Just In
- 3 hrs ago
ബിഗ് ബോസിലെ രാജാവായി മണിക്കുട്ടന്, സിംഹവും വ്യാളിയുമായി റംസാനും കിടിലവും
- 4 hrs ago
ഡിമ്പലിനെ ആരും തിരുത്താൻ ചെല്ലരുത്, കുട്ടിക്കത് ഇഷ്ട്ടല്ല, അശ്വതിയുടെ കുറിപ്പ്
- 5 hrs ago
കുഞ്ചാക്കോ ബോബനോട് അസൂയ തോന്നിയ നിമിഷത്തെ കുറിച്ച് ജോജു, വെളിപ്പെടുത്തി നടന്
- 5 hrs ago
സൂര്യ ഓവര്‍ ആക്ടിംഗെന്ന് ഡിംപല്‍, പൊട്ടിക്കരഞ്ഞ് സൂര്യയുടെ മറുപടി
Don't Miss!
- Finance
സ്വിഗ്ഗിയില്‍ ഭാഗ്യപരീക്ഷണത്തിന് സോഫ്റ്റ് ബാങ്ക്; നിക്ഷേപിക്കാന്‍ ലക്ഷ്യമിടുന്നത് 450 മില്യണ്‍ ഡോളര്‍
- News
പരാതിക്കെതിരെ ആഞ്ഞടിച്ച് ജി സുധാകരന്; പൊളിറ്റിക്കല്‍ ക്രിമിനലിസം ഇത്ര പെട്ടെന്ന് പ്രതീക്ഷിച്ചില്ല
- Sports
IPL 2021: ധോണി പരിഹരിക്കേണ്ടത് അഞ്ച് കാര്യങ്ങള്‍, പഞ്ചാബിനെതിരെ ഈസിയല്ല, നടന്നില്ലെങ്കില്‍ പൊളിയും
- Automobiles
ഹെക്ടറിൽ ക്ലൈമറ്റ് കൺട്രോൾ ഇനി ആപ്പിൾ വാച്ചിലൂടെ നിയന്ത്രിക്കാം; പുത്തൻ അപ്പ്ഡേറ്റുമായി എംജി
- Lifestyle
പ്രസവ ശേഷമുള്ള മസ്സാജ്; നേട്ടമോ കോട്ടമോ അറിയണം
- Travel
അമിതമായ പാക്കിങ്ങും യാത്രാ ബജറ്റും!!യാത്രകളില്‍ ഒഴിവാക്കേണ്ട കാര്യങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ലാലേട്ടന് മുന്നില്‍ കൊമ്പുകോര്‍ത്ത് ഫിറോസും അനൂപും; ഒടുവില്‍ നോബിയുടെ തോളില്‍ കിടന്ന് വിതുമ്പി അനൂപ്
ഇതുവരെ കാണാത്ത രംഗങ്ങള്‍ക്കായിരുന്നു കഴിഞ്ഞ ദിവസം ബിഗ് ബോസ് മലയാളം സീസണ് 3 സാക്ഷിയായത്. മോഹന്‍ലാലിന് മുന്നില്‍ വച്ച് പോലും പരസ്പരം വെല്ലുവിളിക്കുന്നതിനും തല്ലാന്‍ തയ്യാറെടുക്കുന്നതിനും മത്സരാര്‍ത്ഥികള്‍ തയ്യാറായി. സംഭവബഹുലമായ നിമിഷങ്ങളായിരുന്നു വീക്കെന്‍ഡില്‍ ലാലേട്ടന് ബിഗ് ബോസില്‍ എത്തിയപ്പോള്‍ അരങ്ങേറിയത്.
ക്ഷമയോടെ ഷമ സിക്കന്ദറിന്റെ യോഗ; ചിത്രങ്ങള്‍
പതിവു പോലെ പോയ വാരത്തിലെ പ്രശ്നങ്ങള്‍ ഒന്നൊന്നായി ചോദിക്കുകയും പരിഹരിക്കുകയുമായിരുന്നു മോഹന്‍ലാല്‍. ഓരോരുത്തരോടും ഓരോ വിഷയങ്ങളെ കുറിച്ച് ലാലേട്ടന് ചോദിച്ചു. ഇതിനിടെ ഒരു ഇടവേള എടുത്തിട്ട് വരാം എന്നു പറഞ്ഞ് അദ്ദേഹം പോയതിന് പിന്നാലെ വന്‍ പൊട്ടിത്തെറികളായിരുന്നു ബിഗ് ബോസ് വീട്ടില്‍ അരങ്ങേറിയത്.

ബിഗ് ബോസ് വീട്ടിലെ ഫിറോസുമാര്‍ തമ്മിലായിരുന്നു പ്രശ്നത്തിന്റെ തുടക്കം. ഫിറോസ് ഖാന് ഡിംപലിനെ കുറിച്ച് പറഞ്ഞതിനെ കിടിലം ഫിറോസ് ചോദ്യം ചെയ്യുകയായിരുന്നു. ഇന്നലെ വരെ ഡിംപലിനെ നൈര്‍മല്യമുള്ള കുട്ടിയെന്ന് വിളിച്ചിട്ട് ഇന്നെന്താണ് ഇങ്ങനെ പറയുന്നതെന്നായിരുന്നു കിടിലം ചോദിച്ചത്. ഇതോടെ ഇരുവര്‍ക്കുമിടയില്‍ തര്‍ക്കമായി. കിടിലം മാസ്ക് അണിഞ്ഞിരിക്കുകയാണെന്നായി ഫിറോസ് ഖാന്.

ഫിറോസുമാര്‍ തമ്മില്‍ തര്‍ക്കം രൂഷമാവുകയായിരുന്നു. ഡിംപലിനെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നും ഇപ്പോഴാണ് അവള് കള്ളിയാണെന്ന് മനസിലായതെന്നുമായി ഫിറോസ് ഖാന്. ഇതോടെ അത്രയും നേരം നിശബ്ദനായിരുന്ന അനൂപ് കൃഷ്ണ ഇടപെടുകയാണ്. എന്ത് അടിസ്ഥാനത്തിലാണ് ഡിംപലിനെ ഫിറോസ് കള്ളിയെന്ന് വിളിച്ചതെന്നായി അനൂപ്.
ഇതോടെ അനൂപും ഫിറോസ് ഖാനും തമ്മില്‍ വലിയ വാക്ക് തര്‍ക്കമായി മാറുകയായിരുന്നു. ഒരു പെണ്‍കുട്ടിയെ എന്തിന്റെ അടിസ്ഥാനത്തിലാണ് നീ കള്ളിയെന്ന് വിളിച്ചതെന്ന് അനൂപ് ചോദിച്ചു. അവള് നിന്റെ വല്ലതും കട്ടുവോ എന്നും അനൂപ് ചോദിച്ചു. നീ മാറി നില്ക്ക് എന്നായിരുന്നു ഫിറോസിന്റെ പ്രതികരണം. ഇരുവരും തമ്മില്‍ അടിയുടെ വക്കിലെത്തിയിരുന്നു. ഇതിനിടെ മറ്റുള്ളവര്‍ ഇരുവരേയും പിടിച്ചു വെക്കാന്‍ ശ്രമിച്ചുവെങ്കിലും തര്‍ക്കം അവസാനിച്ചില്ല.

അപ്പോഴേക്കും മോഹന്‍ലാല്‍ മടങ്ങിയെത്തിയിരുന്നു. അദ്ദേഹം നോക്കി നില്‍ക്കെയായിരുന്നു ഫിറോസും അനൂപും കോര്‍ത്തത്. ഒടുവില്‍ മോഹന്‍ലാല്‍ തന്നെ ഇടപെടുകയായിരുന്നു. വളരെ ക്ഷുഭിതനായിട്ടായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം. തരികിട അഭ്യാസം തന്റെയടുത്ത് വേണ്ടെന്നും അതൊക്കെ കഴിഞ്ഞിട്ടാണ് താന്‍ ഇതുവരെ എത്തിയതെന്നുമായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. ഒരു ദാഷിണ്യവുമില്ലാതെ പണിതരുമെന്നും ലാലേട്ടന് പറഞ്ഞു.
മോഹന്‍ലാലിന് മുന്നില്‍ വച്ച് ഫിറോസ് ഖാന് വീണ്ടും കിടിലം ഫിറോസിനെതിരെ രംഗത്ത് എത്തി. കിടിലം മാസ്ക് ധരിച്ചിരിക്കുകയാണെന്നായിരുന്നു ഫിറോസ് ഖാന് പറഞ്ഞത്. ഇതൊരു ഗെയിം ആണെന്ന് അറിഞ്ഞു കൊണ്ടല്ലേ ഇങ്ങോട്ട് വന്നതെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. പിന്നീട് അനൂപുമായുണ്ടായ തര്‍ക്കത്തെ കുറിച്ച് ഫിറോസും തമ്മില്‍ ചര്‍ച്ച ചെയ്യുന്നതിനും ഇന്നലെ സാക്ഷിയായി.

എന്നാല്‍ തീര്‍ത്തും വ്യത്യസ്തമായിരുന്നു അനൂപിന്റെ പ്രതികരണം. സ്മോക്കിങ് ഏരിയയില്‍ വച്ച് എന്തുകൊണ്ടാണ് താന്‍ പൊട്ടിത്തെറിച്ചത് എന്ന് അനൂപ് നോബിയോട് വെളിപ്പെടുത്തി. ആ വാക്കാണ് തന്നെ പ്രകോപിപ്പിച്ചതെന്നും തന്റെ ജീവിതത്തില്‍ ഒരാളെ മറ്റുള്ളവര്‍ കള്ളിയെന്ന് വിളിച്ച അനുഭവമുണ്ടായിട്ടുണ്ടെന്നും അതാണ് സഹിക്കാന്‍ പറ്റാതെ വന്നതെന്നും അനൂപ് പറഞ്ഞു. പിന്നാലെ നോബിയുടെ തോളില്‍ തല വച്ച് കരയുകയായിരുന്നു അനൂപ്.