അവളും, അവളുടെ 'ജെ' യും ഭയക്കുന്ന വ്യക്തി ഞാനാണ്; ഒരുപാട് രഹസ്യങ്ങള്‍ എനിക്കറിയാം!

ബിഗ് ബോസ് മലയാളം സീസണ്‍ 3യില്‍ നിന്നും അവസാനം പുറത്തായ മത്സരാര്‍ത്ഥിയാണ് എയ്ഞ്ചല്‍ തോമസ്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ എയ്ഞ്ചലിന് അധികനാള്‍ വീടിനുള്ളില്‍ പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ല. ആദ്യമായി എലിമിനേഷനില്‍ വന്നപ്പോല്‍ തന്നെ എയ്ഞ്ചലിന് വീട്ടിലേക്കുള്ള വഴി തുറന്നു. എങ്കിലും നല്ല കുറേ നിമിഷങ്ങള്‍ സമ്മാനിച്ചാണ് എയ്ഞ്ചല്‍ മടങ്ങിയത്.

പ്രധാനമായും അഡോണിയുമായുള്ള സൗഹൃദത്തിന്റെ പേരിലാണ് എയ്ഞ്ചല്‍ ശ്രദ്ധ നേടിയത്. ഇരുവര്‍ക്കുമടിയില്‍ തമാശയിലൂടെ ആരംഭിച്ച പിന്നീട് ദൃഢമായൊരു ബന്ധം ഉടലെടുക്കുകയായിരുന്നു. എന്നാല്‍ ഇത് എയ്ഞ്ചല്‍ പ്രയോഗിച്ച ലവ് സ്ട്രാറ്റജിയായിരുന്നുവെന്നും ഇത് തന്നെയാണ് താരത്തിന് വിനയായതെന്നും സോഷ്യല്‍ മീഡിയയില്‍ ചിലര്‍ വിലയിരുത്തുന്നുണ്ട്.

Angel Thomas

അതേസമയം ചില വെളിപ്പെടുത്തലുകളും എയ്ഞ്ചല്‍ ബിഗ് ബോസ് വീട്ടിനുള്ളില്‍ നടത്തിയിരുന്നു. വൈല്‍ഡ് കാര്‍ഡിലൂടെ ഒരാള്‍ വന്നാല്‍ തനിക്ക് എട്ടിന്റെ പണി കിട്ടുമെന്നായിരുന്നു എയ്ഞ്ചല്‍ പറഞ്ഞത്. തന്നെ കുറിച്ച് അയാള്‍ക്ക് എല്ലാം അറിയാം. തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. തന്നെ പ്രൊപ്പോസ് ചെയ്‌തെങ്കിലും താന്‍ നിരസിക്കുകയായിരുന്നുവെന്നും അയാള്‍ വന്നാല്‍ തനിക്ക് പണികിട്ടുമെന്നുമായിരുന്നു എയ്ഞ്ചല്‍ പറഞ്ഞത്.

ചൂടുപിടിപ്പിച്ച് ഗ്ലാമര്‍ റാണി അപ്‌സര റാണി; ചിത്രങ്ങള്‍

അതുപോലെ തന്നെ എയ്ഞ്ചല്‍ പലപ്പോഴായി ബിഗ് ബോസ് വീട്ടില്‍ പറഞ്ഞ പേരാണ് മിസ്റ്റര്‍ ജെ. എന്നാല്‍ ആരാണിതെന്ന് മാത്രം താരം വെളിപ്പെടുത്തിയിട്ടില്ല. എയ്ഞ്ചലിന്റെ കാമുകനാണോ എന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. നടനും മോഡലുമായ അജയ് പോള്‍ ആണോ മിസ്റ്റര്‍ ജെ എന്ന സംശയം സോഷ്യല്‍ മീഡിയ ഉയര്‍ത്തിയിരുന്നു.

Recommended Video

Bigg Boss Malayalam : സായ്-ഡിമ്പൽ പ്രശ്‌നത്തിൽ ന്യായം ആരുടെ ഭാഗത്ത്? | FilmiBeat Malayalam

ഇതിനിടെ ഇപ്പോഴിതാ അജയ് നടത്തിയൊരു പരാമര്‍ശം ചര്‍ച്ചയാവുകയാണ്. അജയ് പങ്കുവച്ച എയ്ഞ്ചലിനൊപ്പമുള്ള ചിത്രത്തിന് ലഭിച്ചൊരു കമന്റിന് അദ്ദേഹം നല്‍കിയ മറുപടിയാണ് ചര്‍ച്ചയാകുന്നത്. എയ്ഞ്ചല്‍ പറഞ്ഞ എക്‌സ് ബോയ്ഫ്രണ്ട് ചേട്ടന്‍ ആണോ എന്നായിരുന്നു കമന്റ്. ഇതിന് അജയ് നല്‍കിയ മറുപടി, അല്ല. അവളും അവളുടെ മിസ്റ്റര്‍ ജെയും ഭയപ്പെടുന്നയാളാണ് ഞാന്‍. കാരണം എനിക്ക് ഒരുപാട് സത്യങ്ങളറിയാം എന്നായിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ് ഇപ്പോള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X