'ബിഗ് ബോസിലെ ചങ്കുകള്‍'; മണിക്കുട്ടനും സായിയും; ജയിച്ചാല്‍ എന്ത് പറയും? അനൂപ് പറയുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ വിജയി ആരെന്ന് പ്രേക്ഷകര്‍ക്ക് ഇപ്പോഴും അറിയാന്‍ സാധിച്ചിട്ടില്ല. ഷോ നിര്‍ത്തി വെക്കേണ്ടി വന്നപ്പോള്‍ ഇനിയൊരു വിജയിയെ കണ്ടെത്തില്ലെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ വോട്ടിംഗിലൂടെ വിജയിയെ കണ്ടെത്തുമെന്ന് പിന്നീട് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ഇത് പ്രകാരം വോട്ടിംഗ് നടന്നുവെങ്കിലും വിജയിയെ ഇതുവരേയും പ്രഖ്യാപിച്ചിട്ടില്ല.

കറുപ്പിനഴകില്‍ മധു ശാലിനി; ചിത്രങ്ങള്‍ കാണാം

ലോക്ക്ഡൗണ്‍ പശ്ചാത്തലത്തിലാണ് വിജയിയെ പ്രഖ്യാപിക്കുന്ന ഗ്രാന്റ് ഫിനാലെ നീണ്ടു പോകുന്നത്. അതേസമയം താരങ്ങളെല്ലാം വീടുകളിലെത്തുകയും സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തുകയും ചെയ്തു. മിക്കവരും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇതിനിടെ ബിഗ് ബോസ് താരമായ അനൂപ് കൃഷ്ണന്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ നിരവധി ചോദ്യങ്ങള്‍ ഉത്തരം നല്‍കി. മണിക്കുട്ടനെ കുറിച്ചും സായ് വിഷ്ണുവിനെ കുറിച്ചുമെല്ലാം അനൂപ് മനസ് തുറക്കുന്നുണ്ട്. വിശദമായി വായിക്കാം.

മണിക്കുട്ടനുമായുള്ള സൗഹൃദം

മണിക്കുട്ടനുമായുള്ള സൗഹൃദത്തെ കുറിച്ച് എന്തെങ്കിലും പറയണമെന്ന ചോദ്യത്തിന് മണിക്കുട്ടനൊപ്പമുള്ള ചിത്രമായിരുന്നു അനൂപ് നല്‍കിയ മറുപിട. തങ്ങള്‍ സഹോദരന്മാരാണെന്നും താരം കുറിച്ചു. ലോക്ക്ഡൗണ്‍ കഴിഞ്ഞാല്‍ പോകാന്‍ ആഗ്രഹമുള്ളൊരു ഇടത്തെ കുറിച്ചുള്ള ചോദ്യത്തിന് അമ്പലം എന്നായിരുന്നു അനൂപിന്റെ മറുപടി. മറ്റൊരു ആരാധകന്റെ ചോദ്യം സായ് വിഷ്ണുവിനെ കുറിച്ചായിരുന്നു. സായിയെ കുറിച്ച് എന്താണ് അഭിപ്രായം എന്നായിരുന്നു ചോദ്യം.

 ഡാ താടി

സായിയുമായുള്ള വാട്‌സ്്ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടായിരുന്നു അനൂപ് മറുപടിയായി പങ്കുവച്ചത്. ഡാ താടി എന്ന തന്റെ മെസേജും ഇതിന് സായ് നല്‍കിയ മുത്തേ എന്ന മറുപടിയുമായിരുന്നു സ്‌ക്രീന്‍ഷോട്ടിലുണ്ടായിരുന്നത്. ബിഗ് ബോസ് മിസ് ചെയ്യുന്നുണ്ടെന്നും അനൂപ് പറഞ്ഞു. കിടിലം ഫിറോസിനെ കുറിച്ച് പറയാന്‍ പറഞ്ഞപ്പോള്‍ ഇക്ക എന്നായിരുന്നു അനൂപിന്റെ മറുപടി. ബിഗ് ബോസില്‍ വച്ച് ഇഷയ്ക്ക് നല്‍കിയ ബര്‍ത്ത് ഡേ സര്‍പ്രസ് ചേച്ചിയ്ക്ക് ഇഷ്ടമായോ എന്നായിരുന്നു മറ്റൊരാള്‍ക്ക് അറിയാനുണ്ടായിരുന്നത്. ഇഷ്ടായി ഇഷ്ടായി എന്നായിരുന്നു അനൂപിന്റെ ഉത്തരം.

ധന്യയെക്കുറിച്ച്

ഇഷ്ടപ്പെട്ട നടന്‍ മോഹന്‍ലാല്‍ ആണെന്നും നടി മഞ്ജു വാര്യര്‍ ആണെന്നും അനൂപ് പറയുന്നുണ്ട്. സീരിയല്‍ താരങ്ങളായി ശ്രീറാം രാമചന്ദ്രന്‍, സൂരജ് സണ്‍ എന്നിവരെ കുറിച്ചും അനൂപ് സംസാരിക്കുന്നുണ്ട്. ധന്യയെക്കുറിച്ച് ചോദിച്ചപ്പോള്‍ സുന്ദരിയും സുശീലയും സര്‍വോപരി സുഭാഷിണിയും എന്നായിരുന്നു അനൂപ് നല്‍കിയ മറുപടി. ബിഗ് ബോസ് വിജയിക്കുകയാണെങ്കില്‍ പ്രേക്ഷകരോട് എന്താകും പറയുക എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം.

Recommended Video

bigg boss malayalam season 3: fans requested to asianet for conduct soon grand finale
ജീവിതം കൊണ്ട് നന്ദി പറയും

ജീവിതം കൊണ്ട് നന്ദി പറയും എന്നായിരുന്നു ഇതിന് അനൂപ് നല്‍കിയ മറുപടി. വാക്കുകളേക്കാള്‍ പ്രവൃത്തി കൊണ്ട് തെളിയിക്കുമെന്നും അനൂപ് വ്യക്തമാക്കി. പിന്നേയും ആരാധകരുടെ നിരവധി ചോദ്യങ്ങള്‍ക്ക് അനൂപ് മറുപടി നല്‍കുന്നുണ്ട്. മയിലിനെ ഉണ്ടാക്കുന്ന വീഡിയോ പങ്കുവെക്കുമോ എന്ന് ചോദിച്ചയാള്‍ക്ക് മയിലിന് പകരം പ്രാവിനെ ഉണ്ടാക്കിയത് കാണിച്ചു കൊടുക്കുകയും ചെയ്തു അനൂപ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാലചന്ദ്രമേനോനൊടൊപ്പം എടുത്ത ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. ഈ ചിത്രം സംവിധായകനും ഷെയര്‍ ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X