twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അധ്വാനിച്ചു ജീവിക്കാത്തവര്‍ക്ക് അതിന്റെ വില അറിയില്ല; ട്രോളുകള്‍ക്ക് മറുപടിയുമായി സൂര്യ

    |

    ബിഗ് ബോസ് മലയാളം സീസണ്‍ 3യിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് സൂര്യ മേനോന്‍. തുടക്കത്തില്‍ പലരും സൂര്യയ്ക്ക് അധികനാള്‍ ബിഗ് ബോസ് വീട്ടില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കില്ലെന്ന് പ്രവചിച്ചിരുന്നു. തൊട്ടാല്‍ കരയുന്ന സൂര്യയുടെ സ്വഭാവമായിരുന്നു വിമര്‍ശനത്തിന് കാരണമായത്. എന്നാല്‍ പ്രവചനങ്ങളേയും തെറ്റിച്ചു കൊണ്ട് സൂര്യ അവസാന ഘട്ടം വരെ ബിഗ് ബോസ് വീട്ടില്‍ നില്‍ക്കുകയായിരുന്നു. ബിഗ് ബോസില്‍ നിന്നും ഏറ്റവും ഒടുവിലായി എവിക്ട് ആയ മത്സരാര്‍ത്ഥിയാണ് സൂര്യ.

    സ്റ്റൈലൻ ലുക്കിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട മേരി, നടിയുടെ പുതിയ ലുക്ക് കാണാംസ്റ്റൈലൻ ലുക്കിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട മേരി, നടിയുടെ പുതിയ ലുക്ക് കാണാം

    സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് സൂര്യ. ഈയ്യടുത്തായിരുന്നു സൂര്യ തന്റെ പിറന്നാള്‍ ആഘോഷിച്ചത്. പിറന്നാള്‍ ദിവസം സൂര്യ പങ്കുവച്ച പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തിരുന്നു. ഇതിനിടെ ഇപ്പോഴിതാ സൂര്യയുടെ പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയും ചര്‍ച്ചയായി മാറുകയാണ്. തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ട്രോളുകള്‍ക്കെതിരെയാണ് സൂര്യ രംഗത്ത് എത്തിയിരിക്കുന്നത്. താരത്തെ പരിഹസിക്കുന്ന തരത്തില്‍ പല ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

    ഹോട്ടല്‍ സപ്ലയര്‍

    എന്നെ ഹോട്ടല്‍ സപ്ലയര്‍ ആയി ചിത്രീകരിക്കുന്ന ട്രോളുകള്‍ കണ്ടു. സന്തോഷമേ ഉള്ളൂ. ഏതൊരു ജോലിക്കും മര്യാദ ഉണ്ടെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. അധ്വാനിച്ചു ജീവിക്കാത്തവര്‍ക്ക് അതിന്റെ വില അറിയില്ല. അച്ഛന്റേയും അമ്മയുടേയും വിയര്‍പ്പു കൊണ്ടുണ്ടാക്കിയ ഭക്ഷണം കഴിക്കാനേ അവര്‍ക്ക് അറിയൂ. സ്റ്റേ ഹാപ്പി ഗായ്‌സ് എന്നായിരുന്നു സൂര്യയുടെ സ്റ്റോറി. താരത്തിന്റെ സ്‌റ്റോറി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

    മുമ്പും സൂര്യയ്‌ക്കെതിരെ

    മുമ്പും സൂര്യയ്‌ക്കെതിരെ ട്രോളന്മാര്‍ രംഗത്ത് എത്തിയിരുന്നു. ബിഗ് ബോസ് മത്സരരാര്‍ത്ഥിയായിരിക്കെ സോഷ്യല്‍ മീഡിയയില്‍ നിന്നും ഏറ്റവും കൂടുതല്‍ ആക്രമണം നേരിടേണ്ടി വന്ന താരങ്ങളില്‍ ഒരാളാണ് സൂര്യ. താരത്തെ പുറത്താക്കണമെന്നും ഫിനാലെയില്‍ എത്താന്‍ അര്‍ഹയല്ലെന്നുമൊക്കെയായിരുന്നു സോഷ്യല്‍ മീഡിയ പറഞ്ഞിരുന്നത്. മണിക്കുട്ടനോടുള്ള തന്റെ ഇഷ്ടം തുറന്നു പറഞ്ഞതിന്റെ പേരിലും സൂര്യയ്ക്ക് കടുത്ത വിമര്‍ശനങ്ങളും പൊങ്കാലയും ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.

    ആരാധകര്‍ക്കിടയില്‍ മറ്റൊരു ചര്‍ച്ച

    ഇതിനിടെ ബിഗ് ബോസ് ആരാധകര്‍ക്കിടയില്‍ മറ്റൊരു ചര്‍ച്ചയും സജീവമായിട്ടുണ്ട്. ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ വിജയിയായ മണിക്കുട്ടനേയും ഫൈനലിസ്റ്റ് ഡിംപല്‍ ഭാലുമായി ബന്ധപ്പെട്ടാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ബിഗ് ബോസ് വീട്ടിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്നു ഡിംപലും മണിക്കുട്ടനും. ഇരുവരും തമ്മിലുള്ള സൗഹൃദ നിമിഷങ്ങള്‍ ആരാധകര്‍ ഒരിക്കലും മറക്കാത്തതാണ്. എന്നാല്‍ മണിക്കുട്ടനും ഡിംപലും തമ്മില്‍ പിരിഞ്ഞുവെന്നും സൗഹൃദം അവസാനിപ്പിച്ചുവെന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഇരുവരും സോഷ്യല്‍ മീഡിയയില്‍ പരസ്പരം അണ്‍ഫോളോ ചെയ്തുവെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍.

    സൂര്യയുടേയും മജിസിയയുടേയും പോസ്റ്റുകളും

    ഇതിനിടെ സൂര്യയുടേയും മജിസിയയുടേയും പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.
    'നിങ്ങള്‍ ചെയ്യുന്ന കര്‍മത്തിന്റെ ഫലം നിങ്ങള്‍ അനുഭവിക്കും' എന്നായിരുന്നു മജ്‌സിയ തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ കുറിച്ചിരുന്നത്. ഡിംപലിനെ ഉദ്ദേശിച്ചാണ് മജ്‌സിയ ഈ വാക്കുകള്‍ കുറിച്ചിരിക്കുന്നത് എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. സൂര്യയും മജ്‌സിയയുടെ വാക്കുകളോട് സമാനമായ വരികള്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചിട്ടുണ്ട്. 'മോശം സമയങ്ങളിലാണ് യഥാര്‍ഥ സുഹൃത്ത് ആരാണെന്ന് തിരിച്ചറിയുക' എന്നായിരുന്നു ബാല്യകാല സുഹൃത്തിനൊപ്പമുള്ള ഫോട്ടോയ്‌ക്കൊപ്പം സൂര്യ കുറിച്ചത്. എന്നാല്‍ ഇതിനെല്ലാം പിന്നില്‍ എന്തെങ്കിലും വസ്തുതകളുണ്ടോ എന്ന കാര്യത്തില്‍ വ്യക്ത്ത ലഭിച്ചിട്ടില്ല.

    സാമന്തയെ മോശക്കാരിയാക്കിയ അതേ ആള്‍; സാമന്തയും ഭര്‍ത്താവും വേര്‍പിരിയരുതെന്ന് ആവശ്യപ്പെട്ട് നടി ശ്രീ റെഡ്ഡിസാമന്തയെ മോശക്കാരിയാക്കിയ അതേ ആള്‍; സാമന്തയും ഭര്‍ത്താവും വേര്‍പിരിയരുതെന്ന് ആവശ്യപ്പെട്ട് നടി ശ്രീ റെഡ്ഡി

    Recommended Video

    ടൈം കളയാതെ 10 കാശുണ്ടാക്കി വീട്ടുകാർക്ക് മുട്ടായി വാങ്ങി കൊടുക്ക്
    സൂര്യയുടെ പിറന്നാള്‍

    കഴിഞ്ഞ ദിവസം സൂര്യയുടെ പിറന്നാള്‍ ആയിരുന്നു. വൃദ്ധ സദനത്തിലായിരുന്നു സൂര്യ തന്റെ പിറന്നാള്‍ ആഘോഷിച്ചത്. ''ഇന്നെന്റെ പിറന്നാള്‍ ആണ്. ആയുസ്സില്‍ നിന്നും ഒരു വര്‍ഷം കൂടി കുറഞ്ഞു എന്നതിനേക്കാള്‍ കുറച്ചു നല്ല കാര്യങ്ങള്‍ കൂടി ചെയ്യാന്‍ ദൈവം എനിക്ക് ഒരു ദിവസം തന്നു എന്നു ചിന്തിക്കാന്‍ ആണ് എനിക്ക് ഇഷ്ടം.എന്റെ പിറന്നാള്‍ കുറെ അമ്മമാരുടെ കൂടെയാണ് ഇത്തവണ ആഘോഷിക്കുന്നത്. മക്കള്‍ക്കു നിവര്‍ന്നു നില്കാന്‍ സ്വന്തം വിയര്‍പ്പു ഒഴുക്കി ഭക്ഷണം കൊടുത്തു. ആ മക്കള്‍ തന്നെ ആ അമ്മമാരെ വൃദ്ധസദനത്തില്‍ ഉപേക്ഷിച്ചു. ആ അമ്മമാരുടെ കണ്ണില്‍ ഇപ്പോഴും മക്കള്‍ തിരിച്ചു വരുമെന്ന പ്രതീക്ഷയുടെ തിളക്കം ഞാന്‍ കണ്ടു'' എന്നായിരുന്നു സൂര്യ കുറിച്ചത്.

    സീസണ്‍ 3യുടെ വിജയി

    ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ വിജയിയെ കണ്ടെത്തിയത്. ഫിനാലെ അടുത്തിരിക്കെ ഷോയില്‍ നിന്നും മണിക്കുട്ടന്‍ പിന്മാറിയത് എല്ലാവരേയും ഞെട്ടിച്ച സംഭവമായിരുന്നു. മനസികമായ പ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു മണിക്കുട്ടന്‍ പിന്മാറിയത്. എന്നാല്‍ മൂന്നാം നാള്‍ താരം തിരികെ വന്നു. ഇതിനിടെ ഡിംപല്‍ ഭാലിന്റെ അച്ഛന്റെ മരണത്തെ തുടര്‍ന്ന് താരവും ഷോയില്‍ നിന്നും പോയി. പക്ഷെ പിന്നീട് ഡിംപലും ഷോയിലേക്ക് തിരികെ വരികയുണ്ടായി. വൈകാരികയും നാടകീയവുമായ രംഗങ്ങള്‍ക്കാണ് ഇതോടെ ബിഗ് ബോസ് മലയാളം സീസണ്‍ 3 സാക്ഷ്യം വഹിച്ചത്.

    എന്നാല്‍ അടുത്ത തിരിച്ചടി ലഭിക്കുന്നത് കൊവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്നായിരുന്നു. തമിഴ്‌നാട്ടിലെ ലോക്ക്ഡൗണിനെ തുടര്‍ന്ന് ഷോ നിര്‍ത്തിവെക്കേണ്ടി വരികയായിരുന്നു. തമിഴ്‌നാട് ആരോഗ്യ വകുപ്പിന്റെ അപ്രതീക്ഷിതമായ ഇടപെടലിനെ തുടര്‍ന്നായിരുന്നു ഷോ നിര്‍ത്തിവെക്കേണ്ടി വന്നത്. ഇതോടെ വിജയി ആരെന്ന് അറിയാനുള്ള ആരാധകരുടെ കാത്തിരിപ്പ് നീണ്ടു പോവുകയായിരുന്നു. ഇതിനിടെ താരങ്ങള്‍ നാട്ടിലെത്തിയതോടെ ഇത്തവണയും വിജയിയെ കണ്ടെത്താതെ പോകുമോ എന്ന് ആരാധകര്‍ ആശങ്കപ്പെട്ടു. എന്നാല്‍ പിന്നീട് വോട്ടിംഗിലൂടെ വിജയിയെ കണ്ടെത്തുകയായിരുന്നു. മണിക്കുട്ടന്‍ വിജയി ആയപ്പോള്‍ സായ് വിഷ്ണു രണ്ടാമതും ഡിംപല്‍ മൂന്നാമതുമെത്തി.

    ബിഗ് ബോസ് മലയാളം സീസണ്‍ 3 അവസാനിച്ചുവെങ്കിലും ഷോയിലുണ്ടായിരുന്ന താരങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളും വാര്‍ത്തകളും അവസാനിക്കുന്നില്ലെന്നാണ് പുതിയ സംഭവങ്ങള്‍ തെളിയിക്കുന്നത്.

    English summary
    Bigg Boss Malayalam Season 3: Amid Manikuttan-Dimpal Issue, Soorya Take A Jibe Against Trollers
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X