വിരലുകള്‍ കൊണ്ട് മനസ് തുറന്ന് എയ്ഞ്ചല്‍; പിന്നാലെ ദൃശ്യം പുറത്ത് വിടരുതെന്ന് അഡോണി ബിഗ് ബോസിനോട്
ബിഗ് ബോസ് മലയാളം സീസണ്‍ 3 രസകരമായ നിമിഷങ്ങളിലൂടെ മുന്നേറുകയാണ്. പോയ വാരം അടികളും പൊട്ടിത്തെറികളും കാരണം വീക്ക്‌ലി ടാസ്‌ക് പാതി വഴിയില്‍ നിര്‍ത്തിവെക്കുകയായിരുന്നു. പക്ഷെ ഈ ആഴ്ചയില്‍ ശക്തമായ തിരിച്ചുവരവാണ് ബിഗ്‌ബോസ് മത്സരാര്‍ത്ഥികള്‍ വീക്ക്‌ലി ടാസ്‌ക്കില്‍ കാഴ്ച വച്ചിരിക്കുന്നത്.
ഹോട്ട് ലുക്കില്‍ ഹെബാ പട്ടേല്‍; അമ്പമ്പോ എന്ന് സോഷ്യല്‍ മീഡിയ
ഈയ്യടുത്തായി ബിഗ് ബോസിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്നാണ് അഡോണിയും എയ്ഞ്ചലും തമ്മിലുള്ള സൗഹൃദം. നേരത്തെ തമാശയായി പ്രണയിക്കാന്‍ തീരുമാനിച്ച ഇരുവര്‍ക്കുമിടയിലുള്ള സൗഹൃദം ശക്തമായിരിക്കുകയാണ്. ഇരുവര്‍ക്കുമിടയില്‍ പ്രണയം ഉടലെടുത്തിട്ടുണ്ടോ എന്നും ചര്‍ച്ച ശക്തമായിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ക്കിടയില്‍ സൗഹൃദം മാത്രമേയുള്ളൂവെന്നാണ് അഡോണി പറയുന്നത്.

ഇതിനിടെ കഴിഞ്ഞ ദിവസം രാത്രി അഡോണിയും എയ്ഞ്ചലും നടത്തിയ സംഭാഷണം ചര്‍ച്ചയായി മാറിയിരിക്കുകയാണ്. എയ്ഞ്ചലിന് യഥാര്‍ത്ഥത്തില്‍ അഡോണിയോട് പ്രണയമുണ്ടോ അതോ ബിഗ് ബോസ് വീടിനുള്ളില്‍ പിടിച്ചു നില്‍ക്കാനുള്ള സ്ട്രാറ്റജിയാണോ എന്നാണ് പ്രേക്ഷകര്‍ക്കിടയിലെ ഇപ്പോഴത്തെ ചര്‍ച്ച. ഇതിനിടെയാണ് കഴിഞ്ഞ ദിവസം ഇരുവരും മനസ് തുറന്ന് സംസാരിച്ച രംഗങ്ങള്‍ പുറത്ത് വരുന്നത്. രാത്രി മുറ്റത്തിരുന്ന് സംസാരിക്കുകയായിരുന്നു എയ്ഞ്ചലും അഡോണിയും.

ഇവിടെ എങ്ങനാണെന്ന് അഡോണി എയ്ഞ്ചലിനോട് ചോദിക്കുന്നു. തനിക്ക് മാറാന്‍ പറ്റില്ലെന്ന് എയ്ഞ്ചല്‍ പറഞ്ഞു. രാവിലെ കണ്ണു തുറന്നാല്‍ ആദ്യം നോക്കുന്നത് നിന്നെയാണെന്നും ഇവിടെ തന്റെ ആശ്വാസം നീയാണെന്നും എയ്ഞ്ചല്‍ അഡോണിയ്ക്ക് മറുപടി നല്‍കി. എന്നാല്‍ നമുക്ക് നല്ല സുഹൃത്തുക്കളായി തുടരാമെന്നും പോകുന്നത് പോലെ പോകട്ടെയെന്നും അഡോണി പറഞ്ഞു.

പ്രായത്തിന്റേതായിരിക്കുമെന്ന് എയ്്ഞ്ചല്‍ പറഞ്ഞപ്പോള്‍ മനുഷ്യനാണെന്നായിരുന്നു അഡോണിയുടെ മറുപടി. ഇതിനിടെ ഇരുവരും തമ്മില്‍ അടിയായി. പോകാനായി അഡോണി എഴുന്നേറ്റപ്പോള്‍ എയ്ഞ്ചല്‍ കൈയ്യില്‍ കയറി പിടിക്കുകയായിരുന്നു. ദേഷ്യം പിടിച്ചിരുന്ന അഡോണിയെ എയ്ഞ്ചല്‍ ഓരോന്ന് പറഞ്ഞ് ദേഷ്യം പിടിപ്പിച്ചു കൊണ്ടിരുന്നു. ഒടുവില്‍ എയ്ഞ്ചല്‍ സോറി പറഞ്ഞു. നീ നിന്റെ പ്രായത്തിലുള്ള പിള്ളേരോട് പോയി സംസാരിക്കെന്നായി അഡോണി. ഇതോടെ താന്‍ പറഞ്ഞതെല്ലാം തിരിച്ചെടുത്തുവെന്ന് എയ്ഞ്ചല്‍ പറഞ്ഞു.

മതി നിര്‍ത്തുവെന്ന് എയ്ഞ്ചല്‍ അഡോണിയോട് പറഞ്ഞു. നീ എന്താ ഇങ്ങനെ കൊച്ച് പിള്ളേരെ പോലെ സംസാരിക്കുന്നതെന്ന് എയ്്ഞ്ചല്‍ ചോദിച്ചപ്പോള്‍ ഞാന്‍ കുട്ടിയായത് കൊണ്ടാണെന്നായിരുന്നു അഡോണിയുടെ മറുപടി. ഇതിനിടെ കൈയ്യിലിരുന്ന തലയിണയിലെ അക്ഷരങ്ങള്‍ തൊട്ട് കാണിച്ചു കൊണ്ട് എയ്ഞ്ചല്‍ അഡോണിയോട് പറയാതെ ഒരു കാര്യം പറഞ്ഞു. ഇതിന് ശേഷം അഡോണി എയ്ഞ്ചലിന്റെ ചെവിയില്‍ എന്തോ പറയുന്നതിനും ബിഗ് ബോസ് വീട് സാക്ഷിയായി.
Recommended Video

ഈ സംഭാഷണത്തിന് ശേഷം അഡോണി എയ്ഞ്ചല്‍ ഇല്ലാതെ ക്യാമറയ്ക്ക് മുന്നിലെത്തി. താനും എയ്ഞ്ചലും തമ്മില്‍ പ്രണയമില്ലെന്നും നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നും അഡോണി ബിഗ് ബോസിനോടായി പറഞ്ഞു. അല്‍പ്പം മുമ്പ് തങ്ങള്‍ ഒരുമിച്ചിരുന്ന് സംസാരിച്ചപ്പോള്‍ എയ്ഞ്ചല്‍ തന്റെ പേഴ്‌സണല്‍ കാര്യങ്ങള്‍ പലതും തന്നോട് മനസ് തുറന്നിരുന്നുവെന്നും അഡോണി പറഞ്ഞു. മാനസിക പിരിമുറുക്കം കാരണമാണ് സംസാരിച്ചത്. ഇപ്പോള്‍ അവള്‍ക്ക് ആശ്വാസമുണ്ടാകുമെന്നും എന്നാല്‍ ദയവ് ചെയ്ത് ആ ഭാഗം എയര്‍ ചെയ്യരുതെന്ന് അഡോണി ബിഗ് ബോസിനോട് അഭ്യര്‍ത്ഥിച്ചു.


Click it and Unblock the Notifications