twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എട്ട് ദിവസം ഭക്ഷണവും വെള്ളവുമില്ലാതെ; സ്വര്‍ണക്കടത്ത് സംഘത്തില്‍ നിന്നും രക്ഷപ്പെട്ട കഥ പറഞ്ഞ് എയ്ഞ്ചല്‍

    |

    ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ പുതിയ മത്സരാര്‍ത്ഥിയായ എയ്ഞ്ചല്‍ ജോസമിന്റെ അനുഭവ കഥ മറ്റ് മത്സരാര്‍ത്ഥികള്‍ക്കും പ്രേക്ഷകര്‍ക്കും അമ്പരപ്പ് പകരുന്നതായിരുന്നു. സ്വര്‍ണക്കടത്ത് സംഘത്തില്‍ നി്ന്നും രക്ഷപ്പെട്ട അനുഭവമാണ് എയ്ഞ്ചല്‍ പങ്കുവച്ചത്. താരത്തിന്റെ വെളിപ്പെടുത്തല്‍ വന്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. എയ്ഞ്ചലിന്റെ വാക്കുകളിലേക്ക്.

    സ്വിമ്മിങ് സ്യൂട്ടില്‍ ടെലിവിഷന്‍ ക്വീന്‍ നിയ ഷര്‍മ്മ; ചിത്രങ്ങള്‍ കാണാം

    ''അച്ഛന്‍ ജനുവരിയില്‍ മരിച്ചു. ബൈപ്പാസ് സര്‍ജറി നടന്നിരുന്നു. അത് കഴിഞ്ഞ് വീട്ടില്‍ പോകാം എന്നൊക്കെ പറഞ്ഞ് ഇരിക്കുകയായിരുന്നു. പക്ഷെ... അമ്മ റിക്കവറായിട്ടില്ല. ഞങ്ങടെ മുന്നില്‍ അഭിനയിക്കുകയാണ്. അനിയന്‍ പിടിച്ചു നില്‍ക്കും. എനിക്കങ്ങോട് ആയി വരാന്‍ പറ്റിയിട്ടില്ല. പപ്പയ്ക്ക് വയ്യാതിരുന്നപ്പോള്‍ ബിപി ലെവല്‍ കൂടിയതാണ്. ഇപ്പഴും അങ്ങനെ നിക്കുവാണ്. സമയമെടുക്കും. പിന്നെ പപ്പ എവിടേയും പോയിട്ടില്ല. കൂടെ തന്നെയുണ്ട്. ഇന്നലെയും വന്ന് വിളിച്ചെഴുന്നേല്‍പ്പിച്ചിരുന്നു'' അച്ഛനെ കുറിച്ച് ഭാഗ്യലക്ഷ്മിയോട് എയ്ഞ്ചല്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു.

    വൈകിട്ട് ഒമ്പത് മണിക്കായിരുന്നു വിളിച്ചത്

    'ഒരു ഷൂട്ട് എന്ന് പറഞ്ഞ് ഒരു സുഹൃത്ത് വിളിച്ചതായിരുന്നു. ഞാന്‍ വരാം എന്നു പറഞ്ഞു. വൈകിട്ട് ഒമ്പത് മണിക്കായിരുന്നു വിളിച്ചത്. ഞാന്‍ ചെന്നു. പക്ഷെ അവള്‍ക്ക് വരാന്‍ പറ്റില്ലെന്ന് പറഞ്ഞു. പക്ഷെ നീ പോകണമെന്നും ഒന്നും പേടിക്കാനില്ലെന്നും അവള്‍ പറഞ്ഞു. ഒരു പെണ്‍കുട്ടിയുടെ നമ്പറും തന്നു. ഞാന്‍ അങ്ങനെ ചെന്നു. എന്റെ സഹോദരനെ പോലുള്ളൊരു ഫ്രണ്ട് അവിടെ കൊണ്ടാക്കി. അവന്‍ താഴെ കാത്തു നിന്നു. പുലര്‍ച്ചെ രണ്ട് മണിയായിരുന്നു' എയ്ഞ്ചല്‍ പറയുന്നു.

    ഇതാണോ പുതിയ കൊച്ച്?

    ''ആണ്‍കുട്ടികളെ കൂടെ കൊണ്ട് വരാന്‍ പറ്റില്ലെന്ന് ആ പെണ്‍കുട്ടി പറഞ്ഞു. അവന്‍ എന്റെ കൂടെ മേലെ വന്നിട്ട് പോകാമെന്ന് പറഞ്ഞു. ഞാന്‍ നോക്കിയപ്പോള്‍ അവിടെ വേറെയും പെണ്‍കുട്ടികളുണ്ടായിരുന്നു. അവനോട് പോയ്‌ക്കോളാന്‍ പറഞ്ഞു. അവന്‍ പോയി. ഞാന്‍ അകത്ത് കയറി ഫെയ്‌സ് വാഷ് ചെയ്ത് പുറത്തേക്ക് ഇറങ്ങിയതും മൂന്നാല് പയ്യന്മാര്‍ അവിടേക്ക് വന്നു. ഞാനൊന്ന് മാറി നിന്നു. ഇതാണോ പുതിയ കൊച്ച് എന്ന് അവര്‍ ചോദിച്ചു. അവളോട് കാര്യങ്ങളൊക്കെ പറഞ്ഞോ എന്ന് ചോദിച്ചു''.

    രണ്ട് ലക്ഷം രൂപ

    ''ആ കാര്യങ്ങളൊക്കെ പറഞ്ഞുവെന്ന് ബെഡിലിരുന്ന പെണ്‍കുട്ടി പറഞ്ഞു. എന്നോട് ജ്വല്ലറി ഷൂട്ടാണെന്നാണ് പറഞ്ഞതെന്ന് ഞാന്‍ അവരോട് പറഞ്ഞു. ജ്വല്ലറി ഷൂട്ട് എന്നാണോ പറഞ്ഞത്. ഇത് കാര്യം വെളിയില്‍ അറിഞ്ഞാല്‍ പ്രശ്‌നമാകും കേസാകും എന്നൊക്കെ അവര്‍ പറഞ്ഞു. എന്റെ കൂടെയിരുന്ന പെണ്‍പിള്ളേരെല്ലാം എന്നെ നോക്കി. ഞാന്‍ ഷൂട്ട് എന്ന് പറഞ്ഞത് കേട്ട്. ഇത് ഷൂട്ടല്ല, ആറ് കാറിലായി ക്യാഷ് കടത്താനാണെന്നായിരുന്നു എന്നോട് പറഞ്ഞത്. എന്നോട് മുപ്പതിനായിരം തരാം എന്നായിരുന്നു പറഞ്ഞത്. പക്ഷെ എന്റെ കൂട്ടുകാരി രണ്ട് ലക്ഷം രൂപയായിരുന്നു വിലയിട്ടിരുന്നത്''.

    അറിഞ്ഞവര്‍

    ''ഞാന്‍ പറ്റില്ലെന്ന് പറഞ്ഞു. ഒരാഴ്ച കഴിഞ്ഞ് ബാ്‌ങ്കോംക്കില്‍ ഷൂട്ടുമുണ്ടായിരുന്നു. ഈ വിവരം അറിഞ്ഞവര്‍ ആരും പുറത്ത് പോയിട്ടില്ലെന്ന് അവര്‍ പറഞ്ഞു. ഞാന്‍ അമ്മയെ വിളിച്ചു. മോളൂട്ടി നീ അവിടെ കിടന്ന് ബഹളമുണ്ടാക്കരുത്. നിനക്ക് എന്തെങ്കിലും പറ്റിയാല്‍ പോലും ഞങ്ങള്‍ അറിയില്ല. നീ പതിയെ തക്കം നോക്കി പുറത്ത് ചാടിയാ മതിയെന്ന് അമ്മ പറഞ്ഞു''.

    ''അപ്പോഴേക്കും എന്നോട് അപ്പുറത്തെ മുറിയിലേക്ക് പോകാന്‍ പറഞ്ഞു. അവിടെ രണ്ട് പെണ്‍കുട്ടികളും ഒരു കെളവനുമുണ്ടായിരുന്നു. അയാളുടെ നോട്ടം എനിക്ക് ഇഷ്ടമായിരുന്നില്ല. അയാള്‍ അവിടെ നിന്നും ഇറങ്ങിപ്പോയി'' എയ്ഞ്ചല്‍ പറയുന്നു .

    ''അവിടിരുന്നൊരു പെണ്‍കുട്ടി എന്നോട് ഇതിന് മുമ്പ് ചെയ്തിട്ടുണ്ടോയെന്ന് ചോദിച്ചു. ഞാന്‍ എന്ത് എന്നു ചോദിച്ചു. സ്വര്‍ണം കടത്തിയിട്ടുണ്ടോ എന്ന്. ആറ് ബിഎംഡബ്ല്യു കാര്‍ വരുന്നുണ്ട്. അത് നിറച്ചും സ്വര്‍ണമാണമെന്ന് പറഞ്ഞു. നമ്മള്‍ ഇവിടുന്ന് തിരൂര് വരെ എത്തിച്ചാ മതി. ഡീല് കഴിയാതെ വീട്ടില്‍ പോകാന്‍ പറ്റില്ല. ഞങ്ങള്‍ ഒരാഴ്ചയായി ഇവിടെയാണെന്നും പറഞ്ഞു''.

    ''അപ്പോള്‍ ഞാന്‍ അമ്മയെ വിളിച്ചു. തൊട്ടുപിന്നാലെ ഒരാള്‍ വന്ന് എന്റെ അടുത്തു നിന്ന പെണ്‍കുട്ടിയെ തല്ലി. ആരെങ്കിലും ഇവിടെ നടക്കുന്ന കാര്യം പുറത്ത് പറഞ്ഞാല്‍ ഇവിടെയുള്ള എല്ലാവരുടേയും വീട്ടില്‍ ഞങ്ങളുമായി ഹോട്ടല്‍ മുറി പങ്കിട്ടെന്ന തരത്തില്‍ വിവരമെത്തുമെന്ന് പറഞ്ഞു''.

    ഭക്ഷണം പോലുമില്ലായിരുന്നു

    ''പെണ്‍കുട്ടികളൊക്കെ പേടിച്ച് കരയുന്നുണ്ടായിരുന്നു. അതില്‍ രണ്ടു പേര്‍ എന്റെ പ്ലാനിപ്പെം നിന്നു. ഞങ്ങള്‍ അവിടെ നിന്നും രക്ഷപ്പെട്ട് പോലീസ് സ്‌റ്റേഷനില്‍ ചെന്നു. എട്ട് ദിവസമാണ് അവിടെ കഴിഞ്ഞത്. മര്യാദയ്ക്ക് ഭക്ഷണം പോലുമില്ലായിരുന്നു. ഹോട്ടലിന്റെ താഴെ ചെന്ന് വെള്ളം ചോദിച്ചു. അവരോട് ഞങ്ങളുടെ കൂടെ വന്നവര്‍ പോയോ ഇനി വരുമോ എന്നൊക്കെ ചോദിച്ചു. അവര്‍ പോയെന്നും ഇനി കുറേക്കഴിഞ്ഞിട്ടേ വരികയുള്ളവെന്നും അവര്‍ പറഞ്ഞു. ഇവര്‍ മുമ്പും ഇങ്ങനെ ചെയ്തിട്ടുണ്ടെന്നും പറഞ്ഞു. തുടര്‍ന്ന് അവരുടെ സഹായത്തോടെ പാലക്കാട് വരെ എത്തി. അവിടെ വച്ച് പെണ്‍കുട്ടികള്‍ രണ്ടായി പിരിഞ്ഞു''.

    Recommended Video

    Bigg Boss Malayalam : Firoz khan and sajna scolded by bigg boss
    ലോക്ക്ഡൗണ്‍

    ''ഇതില്‍ ലീഡറായിരുന്ന പെണ്‍കുട്ടിയുമുണ്ടായിരുന്നു. അവള്‍ ആത്മഹത്യ ഭീഷണി നടത്തിയത് കൊണ്ട് കേസ് കൊടുക്കാന്‍ പോയില്ല. നേരെ എറണാകുളത്ത് വന്നു. ഇതിനിടെ വീട്ടില്‍ വിളിച്ച് ഞാന്‍ കാര്യങ്ങളെല്ലാം കൃത്യമായി അറിയിക്കുന്നുണ്ടായിരുന്നു. എന്റെ വിവരങ്ങളൊന്നുമില്ലെങ്കില്‍ പോലീസ് സ്‌റ്റേഷനില്‍ വിവരമറിയിക്കണമെന്ന് പറഞ്ഞിരുന്നു. പിന്നീടാണ് ലോക്ക്ഡൗണ്‍ വരുന്നത്. ഒന്നും ചെയ്യാന്‍ പറ്റാത്ത സാഹചര്യമായി. ഇതിനിടെ അവന്മാര്‍ വേറെ കേസില്‍ പെട്ടു. ഞങ്ങള്‍ക്ക് ശേഷം രണ്ട് ബാച്ചിനെ കൂടി ഇതുപോലെ പറ്റിച്ചിരുന്നു'' എയ്ഞ്ചല്‍ കൂട്ടിച്ചേര്‍ക്കുന്നു.

    English summary
    Bigg Boss Malayalam Season 3 Angel Thomas Tells How She Escaped From A Scary Incident, Read More In Malayalam Here.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X