അഡോണിയോട് 'ഐ ലവ് യു' പറഞ്ഞ് എയ്ഞ്ചല്‍; കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട് എന്ന് പ്രേക്ഷകര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ നിഷ്‌കളങ്ക മുഖമാണ് എയ്ഞ്ചല്‍ തോമസ്. വന്ന ദിവസം മുതല്‍ പ്രേക്ഷകരുടെ ശ്രദ്ധ നേടാന്‍ എയ്ഞ്ചലിന് സാധിച്ചിട്ടുണ്ട്. ബിഗ് ബോസിലേക്ക് വരുമ്പോള്‍ എയ്ഞ്ചല്‍ പറഞ്ഞത് തനിക്ക് മണിക്കുട്ടനോട് ക്രഷ് ആണെന്നും അകത്തു ചെന്നിട്ട് വേണം വളക്കാനെന്നുമായിരുന്നു. പിന്നീട് മണിക്കുട്ടനെ നേരില്‍ കണ്ടപ്പോഴും തന്റെ ഇഷ്ടം എയ്ഞ്ചല്‍ തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ എയ്ഞ്ചലും മണിക്കുട്ടനും പ്രതീക്ഷിച്ചത് പോലെ അടുത്തില്ല.

ചുമ്മാ പുറത്തേക്ക് ഇറങ്ങുമ്പോഴും സാറ സ്‌റ്റൈലിഷാണ്

ഇതിനിടെ അഡോണിയുമായി എയ്ഞ്ചല്‍ നല്ലൊരു സൗഹൃദം വളര്‍ത്തിയെടുത്തിട്ടുണ്ട്. ഇരുവരേയും ചേര്‍ത്തുവച്ച് ബിഗ് ബോസിലെ മറ്റ് മത്സരാര്‍ത്ഥികള്‍ കഥകളുണ്ടാക്കുകയും തമാശകള്‍ ഒപ്പിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. ഇനി ഇവരെങ്ങാനും ശരിക്കും പ്രണയത്തിലാകുമോ എന്ന ആശങ്കയും ചിലര്‍ക്കിടയിലുണ്ട്. ഇതിനിടെ കഴിഞ്ഞ എപ്പിസോഡില്‍ എയ്ഞ്ചല്‍ അഡോണിയോട് ഐ ലവ് യു എന്നു പറഞ്ഞ സംഭവം സോഷ്യല്‍ മീഡിയയിലും മറ്റും ചര്‍ച്ചയാവുകയാണ്.

പ്രശ്‌നമാകില്ലേ

ഇരുവരും മുറ്റത്ത് ഇരുന്ന് സംസാരിക്കുകയായിരുന്നു. ഇതിനിടെ എയ്ഞ്ചല്‍ അഡോണിയോടായി 'എന്റെ പ്രശ്‌നം പറഞ്ഞാ നിനക്ക് മനസിലാകത്തില്ല. കുറച്ച് കഴിഞ്ഞ് നിന്റെ പെണ്ണ് തിരിച്ചു വന്ന് കഴിഞ്ഞാ നിനക്ക് പ്രശ്‌നമാകില്ലേ' എന്നു ചോദിക്കുകയായിരുന്നു. ഒരിക്കലുമില്ല എന്നായിരുന്നു ഇതിന് ചിരിച്ചു കൊണ്ട് അഡോണി നല്‍കിയ മറുപടി. താന്‍ എന്റെ കുറച്ച് കോംപ്ലിക്കേഷന്‍സ് ആലോചിച്ചപ്പോ ടെന്‍ഷനുണ്ടായിരുന്നു. പക്ഷെ പിന്നെ ചിന്തിച്ചപ്പോ ഓക്കെയായി എന്ന് എയ്ഞ്ചലും പറഞ്ഞു.

മനസിലുള്ള ടെന്‍ഷന്‍

എന്നാല്‍ കാര്യങ്ങളില്‍ വ്യക്തത നല്‍കാന്‍ അഡോണി തീരുമാനിച്ചു. നിന്റെ മനസിലുള്ള ടെന്‍ഷന്‍ ഇവിടെയുള്ള കളിയാക്കലുകളും തമാശകളുമൊക്കെ പുറത്തുള്ള ജീവിതത്തില്‍ പ്രശ്‌നമാകുമോ എന്നല്ലേ അഡോണി അവളോട് ചോദിക്കു. അതുണ്ട് എന്ന് എയ്ഞ്ചല്‍ വ്യക്തമാക്കി. എന്നാല്‍ എന്റെ ജീവിതത്തില്‍ അതൊരു പ്രശ്‌നമാകുമോ എന്ന ടെന്‍ഷന്‍ എനിക്കില്ല എന്ന് അഡോണി മറുപടി നല്‍കി. പിന്നീട് നീ ചോദിക്കാന്‍ വന്നതെന്താ അഡോണി ചോദിച്ചു. അത് ഞാന്‍ ഫ്രീയായിട്ട് പറഞ്ഞോളാം എന്ന് അഡോണി പറഞ്ഞുവെങ്കിലും എന്നാലും ജിജ്ഞാസ അടക്കാന്‍ പറ്റുന്നില്ലെന്ന് അഡോണി പറഞ്ഞു.

ഐ ലവ് വ്യു

ഈ സമയം ഒന്നുമില്ല എന്നു പറഞ്ഞ എയ്ഞ്ചല്‍ പെട്ടെന്നു തന്നെ ഐ ലവ് വ്യു എന്നു പറയുകയായിരുന്നു. ഇതോടെ അഡോണി ഞെട്ടി. അപ്പോ ഇതല്ലേ നീ പറയാന്‍ എന്നായി എയ്ഞ്ചല്‍. താന്‍ ചുമ്മാ പറഞ്ഞതാണ്. നിന്റെ മുഖത്തെ ഭാവം കാണാന്‍. നീ ഞെട്ടി എന്നും അവള്‍ പറഞ്ഞു. ശരിക്കുമുള്ളൊരു കാര്യമൊന്നുമില്ല. ഞാനത് വിട്ടു പോയി. പിന്നെ പറയാം. ഇത്രയും ആളുകളുണ്ടെന്ന് പറഞ്ഞ് എയ്ഞ്ചല്‍ വിഷയം മാറ്റാന്‍ ശ്രമിച്ചു. പിന്നീട് തങ്ങള്‍ക്കിടയിലുള്ള നല്ല സൗഹൃദം മാത്രമാണെന്നും അതില്‍ കൂടുതലൊന്നുമില്ലെന്നും അതില്‍ തങ്ങള്‍ക്ക് നല്ല ബോധ്യമുണ്ടെന്നും ഇരുവരും പരസ്പരം വ്യക്തമാക്കി.

Recommended Video

Bigg Boss Malayalam : Bhagyalakshmi's pathetic performence
ലവ് ട്രാക്ക്


ഇതിനിടെ സോഷ്യല്‍ മീഡിയയിലും വിഷയം ചര്‍ച്ചയായിട്ടുണ്ട്. എയ്ഞ്ചല്‍ ലവ് ട്രാക്ക് ഇറക്കി ബിഗ് ബോസ് വീട്ടില്‍ നിലനില്‍ക്കാന്‍ ശ്രമിക്കുകയാണെന്നും മുന്‍ സീസണിലും ഇങ്ങനെ ലവ് ട്രാക്കുണ്ടായിരുന്നുവെന്നും ചിലര്‍ പറയുന്നു. ആദ്യം മണിക്കുട്ടനുമായുള്ള പ്രണയമായിരുന്നു ലക്ഷ്യമിട്ടത്. എന്നാലത് നടക്കില്ലെന്ന് കണ്ടപ്പോള്‍ അഡോണിയെ കൂട്ടുപിടിക്കുകയായിരുന്നുവെന്നും സോഷ്യല്‍ മീഡിയ പറയുന്നു. രസകരമായ കമന്റുകളും പോസ്റ്റുകളുമാണ് ഈ വിഷയത്തില്‍ ആരാധകരുടെ ഭാഗത്തു നിന്നുമുയര്‍ന്നു വന്നിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X