പൊളി ഫിറോസിനെ എല്ലാവരും ഒറ്റപ്പെടുത്തിയതോ, അതോ ബുദ്ധിപരമായി ഒറ്റപ്പെടല്‍ ഏറ്റുവാങ്ങിയതോ?

അടിയുടെ പൂരമായിരുന്നു ഇന്നലെ ബിഗ് ബോസ് വീട്ടില്‍ കണ്ടത്. നാളിതുവരെ പൊളി ഫിറോസ് തങ്ങള്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ഓരോന്നായി എണ്ണിയെണ്ണി പറഞ്ഞും ഫിറോസിന്റെ വാക്കുകള്‍ക്ക് കടിഞ്ഞാണിടാതെ കൂട്ടു നില്‍ക്കുന്ന സജ്‌നയെ ചോദ്യം ചെയ്തും മത്സരാര്‍ത്ഥികള്‍ സംഘടിതമായി ആക്രമണം നടത്തുകയായിരുന്നു. ജയില്‍ നോമിനേഷനില്‍ ആരംഭിച്ച വഴക്ക് ബിഗ് ബോസ് ഇടപെട്ടിട്ടും നീണ്ടു പോവുകയായിരുന്നു.

സോഷ്യല്‍ മീഡിയയെ ചൂടുപിടിപ്പിച്ച് സോണി ചരിഷ്തയുടെ ചിത്രങ്ങള്‍

സംഭവ ബഹുലമായ എപ്പിസോഡിനെ കുറിച്ചുള്ള തന്റെ വിലയിരുത്തലുകളുമായി എത്തിയിരിക്കുകയാണ് നടി അശ്വതി. 'പൊളിയുടെ പല ചോദ്യങ്ങള്‍ക്കു ഉത്തരം ആര്‍ക്കും നല്‍കാന്‍ കഴിയുന്നില്ല. ഓസ്‌കാര്‍ പൊളിയോട് ഇറങ്ങിപ്പോകാന്‍ പറഞ്ഞത് എന്ത് അധികാരത്തില്‍, ഇറങ്ങിപ്പോകാന്‍ പറയാന്‍ ആര്‍ക്കും അധികാരമില്ല. പൊളി ഫിറോസിനെ ഇന്നെല്ലാവരും ഒറ്റപ്പെടുത്തിയതോ? അതോ ബുദ്ധിപരമായ നീക്കത്തില്‍ ഒറ്റപ്പെടല്‍ ഏറ്റുവാങ്ങിയതോ?' എന്നാണ് അശ്വതി ചോദിക്കുന്നത്. അശ്വതിയുടെ വാക്കുകളിലേക്ക്.

വെെ.. ബട്ട് വെെ?

''അപ്പങ്ങള്‍ എമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി', അങ്ങനെ ഇന്നലത്തെ അതി ഭീകരമായ 'മാസ്‌ക്' പറന്നുപോകല്‍ എപ്പിസോഡ് ഡിമ്പലിന് പറഞ്ഞ ജോലി ചെയ്താല്‍ പോരെ? ബാക്കിയുള്ളവരുടെ ജോലിയില്‍ കൈ കടത്തണോ? അവരെ അത് ചെയ്യാന്‍ അനുവദിക്കൂ. വെെ.. ബട്ട് വെെ? ഓഹ് ഓഹ് ഓഹ് ബേസിക് ഹ്യുമാനിറ്റീ. ഓക്കേ ഓക്കേ നടക്കട്ട്. നമ്മക്ക് അടുത്തതിലേക്കു പോകാം.
വീക്കിലി ടാസ്‌കില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കുകളോടെ ആദ്യ മൂന്നു പൊസിഷനില്‍ റംസാന്‍, കിടിലു, ഡിമ്പല്‍. ങേ ഡിമ്പലാ? അവര്‍ക്കു ക്യാപ്റ്റന്‍സിയിലേക്ക് മത്സരിക്കാം. ഏറ്റവും കുറഞ്ഞ മാര്‍ക്ക് സായിക്കും ഋതുവിനും. ജയില്‍ നോമിനേഷന്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തിലും, പെര്‍ഫോമന്‍സിന്റെ അടിസ്ഥാനത്തിലും സായി ആന്റ് റിതു ശെരിയാണ്''. അശ്വതി പറയുന്നു.

ഫിറോസ് ചോദിച്ചതില്‍ തെറ്റില്ല

''പിന്നൊരു കോണ്‍ടെന്റ് ഇല്ലാതെ പോയാല്‍ രസമില്ലല്ലോ ല്ലെ? അതിനു നമ്മടെ പൊളി തന്നെ വേണം. ജയില്‍ നോമിനേഷന്‍ റീസന്‍സ് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യം തന്നെയാണ്. റംസാന്റെ നോമിനേഷനില്‍ ആണ് തിരി കത്തിയത്. റംസാന് അത്രമേല്‍ വിഷമം ഉണ്ടാരുന്നെങ്കില്‍ സായിയുടെ പെര്‍ഫോമന്‍സിനു ഒരു കോയിന്‍ എങ്കിലും മാറ്റി വെച്ചൂടായിരുന്നോ?അപ്പോള്‍ പൊളി ഫിറോസ് അത് ചോദിച്ചതില്‍ തെറ്റില്ല. പൊളിയുടെ പല ചോദ്യങ്ങള്‍ക്കു ഉത്തരം ആര്‍ക്കും നല്‍കാന്‍ കഴിയുന്നില്ല. അതിനിടക്ക് ഓസ്‌കാര്‍ പൊളിയോട് ഇറങ്ങിപ്പോകാന്‍ പറഞ്ഞത് എന്ത് അധികാരത്തില്‍, ഇറങ്ങിപ്പോകാന്‍ പറയാന്‍ ആര്‍ക്കും അധികാരമില്ല. പിന്നെ കാക്ക കൂട്ടില്‍ കല്ലിട്ട അവസ്ഥ ആയിരുന്നു''.

ഒറ്റപ്പെടല്‍ ഏറ്റുവാങ്ങിയതോ?

''പൊളി ഫിറോസിനെ ഇന്നെല്ലാവരും ഒറ്റപ്പെടുത്തിയതോ? അതോ ബുദ്ധിപരമായ നീക്കത്തില്‍ ഒറ്റപ്പെടല്‍ ഏറ്റുവാങ്ങിയതോ?
കിടിലു നിങ്ങള്‍ എത്ര ചേര്‍ത്ത് പിടിച്ചു ഉമ്മ കൊടുത്താലും ഇന്ന് നടന്നത്, ടാസ്‌കിലെ നിങ്ങളുടെ കള്ളകളി പൊളിയുന്നു എന്നു കണ്ടപ്പോള്‍ അതില്‍ നിന്നു ഉച്ച ഉയര്‍ത്തി രക്ഷപെടുക ആയിരുന്നില്ലേ? മാസ്‌ക് കീറാന്‍ വന്നിട്ടെന്തായി എന്നു പൊളിയോട് ചോദിച്ച കിടിലോ. മാസ്‌ക് ആ മനുഷ്യന്‍ ഊരിയത് കൊണ്ടല്ലേ താങ്കള്‍ വാ തുറന്നത്? അതുവരെ വില്ലാട്ടി കളിക്കുക അല്ലായിരുന്നോ?ഞങ്ങള്‍ കണ്ടതാണേയ്. പിന്നേം കാക്ക കൂട്ടില്‍ കല്ലിട്ട അവസ്ഥ. പ്ലീസ് അഡോണിക്ക് അവസരം കൊടുക്കു. ഒന്ന് ആ തീയിലേക്ക് എണ്ണ ഒഴിച്ചോട്ടെ പ്ലീസ്. ദേ എണ്ണ ഒഴിച്ച് കൊടുത്തിട്ടു അപ്പുറത്ത് സൂര്യയുടെ അടുത്ത് പോയി മാറി ഇരിക്കുന്നു''.

പരിഹാരം കണ്ടെത്തി മുന്നോട്ട് പോകാന്‍

''അഡോണി, കിടിലു സുല്ലിട്ടു, അപ്പോള്‍ ഡിമ്പല്‍ റംസാന്‍, അനൂപ് എന്നിവര്‍ ഏറ്റെടുത്തു അതോടെ
പീ പീ പീ വാണിംഗ് വന്നു. ഹഹഹ അച്ചടക്കത്തോടേം നീതിബോധത്തോടെയും പെരുമാറിയ ആള്‍ക്കുള്ള കോയിന്‍ പിഗി ബാങ്കിലേക്ക് നേടിയിരിക്കുന്നു മണിക്കുട്ടന്‍.
ബി ബി പ്ലസ്സില്‍ നേരത്തത്തെ വാണിംഗ് ബെല്ലിന് ശേഷം നടക്കുന്നത് ആണ് തുടക്കം .ബിഗ് ബോസ്സ് ആണ് വിളിപ്പിച്ചിരിക്കുന്നത്. പരിഹാരം കണ്ടെത്തി മുന്നോട്ട് പോകാന്‍ നിര്‍ദ്ദേശിച്ചു. എല്ലാവരും സജ്ന ഫിറോസ്‌നു എതിരെ സംസാരിച്ചു. സായി കിടിലു പെണ്ണാണെന്നോ പെണ്ണുങ്ങളെ പോലെ ആണ് എന്നോ പറഞ്ഞിട്ടുണ്ടെങ്കില്‍ ബിഗ്ഗ്ബോസ് അടുത്ത ലാലേട്ടന്‍ വരുന്ന എപ്പിസോഡില്‍ ആ ഭാഗം പ്ലേ ചെയ്യണം. സായി ഓപ്പണ്‍ ചലഞ്ച് നടത്തിയിരിക്കുകയാണ്''.

സൂര്യയില്‍ ഒരു തീ പാറിയത് കണ്ടോ?

''സജ്ന പലപ്പോളും മാറി ഇരുന്നു പൊളിയെ ഉപദേശിച്ചിട്ടുണ്ട് ശരിയാണ് . പക്ഷെ സന്ധ്യ പറഞ്ഞതുപോലെ പൊളി ആരേലും ആയിട്ട് തര്‍ക്കങ്ങള്‍ക്കിടയില്‍ അബ്യൂസ് ചെയ്യുമ്പോള്‍ നോക്കി ഇരുന്നു ചിരിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഹൌ സൂര്യയില്‍ ഒരു തീ പാറിയത് കണ്ടോ? ഇത്രനാള്‍ നിലത്തിനു നോവുമോ എന്നു കരുതി നടന്നിരുന്ന സൂര്യയെ അല്ലാ ഇന്നലെ കണ്ടത്. കാര്യങ്ങള്‍ സംസാരിച്ചു
പരിഹരിക്കാന്‍ പറഞ്ഞത് വീണ്ടും ചളമായി. മണിക്കുട്ടന്‍ ലാസ്റ്റ് കാമറയുടെ മുന്നില്‍ വന്നു ലാലേട്ടാ.. വെളിച്ചമേ നയിച്ചാലും. പ്രകാശമേ ബരൂ എന്നൊക്കെ പറഞ്ഞു അതങ്ങു അവസാനിപ്പിച്ചു''.

ഇതാണ് ഇത്ര നാള്‍ പ്രതീക്ഷിച്ചിരുന്നത്

സായിയെയ് ലാലേട്ടന്‍ വരുമ്പോള്‍ കിടിലുവിനെ പെണ്ണെന്നു വിളിച്ച ഭാഗം എങ്ങാനും കാണിച്ചാല്‍ ഞാനങ്ങനെ പറഞ്ഞിട്ടില്ലെന്ന് കിടിലുവിനോട് ഇപ്പൊ പറഞ്ഞത് തിരിച്ചെടുക്കാന്‍ പറ്റില്ല ട്ടോ.
അങ്ങനെ റിതുവും സായിയും ജയിലിലേക്ക്
എല്ലാവരും ഒറ്റക്കൊറ്റയ്ക്ക് ഗെയിം കളിച്ചു തുടങ്ങി, ഇതാണ് ഇത്ര നാള്‍ പ്രതീക്ഷിച്ചിരുന്നതും. എല്ലാവരുടെയും ശാന്തത കൈവെടിഞ്ഞു യഥാര്‍ത്ഥ മുഖം പുറത്തേക്കു ഇറങ്ങി. നോബിചേട്ടന്‍ യൂണിവേഴ്‌സിറ്റി ടാസ്‌കില്‍ പൊളിക്കു വഴികാട്ടി ആയി എന്നു പറഞ്ഞതുപോലെ നിങ്ങളെ ഓരോരുത്തരെയും ഒറ്റയ്ക്ക് കളിക്കാന്‍ വഴികാട്ടി ആയതു പൊളി ഫിറോസ് ആണ് എന്നുകൂടി മനസിലാക്കുക, എന്നു പറഞ്ഞാണ് അശ്വതി അവസാനിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X