. ഇതിനിടെ സായ് വിഷ്ണുവിനെ കുറിച്ച് അഡോണി പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അഡോണിയുടെ തുറന്നു പറച്ചില്‍. ഭാനുവിനോടായിരുന്നു അഡോണി മനസ് തുറന്നത്. സായ് ആരു പറഞ്ഞാലും കേള്‍ക്കില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞാല്‍ മാത്രമേ കേള്‍ക്കുകയുള്ളൂവെന്നാണ് അഡോണി പറയുന്നത്. സായ് വിഷ്ണുവുമായുള്ള അഡോണിയുടെ അടുപ്പത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തതിന്റെ സൂചനയായാണ് ഈ തുറന്നു പറച്ചില്‍ വിലയിരുത്തപ്പെടുന്നത്.

സായ് ഇല്ലേ, നീ സംസാരിച്ചാല്‍ കുളമാകും. എനിക്കത് മനസിലായിട്ടുണ്ടെന്ന് ഭാനു പറയുന്നിടത്താണ് രംഗം തുടങ്ങുന്നത്. അതെനിക്കറിയാം. പക്ഷെ ഞാന്‍ കുറേ സംസാരിച്ചു. എന്റടുത്ത് ഒറ്റ ഡയലോഗ് ആണ് പറയുന്നതെന്നായിരുന്നു അഡോണിയുടെ മറുപടി. ഇത് നിന്റെ വ്യൂവാണ്. എന്റെ വ്യൂ ഇങ്ങനാണ്. ഇതുകൊണ്ടാണ് ഞാന്‍ ഇവിടെ വരെ എത്തിയത് എന്നാണ് അവന്‍ പറയുന്നതെന്നും അഡോണി പറഞ്ഞു.
വേറൊന്നും പറയുന്നില്ലേ എന്ന് ഭാനു ചോദിച്ചപ്പോള്‍ ഭാഗ്യേച്ചി പറഞ്ഞാല്‍ മാത്രമേ കേള്‍ക്കുകയുള്ളൂ എന്നായിരുന്നു അഡോണിയുടെ മറുപടി. അതെന്താ അങ്ങനെ എന്ന് ഭാനു ചോദിക്കുന്നു. താന്‍ പറയുന്നത് സത്യമാണെന്നും റംസാന്‍ പറയുമ്പോഴും ഇതേ മറുപടിയാണ് ലഭിക്കുന്നതെന്നും അഡോണി പറഞ്ഞു. ഭാഗ്യേച്ചി പറയുമോ നിങ്ങളുടെ കാര്യം എന്നു ഭാനു ചോദിച്ചപ്പോള്‍ ഭാഗ്യേച്ചി അവനോട് പേഴ്‌സണലായിട്ട് പറയും എന്നായിരുന്നു അഡോണിയുടെ മറുപടി.

ഞങ്ങള്‍ ഇരിക്കുമ്പോള്‍, ഞാനോ റംസാനോ ഫിറോസോ ഇരിക്കുമ്പോ ഭാഗ്യേച്ചി പറയും. അവന്‍ മിണ്ടില്ല. എതിരു പറയില്ല. പക്ഷെ വേറെ ആരെങ്കിലും പറഞ്ഞാല്‍ പറയും എന്നും അഡോണി പറഞ്ഞു. ഞാനൊരു ഉദാഹരണം പറയാം. ഞാനവനോട് പറഞ്ഞു, നിനക്കൊരുപാട് പൊട്ടന്‍ഷ്യല്‍ ഉണ്ടെന്ന് സായ് വിഷ്ണുവിനോട് പറഞ്ഞുവെന്ന് അഡോണി പറഞ്ഞു. അപ്പോള്‍ അവന്‍ എന്ത് രസമായിട്ടാണ് ഡാന്‍സ് ചെയ്തത്. അതും ഉറക്കത്തില്‍ നിന്നും എഴുന്നേറ്റിട്ട്. അഭിനയിച്ചു. ക്യാരക്ടര്‍ മാറിപ്പോയെങ്കിലും. പക്ഷെ അവന്‍ അവന്റെ ഷെല്‍ ബ്രേക്ക് ചെയ്തു എന്ന് ഭാനു കൂട്ടിച്ചേര്‍ത്തു.
Recommended Video

സായ് വിഷ്ണുവിനോട് താന്‍ പറഞ്ഞ കാര്യങ്ങള്‍ അഡോണി വെളിപ്പെടുത്തി. 'ഞാന്‍ അവനോട് പറഞ്ഞു, നിന്റെ ശത്രു, നീ ബ്രേക്ക് ചെയ്യേണ്ട ഷെല്‍ നീ തന്നെയാണ്. സ്‌പോട്ടില്‍ മറുപടി വന്നു, അത് നിന്റെ ശരി, എനിക്ക് എന്റെ ശരി. ഞാന്‍ എന്താണോ അതുകൊണ്ടാണ് ഇവിടെ വരെ എത്തിയത് എന്ന്. ഈ സാധനമാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്. ഓരോ തവണയും' അഡോണി പറയുന്നു.


Click it and Unblock the Notifications