മിയ റൊമാന്റിക് ആണോ എന്ന് സായ്; ഇവന്‍ ഇങ്ങനൊക്കെ സംസാരിക്കുമോ? വൈറലായി വീഡിയോ
ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ ശക്തനായ മത്സരാര്‍ത്ഥിയാണ് സായ് വിഷ്ണു. ബിഗ് ബോസ് വീട്ടിലേക്ക് വന്നവരില്‍ തുടക്കത്തില്‍ അധികമാരോടും ഇടപെടാതെ മാറി നില്‍ക്കുകയായിരുന്നു സായ് വിഷ്ണു ചെയ്തത്. എന്നാല്‍ പിന്നീടുള്ള ആഴ്ചകളില്‍ നിയന്ത്രണം വിട്ട് വഴക്കുണ്ടാക്കുന്ന സായിയേയും കണ്ടു. എന്നാല്‍ ഇപ്പോള്‍ ആ സായിയിലും മാറ്റം കണ്ടു വരികയാണ്.
ഗെയിമുകളില്‍ കൂടുതല്‍ ആക്ടീവായ, ബിഗ് ബോസ് വീട്ടില്‍ ആക്ടീവായ, ദേഷ്യം നിയന്ത്രിക്കുന്ന, പറയാനുള്ളത് വ്യക്തമായി മുഖത്ത് നോക്കി സംസാരിക്കുന്ന മത്സരാര്‍ത്ഥിയായി സായി മാറിയിട്ടുണ്ട്. ബിഗ് ബോസ് താരങ്ങളും പ്രേക്ഷകരും സായിയുടെ മാറ്റത്തിന് കൈയ്യടിക്കുകയാണ്. ക്യാപ്റ്റന്‍സി ടാസ്‌ക്കില്‍ ഡിംപലിനെ പരാജയപ്പെടുത്തി ക്യാപ്റ്റനായും സായി മാറിയിരുന്നു.

സിനിമാ നടനാകണമെന്നാണ് സായിയുടെ ആഗ്രഹം. താന്‍ ഒരുനാള്‍ ഓസ്‌കാര്‍ നേടുമെന്ന് സായി ബിഗ് ബോസില്‍ വന്ന ദിവസം തന്നെ പറഞ്ഞിരുന്നു. ബിഗ് ബോസിലെത്തിയതിന് പിന്നാലെ കൂടുതല്‍ പ്രശസ്തനായി മാറിയ സായിയുടെ പഴയ വീഡിയോകളും മറ്റും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുണ്ട്. ഇത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.
സായ് ബിഗ് ബോസിലേക്ക് എത്തുന്നതിന് മുമ്പ് നടത്തിയ അഭിമുഖങ്ങളുടെ വീഡിയോകള്‍ ഈയ്യടുത്ത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ നടി മിയയുമായുള്ള സായിയുടെ അഭിമുഖം വീണ്ടും ചര്‍ച്ചയാവുകയാണ്. ജിഞ്ചര്‍ മീഡിയയ്ക്ക് വേണ്ടിയായിരുന്നു സായ് മിയയെ ഇന്റര്‍വ്യു ചെയ്തത്. രസകരമായ ചോദ്യങ്ങളുമായി സായ് മിയയുമായി സംസാരിക്കുകയാണ് വീഡിയോയില്‍.
എന്തോ ഒരു മാറ്റമുണ്ടല്ലോ? മിയ ജോർജിന്റെ കിടിലന്‍ ഫോട്ടോഷൂട്ട് കണ്ട ആരാധകർ
വീഡിയോ കണ്ടവരെല്ലാം ചോദിക്കുന്നത് ഈ സായിയെ തന്നെയാണോ ബിഗ് ബോസില്‍ ഉള്ളതെന്നാണ്. എന്ത് രസമായിട്ടാണ് സായി സംസാരിക്കുന്നതെന്നും ഇത്രയൊക്കെ സായി സംസാരിക്കുമായിരുന്നുവോ എന്നൊക്കെയാണ് കമന്റുകള്‍. സിനിമകളുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് സായ് ചോദിക്കുന്നത്. മലയാള സിനിമയിലെ സൂപ്പര്‍ ഹിറ്റ് നായിക കഥാപാത്രങ്ങളെ കുറിച്ചായിരുന്നു സായ് ചോദിച്ചത്. മിയ റൊമാന്റിക്കാണോ എന്നും സായ് ചോദിക്കുന്നുണ്ട്. രസകമരായ മറുപടികളാണ് മിയ നല്‍കുന്നത്.


Click it and Unblock the Notifications











