കുളത്തില്‍ നിന്നും നനഞ്ഞ ഡ്രസോടെ ഓടി വന്ന് അനൂപ്; പിറന്നാള്‍ ദിനത്തില്‍ കിട്ടിയ എട്ടിന്റെ പണി

ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ ഏറ്റവും ശക്തനായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് അനൂപ്. തുടക്കത്തിലെ ആവേശം ഇടയ്‌ക്കൊന്ന് നഷ്ടമായെങ്കിലും ഇപ്പോള്‍ ശക്തമായി തിരികെ വന്നിരിക്കുകയാണ് അനൂപ്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഭാര്‍ഗവി നിലയം ടാസ്‌ക്കിലെ അനൂപിന്റെ കിടിലന്‍ പ്രകടനത്തെ മത്സരാര്‍ത്ഥികളും പ്രേക്ഷകരും ഒരുപോലെ അഭിനന്ദിച്ചിരുന്നു.

ഇന്ന് അനൂപിന് സഹതാരങ്ങളെല്ലാം ചേര്‍ന്നൊരു മുട്ടന്‍ പണി തന്നെ കൊടുത്തിരിക്കുകയാണ്. അനൂപിന്റെ പിറന്നാള്‍ ആയിരുന്നു ഇന്ന്. താരത്തിന് നിനച്ചിരിക്കാത്തൊരു പണി കൊടുത്താണ് മറ്റുള്ളവര്‍ ജന്മദിനം ആഘോഷിച്ചത്. ബിഗ് ബോസ് വീട്ടില്‍ വന്ന നാള്‍ മുതല്‍ പ്രാങ്കിന് പേരുകേട്ട അനൂപിനിട്ടൊരു പ്രാങ്ക് കൊടുത്തായിരുന്നു മറ്റുള്ളവരുടെ സര്‍പ്രൈസ്.

Bigg Boss Malayalam

സ്റ്റോര്‍ റൂമില്‍ കേക്ക് വന്നതും സായ് അതെടുത്ത് ഒളിപ്പിച്ചു വച്ചു. പിന്നാലെ, കുളത്തില്‍ കുളിച്ചു കൊണ്ടിരുന്ന അനൂപിനേയും മറ്റുള്ളവരേയും സൂര്യയ്ക്ക് സുഖമില്ലാതായി എന്നു പറഞ്ഞു വിളിക്കുകയായിരുന്നു. ഇതോടെ എല്ലാവരും അകത്തേക്ക് ഓടിയെത്തി. അനൂപ് ഓടി മുണ്ടെടുത്ത് ഉടുത്തായിരുന്നു അകത്തേക്ക് വന്നത്. ഈ സമയത്തിനുള്ളവര്‍ ബാക്കിയുള്ളവര്‍ സെറ്റായി.

തലയ്ക്ക് കൈകൊടുത്തിരിക്കുകയായിരുന്നു സൂര്യ. എന്താണ് പറ്റിയതെന്ന് അനൂപ് ആരാഞ്ഞു. ഷുഗര്‍ കുറഞ്ഞതാണെന്ന് സൂര്യയും പറഞ്ഞു. ഇതോടെ ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയ അനൂപ് വൈദ്യ സഹായത്തിനായി ആവശ്യപ്പെടാന്‍ ആരംഭിച്ചു. അപ്പോഴേക്കും സായ് വിഷ്ണു പിന്നിലൂടെ കേക്കുമായി വരികയായിരുന്നു. എല്ലാവരും ചേര്‍ന്ന് താരത്തിന് പിറന്നാള്‍ ആശംസ നേര്‍ന്നു.

ഇതേസമയം അനൂപിനുള്ള കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും ജന്മദിനാശംസാ വീഡിയോയും കാണിച്ചു. ഇതില്‍ അനൂപിന്റെ കാമുകിയുമുണ്ടായിരുന്നു. എന്നാല്‍ കാമുകിയുടെ മുഖം കാണിച്ചില്ല. മനോഹരമായൊരു ആശംസയായിരുന്നു അനൂപിന് കാമുകി നേര്‍ന്നത്. തനിക്ക് ലഭിച്ച സ്‌നേഹത്തിനും ആശംസകള്‍ക്കും അനൂപ് നന്ദി പറയുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X