ഇവിടെ കേറിയത് ഒറ്റയ്ക്ക് ആണെങ്കില്‍ നിങ്ങളുടെ ഗെയിമും ഒറ്റയ്ക്കാകണം; ഡിംപലിനോട് അനൂപ്

വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളുടെ വരവിന് പിന്നാലെ ബിഗ് ബോസ് മലയാളം സീസണ്‍ ത്രീ അപ്രതീക്ഷിതമായ ഗതിയിലൂടെയാണ് കടന്നു പോകുന്നത്. ആദ്യവാരം ശക്തയായ മത്സരാര്‍ത്ഥിയാണെന്ന് വിലയിരുത്തപ്പെട്ട ഡിംപലിനെതിരെ ബിഗ് ബോസ് വീട്ടില്‍ ചിലര്‍ പരസ്യമായും രഹസ്യമായും രംഗത്ത് എത്തിയിട്ടുണ്ട്. അതേസമയം, മിക്ക മത്സരാര്‍ത്ഥികളും തങ്ങളുടെ ഇതുവരെ കാണാത്ത വശവും പുറത്തെടുത്ത് കഴിഞ്ഞു.

സോഷ്യല്‍ മീഡിയ ഇളക്കിമറിച്ച് ശ്രുതി ഹാസന്‍

കഴിഞ്ഞ ദിവസങ്ങളില്‍ ഡിംപലും മിഷേലും തമ്മിലുണ്ടായ വാക്ക് തര്‍ക്കങ്ങള്‍ വലിയ അടികളുടെ തുടക്കമാണെന്ന സൂചന നല്‍കുന്നുണ്ട്. ഇതിനിടെ ഇതുവരെ ശാന്തനായി കണ്ടിരുന്ന അനൂപ് കൃഷ്ണ പൊട്ടിത്തെറിക്കുന്നതിനും ബിഗ് ബോസ് വീട് സാക്ഷിയായി. ഇപ്പോഴിതാ അനൂപും ഡിംപലും തമ്മിലുള്ള സംസാരവും ശ്രദ്ധ നേടുകയാണ്.

ഡിംപലും അനൂപും

ബിഗ് ബോസ് ടീം പുറത്ത് വിട്ട വീഡിയോയിലാണ് ഡിംപലും അനൂപും സംസാരിക്കുന്നത്. തനിക്കെതിരെ മറ്റുള്ളവര്‍ പറയുന്നതിനെ കുറിച്ചും എന്തുകൊണ്ട് ക്യാമറയോട് സംസാരിക്കുന്നുവെന്നതിനെ കുറിച്ചുമായിരുന്നു ഡിംപല്‍ സംസാരിച്ചത്. ഇതിന് അനൂപ് മറുപടി നല്‍കുകയായിരുന്നു. എന്തിനാണ് മറ്റുള്ളവര്‍ പറയുന്നതിനെ കറിച്ച് ചിന്തിക്കുന്നതെന്നായിരുന്നു അനൂപിന്റെ ചോദ്യം.

നിങ്ങള്‍ക്ക് നിങ്ങളുടെ ഗെയിം

ആള്‍ക്കാര്‍ കാണുന്നുണ്ട്. ഇങ്ങനെ സംസാരിക്കാന്‍ പാടില്ല. ഇതെന്താണ് ഇങ്ങനെ പറയുന്നത്. നമ്മള്‍ എപ്പോഴും കണ്ടന്റിനെ കുറിച്ചല്ലല്ലോ ചിന്തിക്കുക. ഞാന്‍ ഇവരോട് (ക്യാമറയെ ചൂണ്ടി) സംസാരിക്കുന്നത് മറ്റാരും എന്താണ് എന്റെ ഉള്ളില്‍ നടക്കുന്നതെന്ന് മനസിലാക്കത്തത് കൊണ്ടാണ് എന്നായിരുന്നു ഡിംപല്‍ പറഞ്ഞത്. ഇതിന് നിങ്ങളൊരു വ്യക്തിയല്ലേ എന്നാണ് അനൂപിന്റെ മറുചോദ്യം. അതെ എന്നു പറഞ്ഞപ്പോള്‍ പിന്നെ എന്താണ് ഇങ്ങനെ ചിന്തിക്കുന്നതെന്നും നിങ്ങള്‍ക്ക് നിങ്ങളുടെ ഗെയിം കളിക്കാമെന്നും അനൂപ് പറയുന്നു.

കേറിയത് ഒറ്റയ്ക്ക്

നിങ്ങള്‍ എന്തിനാണ് അതേക്കുറിച്ച് ചിന്തിക്കുന്നത്. ്‌സ്വന്തമായി എഫേര്‍ട്ട് ഇടാവുന്നതല്ലേ? മറ്റുള്ളവര്‍ വന്ന് നിര്‍ദ്ദേശം നല്‍കാന്‍ കാത്തിരിക്കുന്നത് എന്തിനാണെന്നും അനൂപ് ഡിംപലിനോട് ചോദിക്കുന്നു. നീ കരുത്തുള്ള വ്യക്തിയല്ലേയെന്നും പിന്നെ എന്തിനാണ് കരയുന്നതെന്നും ചോദിച്ച അനൂപ് സ്വന്തമായിട്ട് ഗെയിം കളിക്കണമെന്നും പറഞ്ഞു. താന്‍ ഇവിടെ കേറിയത് ഒറ്റയ്ക്ക് ആണെങ്കില്‍ നിങ്ങളുടെ ഗെയിമും ഒറ്റയ്ക്കാകണം അങ്ങനെയാണ് ചിന്തിക്കേണ്ടതെന്നും അനൂപ് ഡിംപലിനോടായി പറയുന്നു.

എന്റര്‍ടെയ്‌നിങ്

സീതാകല്യാണം എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് അനൂപ്. ബിഗ് ബോസ് വീട്ടിലെത്തിയപ്പോഴും ആ സ്‌നേഹം നേടാന്‍ അനൂപിനായി. തുടക്കത്തില്‍ തന്നെ പ്രാങ്കുകളിലൂടേയും മറ്റും അനൂപ് ഷോ എന്റര്‍ടെയ്‌നിങ് ആക്കി നിലനിര്‍ത്തി. എന്നാല്‍ അനൂപിന്റെ മറ്റൊരു മുഖവും ബിഗ് ബോസ് വീട്ടില്‍ കാണുകയുണ്ടായി. ഗായിക ലക്ഷ്മി ജയനോട് തട്ടിക്കയറുന്ന അനൂപിനെ കണ്ട് പ്രേക്ഷകര്‍ ശരിക്കും ഞെട്ടിയിരുന്നു.

Recommended Video

Bigg Boss Malayalam Season 3 : മിഷേൽ ബിഗ്‌ബോസിന്‌ പുറത്തു പോകും ?
അനൂപിന്റെ മറ്റൊരു മുഖവും

ഭക്ഷണം കഴിക്കുന്നതിനിടെ നടന്ന ചര്‍ച്ചയിലായിരുന്നു സംഭവം. റംസാന്‍, ഋതു, അഡോണി തുടങ്ങിയവരൊക്കെ ശബ്ദം ഉയര്‍ത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് സാമാധാനചര്‍ച്ചയുമായിട്ടാണ് അനൂപ് എത്തിയത്. അനൂപ് സംസാരിക്കുന്നതിനിടയില്‍ ലക്ഷ്മി കയറി ഇടപെട്ടതോടെയാണ് താരം ശബ്ദം ഉയര്‍ത്തിയത്. താനൊന്ന് പറഞ്ഞോട്ടെയെന്ന് പറഞ്ഞ് ദേഷ്യപ്പെട്ട അനൂപിനോട് വീണ്ടും സംസാരിക്കാന്‍ ശ്രമിച്ച ലക്ഷ്മിയോട് ഒരാള്‍ പറയുമ്പോള്‍ ഇടയ്ക്ക് കയറി പറയരുതെന്ന് കടുപ്പിച്ച് പറയുകയായിരുന്നു.

അതേസമയം ചായയുണ്ടാക്കുന്നതിന്റെ പേരില്‍ ഡിംപലിനും മജിസിയയ്ക്കുമിടയില്‍ ഉടലെടുത്ത വിള്ളലും കഴിഞ്ഞ ദിവസത്തെ പ്രധാന സംഭവമാണ്. ഇതേത്തുടര്‍ന്ന് ഡിംപലിനെതിരെ ഭാഗ്യലക്ഷ്മി, സൂര്യ തുടങ്ങിയവരോട് മജിസിയ പരാതിപ്പെടുന്നതും കണ്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X