ഇതിനെ വേണമെങ്കില്‍ കൊണ്ടു പോടാ; റിതുവിനെ നോക്കി അനൂപ്, വേണ്ട നീ തന്നെ വച്ചോ എന്ന് മണിക്കുട്ടനും

പതിവ് അടികളും പൊട്ടിത്തെറികളുമില്ലാതെ ശാന്തമായൊരു ദിവസമായിരുന്നു ഇന്നലെ ബിഗ് ബോസ് മലയാളം സീസണ്‍ 3യില്‍ അരങ്ങേറിയത്. രസകരമായ നിമിഷങ്ങള്‍ക്ക് ഇന്നലെ ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു. രാവിലെ ഡിംപല്‍, മജിസിയ ഭാനു, സൂര്യ, സജ്‌ന എന്നിവര്‍ ചേര്‍ന്നുള്ള രസകരമായ കളിയും രാത്രി വീട്ടിലെ സ്ത്രീകള്‍ക്കായി പുരുഷന്മാര്‍ ഒരുക്കിയ വനിതാ ദിന ആഘോഷവുമെല്ലാം ശ്രദ്ധ നേടുന്നതായിരുന്നു.

സാരിയില്‍ തിളങ്ങി സ്പന്ദന; പുത്തന്‍ ചിത്രങ്ങള്‍

ഇതിനിടെയുണ്ടായ രസകമായ മറ്റൊരു സംഭവം ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുകയാണ്. അടുക്കളയില്‍ വച്ചുണ്ടായൊരു തമാശയായിരുന്നു ഇത്. ബിഗ് ബോസിലെ പ്രണയ ജോഡികളാകുമെന്ന് എല്ലാവരും പ്രവചിച്ച മണിക്കുട്ടനേയും റിതു മന്ത്രയേയും അനൂപ് കളിയാക്കുന്നതാണ് വീഡിയോയിലുള്ളത്. രസകരമായൊരു നിമിഷമായിരുന്നു ഇത്.

ചായ

അടുക്കളയില്‍ അനൂപ് ചായ ഇടുന്നതോടെയായിരുന്നു തുടക്കം. ചായക്കായി മണിക്കുട്ടന്‍, റിതു മന്ത്ര, എയഞ്ചല്‍ എന്നിവര്‍ കാത്തു നില്‍ക്കുകയായിരുന്നു. പാല് പിരിഞ്ഞുപോയിരുന്നു. ഒരു ചായയുണ്ടാക്കാന്‍ അനൂപേട്ടന്‍ ഒന്നര മണിക്കൂറാണെടുക്കുന്നതെന്ന് എയ്ഞ്ചല്‍ കളിയാക്കി. ഞാനിതിന് അകത്ത് കയറിയല്ല ചായയുണ്ടാക്കുന്നതെന്നായിരുന്നു അനൂപിന്റെ മറുപടി. ഈ ചായ അന്നത്തെ ദേവാസുരം ടാസ്‌ക്കില്‍ ലഭിക്കണമായിരുന്നുവെന്ന് റിതു പറഞ്ഞു.

അനൂപിന്റെ കളിയാക്കല്‍

എന്തായാലും ചായ കുടിച്ച് ഇറക്കുമെന്ന് അനൂപും മണിക്കുട്ടനും പറഞ്ഞു. തനിക്ക് ആദ്യം വേണമെന്ന് എയ്ഞ്ചല്‍ പറഞ്ഞു. നിനക്ക് ഏറ്റവും ലാസ്റ്റേ തരൂ, പാലിന് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ നീ ഇവിടെ തലകറങ്ങി വീഴുമെന്നായിരുന്നു അനൂപിന്റെ കളിയാക്കല്‍. ചിരിച്ചു കൊണ്ട് എയ്ഞ്ചല്‍ പുറത്ത് പോയി. നിനക്ക് തന്നെ ആദ്യം തരാമെന്ന് അനൂപ് ഇതിനിടെ എയ്ഞ്ചലിനെ അറിയിച്ചു. ഇതിനിടെ റിതു അനൂപിന്റെ അരികിലെത്തി. തനിക്ക് സ്‌ട്രോങ് കുറച്ച് മതിയെന്ന് പറഞ്ഞു കൊണ്ട് പഞ്ചാസരയിടാന്‍ റിതു നോക്കുകയായിരുന്നു.

വേണമെങ്കില്‍ കൊണ്ടു പോടാ

ഗെറ്റ് ഔട്ട് പറഞ്ഞ് അനൂപ് റിതുവിനെ ഓടിക്കാന്‍ നോക്കിയെങ്കിലും റിതു പോയില്ല. ചായയില്‍ ഇടാന്‍ പഞ്ചസാരയ്ക്ക് പകരം ഉപ്പായിരുന്നു റിതു എടുത്തത്. ഇതോടെ പുറത്തേക്ക് പോവുകയായിരുന്ന മണിക്കുട്ടനെ കൈ നീട്ടി വിളിച്ചു കൊണ്ട് അനൂപ് ഇതിനെ വേണമെങ്കില്‍ കൊണ്ടു പോടാ എന്ന് പറഞ്ഞു. എന്നാല്‍ വേണ്ട എന്നായിരുന്നു തിരിഞ്ഞു നിന്ന് മണിക്കുട്ടന്‍ നല്‍കിയ മറുപടി. തല്‍ക്കാലം ആവശ്യമില്ല. നീ തന്നെ വച്ചോ എന്ന് മണിക്കുട്ടന്‍ പറഞ്ഞു.

Recommended Video

നോമിനേഷൻ ആഘോഷമാക്കി സജ്നയും ഫിറോസും | Filmibeat Malayalam
പകരം വീട്ടി

മണിക്കുട്ടന്‍ പകരം വീട്ടിയതാണെന്നായി റിതു. നേരത്തെ ലാലേട്ടന്‍ വന്നപ്പോള്‍ താന്‍ വേണ്ടെന്ന് പറഞ്ഞതിന്റെ പകരം വീട്ടിയതാണ് മണിക്കുട്ടനെന്നായിരുന്നു റിതു പറഞ്ഞത്.. മണിക്കുട്ടനു വേണ്ടി മോഹന്‍ലാല്‍ റിതുവിനെ സമീപിച്ചപ്പോള്‍ വേണ്ട താന്‍ ഇങ്ങനെ ജീവിച്ച് പൊക്കോട്ടെ എന്നായിരുന്നു റിതു നല്‍കിയ മറുപടി. രസകരമായ നിമിഷങ്ങളാണ് ഇങ്ങനെ ബിഗ് ബോസില്‍ ഇന്നലെ അരങ്ങേറിയത്.

അതേസമയം, ഈ ആഴ്ചത്തെ നോമിനേഷനും കഴിഞ്ഞ ദിവസത്തെ എപ്പിസോഡ് സാക്ഷിയായി. ഈ ആഴ്ച നോമിനേഷനില്‍ ഉള്‍പ്പെട്ടിരിക്കുന്നത് എയ്ഞ്ചല്‍, ഋതു, മണിക്കുട്ടന്‍, സൂര്യ , ഫിറോസ്- സ്ജന എന്നിവരാണ്. ഏറ്റവും കൂടുതല്‍ വോട്ട് സജ്‌ന-ഫിറോസിന് ആയിരുന്നു, 9 വോട്ടുകളാണ് ലഭിച്ചത്. ആറ് വോട്ടുകളാണ് സൂര്യ നേടിയത്. മണിക്കുട്ടന്‍ ആദ്യമായാണ് നോമിനേഷനിലേക്ക് കടന്നു വരുന്നത്. കഴിഞ്ഞ ആഴ്ച ഏറ്റവു കൂടുതല്‍ വോട്ട് നേടിയ ഡിംപല്‍ ഇത്തവണ സുരക്ഷിതയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X