'പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കും'; തല്ലാനൊരുങ്ങി അനൂപും റംസാനും!

ബിഗ് ബോസ് മലയാളം സീസണ്‍ 3 കൂടുതല്‍ പൊട്ടിത്തെറികള്‍ക്കും സംഘര്‍ഷങ്ങള്‍ക്കുമെല്ലാം സാക്ഷ്യം വഹിക്കുകയാണ്. പോയ വാരം പൊതുവെ ശാന്തമായിരു്‌നനു വീട്ടിലെ അന്തരീക്ഷം. എന്നാല്‍ ഈ ആഴ്ച ഇതിനോടകം തന്നെ പലരും പരസ്പരം വാക് പോരുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഇന്നലെ ആരംഭിച്ച വീക്കിലി ടാസ്‌ക്കിനിടെ മാലപ്പടക്കം പോലെയായിരുന്നു അടി നടന്നത്.

ഇന്നലത്തേതില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല ഇന്നും എന്നാണ് പുതിയ പ്രൊമോ വീഡിയോകള്‍ വ്യക്തമാക്കുന്നത്. നല്ല സുഹൃത്തുക്കളായിരുന്ന ഭാഗ്യലക്ഷ്മി, കിടിലം ഫിറോസ് എന്നിവരുമായി രൂക്ഷമായ അടിയുണ്ടാക്കിയ മത്സരാര്‍ത്ഥിയാണ് റംസാന്‍. കിടിലം ഫിറോസുമായുണ്ടായ അടിയ്ക്ക് പിന്നാലെ ബിഗ് ബോസ് ഇരുവരേയും താക്കീത് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഭാഗ്യലക്ഷ്മിയുമായും കോര്‍ക്കുകയായിരുന്നു.

Bigg Boss Malayalam

ഭാഗ്യലക്ഷ്മിയുമായുണ്ടായ അടി രാത്രി മീറ്റിംഗ് വരെ നീണ്ട പ്രശ്‌നമായിരുന്നു. ഇന്നും റംസാന്‍ പിന്നോട്ട് പോകില്ലെന്നാണ് പുതിയ പ്രൊമോ വീഡിയോ വ്യക്തമാക്കുന്നത്. ഇന്ന് റംസാന്‍ അടിയുണ്ടാക്കുന്നത് അടുത്ത സുഹൃത്തായ അനൂപുമായിട്ടാണ്. നേരത്തെ ക്യാപ്റ്റന്‍സി ടാസ്‌ക്കില്‍ റംസാന് വേണ്ടി പിന്മാറിയ താരമായിരുന്നു അനൂപ്. ആ അനൂപുമായാണ് റംസാന്‍ കോര്‍ക്കുന്നത്.

നോക്കിയാല്‍ കണ്ണെടുക്കാനാകില്ല ഹോട്ട് ചിത്രങ്ങളുമായി മാളവിക മോഹനന്‍

നോക്കിയെറിയണം പൊട്ടാ എന്ന് റംസാന്‍ അനൂപിനെ വിളിക്കുന്നതാണ് വീഡിയോയിലുള്ളത്. ഇതിനെതിരെ അനൂപ് ദേഷ്യപ്പെടുകയും റംസാന് നേരെ വരികയും ചെയ്യുന്നു. ഇരുവരും കയ്യാങ്കളിയിലേക്ക് കടക്കുകയാണ്. ഞാന്‍ അടിക്കുമെന്ന് റംസാന്‍ പറയുന്നതും കാണാം. രണ്ടു പേരും നിയന്ത്രണം വിട്ട് പെരുമാറുന്നതോടെ പിടിച്ചു മാറ്റാന്‍ വന്ന മണിക്കുട്ടന്‍, നോബി തുടങ്ങിയവര്‍ പാടു പെടുന്നതും കാണാന്‍ സാധിക്കുന്നുണ്ട്. കമന്റുകളുമായി പ്രേക്ഷകരുമെത്തിയിട്ടുണ്ട്.

Recommended Video

Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam

എന്തൊക്കെ ആയിരുന്നു മുത്താണ് റംസാണ് പൊന്നാണ് റംസാന്‍ ദേ ഇപ്പൊ അനൂപ് പറഞ്ഞപോലെ പവനായി ശവമായി.റിതുവിനെ പോലെ എല്ലാരും എന്തു വിളിച്ചാലും കേട്ട് നില്‍ക്കും എന്നു റംസന്‍ ഒരു നിമിഷ്ം കരുതിപ്പോയി പാവം. അനൂപ് നന്നായി തിരിച്ച്‌കൊടുത്തു. നല്ല കഴിവുള്ളവനാണ് പക്ഷേ ചെറുപ്പത്തില്‍ തന്നെ വിജയം കണ്ടതിന്റെ അഹങ്കാരം നല്ലവണ്ണം ഉണ്ട്. തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കും എന്ന് പറഞ്ഞ് മണിക്കുട്ടന്റെ വാക്കുകളും ചിലർ ഓർമ്മിപ്പിക്കുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X