For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്നാണ് അവസാനമായി കണ്ടത്, ഉമ്മ വെക്കാന്‍ പോലും സമ്മതിച്ചില്ല; പപ്പയുടെ ഓര്‍മ്മയില്‍ കണ്ണീരണിഞ്ഞ് എയ്ഞ്ചല്‍

  |

  വൈല്‍ഡ് കാര്‍ഡിലൂടെ ബിഗ് ബോസ് മലയാളം സീസണ്‍ 3യില്‍ എത്തിയ മത്സരാര്‍ത്ഥിയാണ് എയ്ഞ്ചല്‍. മണിക്കുട്ടനെ ഭയങ്കര ഇഷ്ടമാണെന്ന് പറഞ്ഞാണ് എയ്ഞ്ചല്‍ കടന്നു വന്നത്. പിന്നീട് അഡോണിയുമായുള്ള എയ്ഞ്ചലിന്റെ സൗഹൃദം ബിഗ് ബോസ് വീടിന് അകത്തും പുറത്തുമെല്ലാം ചര്‍ച്ചയായിരുന്നു. ഇരുവരും പ്രണയ നാടകം കളിക്കുകയാണെന്ന് ചില പ്രേക്ഷകര്‍ വിമര്‍ശിക്കുന്നുണ്ട്. ഇതിനിടെ കഴിഞ്ഞ ദിവസം തന്റെ വീട്ടുകാരെ കുറിച്ച് എയ്ഞ്ചല്‍ പറഞ്ഞ വാക്കുകള്‍ പ്രേക്ഷകരുടെ ഉള്ള് തൊട്ടിരുന്നു.

  ചിരിയില്‍ മയക്കി മാന്‍വിത; പുത്തന്‍ ചിത്രങ്ങള്‍

  ഇന്നലെ തന്റെ പപ്പയുടെ മരണത്തെ കുറിച്ചും അവസാന ഓര്‍മ്മകളെ കുറിച്ചും എയ്ഞ്ചല്‍ മനസ് തുറന്നിരിക്കുകയാണ്. സഹ മത്സരാര്‍ത്ഥികളായ സൂര്യ, മജ്‌സിയ ഭാനു എന്നിവരോടായിരുന്നു എയ്ഞ്ചല്‍ മനസ് തുറന്നത്. കരഞ്ഞു കൊണ്ട് സംസാരിച്ച എയ്ഞ്ചലിനെ ഭാനുവും സൂര്യയും ചേര്‍ന്ന് ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതും കാണാം. വളരെ വൈകാരികമായാണ് എയ്ഞ്ചല്‍ സംസാരിച്ചത്.

  ''എന്റെ അപ്പനും അമ്മയും അവസാനത്തെ ഏഴ് ദിവസം പ്രേമിച്ചെടി. ഞാനെന്റെ അപ്പനെ അവസാനമായി കണ്ടത് അവസാന ദിവസമാണ്. ആശുപത്രിയില്‍ പോകുന്ന ദിവസം രാത്രിയായിരുന്നു. രാത്രി ഞാന്‍ എണീറ്റപ്പോള്‍ വീട്ടിലെ പട്ടി എന്റെ നേരെ ചാടിയെഴുന്നേറ്റു. അപ്പോ ഞാന്‍ നിലവിളിച്ചു. എന്റെ നിലവിളി കേട്ട് അപ്പന്‍ കിടന്നിടത്തു നിന്നും ഓടി വന്നു. എന്തുപറ്റി എന്തു പറ്റി എന്നു ചോദിച്ച്. അന്നാണ് അവസാനമായി കണ്ടത്'' എയ്ഞ്ചല്‍ പറയുന്നു.

  ''ഓപ്പറേഷനില്‍ കേറ്റുന്നതിന് മുമ്പ് ഞാന്‍ വിളിച്ചപ്പോള്‍ പപ്പായാണ് എടുത്തത്. ഞാന്‍ പറഞ്ഞു സാധനം എടുക്കുന്നുണ്ട് നമുക്ക് ഒരുമിച്ചിരുന്ന് അടിക്കാം എന്ന്. അപ്പോ അപ്പന്‍ പറഞ്ഞത് നീ ചുമ്മാ പറയത്തേയുള്ളൂ, എനിക്ക് മേടിച്ച് തരത്തുമില്ല ഒരുമിച്ചിരുന്ന് അടിക്കത്തുമില്ല എന്നായിരുന്നു. നീ അധികം കഴിക്കരുത് കെട്ടോ നിനക്ക് വല്ലതും പറ്റിയാല്‍ അമ്മയ്ക്കും അനിയനും ആരുമില്ലാതാകുമെന്ന് എന്നോട് പറഞ്ഞു. അങ്ങനെ കളിച്ചും ചിരിച്ചും പോയ വ്യക്തിയായിരുന്നു'' എയ്ഞ്ചല്‍ കണ്ണു തുടച്ചു കൊണ്ട് പറഞ്ഞു.

  ''എനിക്കും അനിയനും അമ്മ കൂടെ ഉണ്ടല്ലോ അമ്മ കൊണ്ടു വരും എന്നായിരുന്നു. പക്ഷെ ആ ആംബുലന്‍സില്‍ അപ്പന്റെ കാലു പിടിച്ച് അമ്മ ഇരിക്കുന്നത് കണ്ടപ്പോള്‍ ദൈവത്തോട് ഒരു ദിവസം ചോദിക്കണമെന്നുണ്ടായിരുന്നു. ബൈബിളില്‍ പറയുന്നത് പോലൊരു ഉയിര്‍ത്തെഴുന്നേല്‍പ്പിനായി ഞാന്‍ പ്രാര്‍ത്ഥിച്ചു. ആശുപത്രിയില്‍ നിന്നും കൊണ്ടു വന്ന് നേരെ മോര്‍ച്ചറിയിലോട്ടാണ് കേറ്റിയത്. ഞങ്ങള്‍ക്കൊന്ന് കാണാന്‍ പോലും പറ്റിയില്ല. ഉമ്മ പോലും വെപ്പിക്കത്തില്ലായിരുന്നു. കരഞ്ഞ് ബഹളമുണ്ടാക്കിയാണ് ഉമ്മ വച്ചത്'' എയ്ഞ്ചല്‍ കൂട്ടിച്ചേര്‍ത്തു.

  Bigg Boss Malayalam : പൊളി ഫിറോസിന്റെ ഫാൻസെ..ചെയ്തത് ചെറ്റത്തരമാണ് | FilmiBeat Malayalam

  അതേസമയം മജ്‌സിയയും എയ്ഞ്ചലും തമ്മിലുള്ള പൊട്ടിത്തെറിക്കും ഇന്നലെ ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചിരുന്നു. കോളേജ് ടാസ്‌ക്കിനിടെ ഭാനു അഡോണിയുടെ ഓട്ടോഗ്രാഫില്‍ എഴുതിയതിനെ ചൊല്ലിയായിരുന്നു പ്രശ്‌നം. അതേക്കുറിച്ച് എയ്ഞ്ചല്‍ ഭാഗ്യലക്ഷ്മിയോട് പറഞ്ഞിരുന്നു. അത് ഭാഗ്യലക്ഷ്മി ഭാനുവിനോട് പറഞ്ഞു. തുടര്‍ന്ന് തന്നോട് പറയാനുള്ളത് തന്റെ മുഖത്ത് നോക്കി പറയണമെന്ന് ആവശ്യപ്പെട്ട് ഭാനു എയ്ഞ്ചലിന് അരികിലെത്തുകയായിരുന്നു. പ്രശ്‌നം പിന്നീട് മറ്റുള്ളവര്‍ ഇടപെട്ട് പരിഹരിച്ചു.

  English summary
  Bigg Boss Malayalam Season 3 Angel Thomas Opens Up About Her Father And Cries, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X