ജയില്‍ നോമിനേഷനില്‍ കയ്യാങ്കളി; ഒടുവില്‍ പൊട്ടിത്തെറിച്ച് 'സമാധാന പ്രിയന്‍' നോബിയും!

ഓരോ ആഴ്ചകള്‍ പിന്നിടുമ്പോഴും ബിഗ് ബോസ് വീട് കൂടുതല്‍ സംഭവബഹുലമായ രംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത്. 50 ദിവസങ്ങള്‍ പിന്നിട്ടപ്പോഴേക്കും ബിഗ് ബോസ് വീട്ടിലെ ഗ്രൂപ്പ് സമവാക്യങ്ങളും സൗഹൃദങ്ങളുമെല്ലാം മാറി മറിഞ്ഞിരിക്കുകയാണ്. പല അടുത്ത സുഹൃത്തുക്കളും അകലുന്നതിനും തമ്മിലടിക്കുന്നതിനുമെല്ലാം ബിഗ് ബോസ് വീട് സാക്ഷിയായി. തുടക്കത്തില്‍ ശാന്തരായിരുന്നവര്‍ പൊട്ടിത്തെറിക്കുന്നതിനും ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു.

ഈ ചിരിയിലാണ് രാജ്യം മയങ്ങി വീണത്; നാഷണല്‍ ക്രഷ് രശ്മികയുടെ സ്റ്റൈലന്‍ ചിത്രങ്ങള്‍

വന്നനാള്‍ മുതല്‍ ബിഗ് ബോസ് വീട്ടിലെ സ്ഥിരം പ്രശ്‌നക്കാരനാണ് പൊളി ഫിറോസ്. ആദ്യ നാള്‍ മുതല്‍ ഫിറോസ് അടിയുണ്ടാക്കിയിട്ടുണ്ട്. ഇടക്കൊരു താക്കീത് കിട്ടിയപ്പോള്‍ മിണ്ടാതിരുന്ന ഫിറോസ് വീണ്ടും ഉണര്‍ന്നിരിക്കുകയാണ് ഇപ്പോള്‍. കഴിഞ്ഞ ജയില്‍ നോമിനേഷനിലും പിന്നീട് നടന്ന വീക്കിലി ടാസ്‌ക്കിലുമെല്ലാം ഫിറോസ് അടിയുണ്ടാക്കിയിരുന്നു.

ഫിറോസുമാര്‍ക്കിടയില്‍ വീണ്ടും തർക്കം

ഇന്ന് വീണ്ടുമൊരു ജയില്‍ നോമിനേഷന് ബിഗ് ബോസ് വീട് സാക്ഷ്യം വഹിക്കുകയാണ്. പതിവ് തെറ്റിക്കാതെ ഇന്നും ഫിറോസ് പുതിയൊരു അടിയുമായി എത്തുന്നതായാണ് പ്രൊമോ വീഡിയോ പറയുന്നത്. കഴിഞ്ഞ ദിവസം ടാസ്‌ക്കില്‍ കോയിന്‍ നല്‍കുന്ന രീതിയെ ഫിറോസ് ചോദ്യം ചെയ്തിരുന്നു. വേണ്ടപ്പെട്ടവര്‍ക്ക് വാരി കോരി നല്‍കിയിട്ട് മറ്റുള്ളവര്‍ക്ക് നല്‍കാന്‍ കോയിന്‍ ഇല്ലെന്ന് പറയുന്നതിനെയായിരുന്നു ഫിറോസ് ചോദ്യം ചെയ്തത്. 13 പേരുണ്ടെന്ന് അറിയില്ലേയെന്നും ഫിറോസ് ചോദിച്ചിരുന്നു. ഇതേ ചൊല്ലി ഫിറോസുമാര്‍ക്കിടയില്‍ തര്‍ക്കമുണ്ടായിരുന്നു.

നീ നിന്റെ കാര്യം നോക്കിയാല്‍ മതി

ഈ തര്‍ക്കത്തിന്റെ ബാക്കിയാണ് ഇന്നത്തെ അടിയെന്നാണ് കരുതപ്പെടുന്നത്. കൊള്ളില്ല എന്ന് തനിക്ക് തോന്നിയതിന് ഏറ്റവും കുറവ് മാര്‍ക്കാന്‍ താന്‍ കൊടുത്തതെന്ന് പൊളി ഫിറോസ് മണിക്കുട്ടനോട്ട പറയുകയാണ്. പിന്നാലെ നീ ചെയ്തത് നിനക്ക് ശരിയെന്ന് തോന്നിയ കാര്യമാണ്. അത് നീ മറ്റുള്ളവരില്‍ അപ്ലൈ ചെയ്യേണ്ടതില്ലെന്ന് കിടിലം ഫിറോസ് പൊളി ഫിറോസിനോട് പറയുന്നതാണ് പിന്നെ കാണുന്നത്. ഇവിടെ എന്തു ചെയ്യണമെന്ന് ഓരോരുത്തര്‍ക്കും അറിയാം നീ നിന്റെ കാര്യം നോക്കിയാല്‍ മതിയെന്നും കിടിലന്‍ പറയുന്നുണ്ട്. പിന്നാലെ ഇരുവര്‍ക്കുമിടയില്‍ വലിയ തര്‍ക്കം ഉടലെടുക്കുകയാണ്.

പാഞ്ഞടുത്ത് സായ്

ഇരുന്നിടത്തു നിന്നു ദേഷ്യത്തോടെ പാഞ്ഞടുക്കുന്ന സായിയേയും വീഡിയോയില്‍ കാണാം. നീയല്ല ലോകം നീ തെറ്റ് എന്ന് കിടിലം ഫിറോസ് പറയുന്നതും കാണാം. പാടുപെട്ടാണ് മറ്റുള്ളവര്‍ അടിയുണ്ടാക്കുന്നവരെ പിടിച്ചു മാറ്റുന്നത്. പിന്നീട് ഇവര്‍ വീടിന് പുറത്തിറങ്ങിയും അടിയുണ്ടാക്കുന്നതായി പ്രൊമോയില്‍ കാണിച്ചിരുന്നു കഴിഞ്ഞ എപ്പിസോഡിന്റെ അവസാനം. കയ്യാങ്കളിയിലേക്ക് എത്തുന്നുണ്ടെന്നാണ് സൂചന. ഇതിനിടെ ഇതുവരെ ബിഗ് ബോസ് വീട്ടിലെ ശാന്തപ്രിയനായ നോബിയും നിയന്ത്രണം വിട്ട് പൊട്ടിത്തെറിക്കുന്നതായും കാണുന്നുണ്ട്.

Recommended Video

Bigg Boss Malayalam :ഏഷ്യാനെറ്റ് രമ്യയെ കളത്തിലിറക്കിയതിന് പിന്നിലെ രഹസ്യം | FilmiBeat Malayalam
നീ കണ്ടോ

തര്‍ക്കത്തിനിടെ തന്നെ കുറിച്ച് പൊളി ഫിറോസ് നടത്തിയ പരാമര്‍ശം ചോദ്യം ചെയ്താണ് നോബി എത്തുന്നത്. നീ കണ്ടോ എന്നു ചോദിക്കുമ്പോള്‍ ഇല്ല അനൂപ് പറഞ്ഞുവെന്നാണ് ഫിറോസ് പറയുന്നത്. ഇതോടെ നോബി അനൂപിനെതിരെ തിരിയുന്നതായാണ് പ്രൊമോ വീഡിയോ സൂചിപ്പിച്ചത്. അതേസമയം ഇത്ര വലിയൊരു അടിയിലേക്ക് കാര്യങ്ങള്‍ എത്തിയത് എങ്ങനെയാണെന്ന് കണ്ടറിയേണ്ടതുണ്ട്. ഇതിനിടെ റിതു മന്ത്രയും ഡിംപല്‍ ഭാലും തമ്മിലും വഴക്കുന്നുണ്ടാകുന്നതായി വ്യക്തമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X