ചിലരുടെ നോമിനേഷനില്‍ വ്യക്തി വൈരാഗ്യം, മണിക്കുട്ടന്റെ വീഡിയോ കാണിക്കേണ്ടിയിരുന്നില്ല: അശ്വതി
മറ്റൊരു ബിഗ് ബോസ് മലയാളം സീസണ്‍ 3 എപ്പിസോഡ് കൂടി പിന്നിട്ടിരിക്കുകയാണ്. ഈ ആഴ്ചയില്‍ ആരാകും പുറത്ത് പോകുന്നത് എന്ന് തീരുമാനിക്കാനുള്ള നോമിഷേന്‍ നടന്ന എപ്പിസോഡായിരുന്നു കഴിഞ്ഞ ദിവസം അരങ്ങേറിയത്. ഏറ്റവും കൂടുതല്‍ വോട്ടുകളുമായി ഫിറോസ് സജ്‌ന ദമ്പതികളും മണിക്കുട്ടന്‍, എയ്ഞ്ചല്‍, സൂര്യ, റിതു മന്ത്ര എന്നിവരുമാണ് നോമിനേഷനിലെത്തിയത്.
ഡെനിം ലുക്കില്‍ തിളങ്ങി പൂജ രാമചന്ദ്രന്‍; ചിത്രങ്ങള്‍ കാണാം
അതേസമയം, സൂര്യ തന്റെ മനസിലുള്ള ഇഷ്ടം മണിക്കുട്ടനോട് തുറന്നു പറയുന്നതിനും കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട് സാക്ഷിയായി. കണ്‍ഫെഷന്‍ റൂമില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ പുറത്ത് വിട്ടതിനെ കുറിച്ച് പറഞ്ഞു കൊണ്ട് കരയുന്ന മണിക്കുട്ടനെയും കഴിഞ്ഞ എപ്പിസോഡില്‍ കണ്ടു. ഇപ്പോഴിതാ പതിവു പോലെ തന്റെ ബിഗ് ബോസ് വിവരണവുമായി എത്തിയിരിക്കുകയാണ് നടി അശ്വതി.

പറയത്തക്ക വല്യ സംഭവങ്ങള്‍ ഒന്നുമില്ലാത്ത ഒരു എപ്പിസോഡ് എന്നാണ് കഴിഞ്ഞ എപ്പിസോഡിനെ അശ്വതി വിശേഷിപ്പിക്കുന്നത്. നോമിനേഷന്‍ പ്രതീക്ഷിച്ച പോലെ എല്ലാരുംകൂടെ കൂട്ടം കൂടി ഫിറോസ് സജ്നയെ നോമിനേറ്റ് ചെയ്തു എന്നും അശ്വതി പറയുന്നു. ഒമ്പത് വോട്ടുകളായിരുന്നു ദമ്പതികള്‍ നേടിയത്. പോയ വാരം വീട്ടില്‍ പല പൊട്ടിത്തെറികള്‍ക്കും ഇവര്‍ കാരണമായിരുന്നു. ഇതാകാം വോട്ടിങ്ങിലേക്ക് നയിച്ചത്.

ചിലരുടെ നോമിനേഷന്‍ വ്യക്തി വൈരാഗ്യം തന്നെ എന്ന് തോന്നിയെന്നും അശ്വതി പറയുന്നു. സത്യം പറഞ്ഞാല്‍ ബിഗ്ഗ്ബോസ് പറഞ്ഞ പ്രകാരമുള്ള ക്രൈറ്റീരിയയില്‍ നോമിനേഷന്‍ നടത്തിയത് ഫിറോസ് സജ്ന ആയിരുന്നു എന്നാണ് എനിക്ക് തോന്നിയത്, അവര്‍ പറഞ്ഞത് ഏഞ്ച്ചലിനെയും സൂര്യയെയും ആണ് എന്നും അശ്വതി അഭിപ്രായപ്പെടുന്നു.

മണിക്കുട്ടന് ഇന്നലെ ക്യാപ്റ്റന്‍സി വീഡിയോ ലാലേട്ടന്‍ ഇട്ടു കാണിച്ചപ്പോളാണ് ബിഗ്ബോസ് കണ്‍ഫെഷന്‍ റൂമില്‍ നിന്നു ഓടിച്ചു വിട്ടത് എയര്‍ ചെയ്തു എന്ന് കത്തിയത്. പക്ഷെ അത് ഹൌസ്‌മേറ്റ്‌സ്‌നെ കാണിക്കേണ്ടിയിരുന്നില്ലെന്നും അശ്വതി പറഞ്ഞു. ഇതിനെ ചൊല്ലിയായിരുന്നു മണിക്കുട്ടന്‍ ബിഗ് ബോസിന് മുന്നില്‍ പൊട്ടിക്കരഞ്ഞത്. ഈ നീക്കത്തിനെതിരെ സോഷ്യല്‍ മീഡിയയിലും ചിലര്‍ രംഗത്ത് എത്തിയിരുന്നു. കണ്‍ഫെഷന്‍ റൂമില്‍ നടക്കുന്നത് കാണിക്കുന്നത് ശരിയല്ലെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

എന്തായാലുംആദ്യത്തെ ടാസ്‌ക് ആയ അദ്ദേഹത്തിന്റെ ജീവിത വിവരണം പോലെത്തന്നെ കരച്ചിലില്‍ മുങ്ങിപോയിട്ട് എനിക്കൊന്നും മനസിലായില്ലെന്നും അശ്വതി പറയുന്നു. അടുത്ത എവിക്ഷനില്‍ ഫിറോസ് സജ്ന പോയാല്‍ പിന്നെന്ത് ആ വീട്ടിനുള്ളില്‍ കാണുമെന്ന് ആലോചിച്ചിക്കുകയാണെന്നും അശ്വതി കുറിപ്പില്‍ പറയുന്നു. ബിഗ് ബോസ് എപ്പിസോഡുകളെ കുറിച്ചുള്ള അശ്വതിയുടെ വിലയിരുത്തലുകള്‍ ശ്രദ്ധേയമാണ്.
Recommended Video

അതേസമയം, ഈ ആഴ്ചത്തെ നോമിനേഷനും കഴിഞ്ഞ ദിവസത്തെ എപ്പിസോഡ് സാക്ഷിയായി. ഈ ആഴ്ച നോമിനേഷനില്‍ ഉള്‍പ്പെട്ടിരിക്കുന്നത് എയ്ഞ്ചല്‍, ഋതു, മണിക്കുട്ടന്‍, സൂര്യ , ഫിറോസ്- സ്ജന എന്നിവരാണ്. ഏറ്റവും കൂടുതല്‍ വോട്ട് സജ്ന-ഫിറോസിന് ആയിരുന്നു, 9 വോട്ടുകളാണ് ലഭിച്ചത്. ആറ് വോട്ടുകളാണ് സൂര്യ നേടിയത്. മണിക്കുട്ടന്‍ ആദ്യമായാണ് നോമിനേഷനിലേക്ക് കടന്നു വരുന്നത്. കഴിഞ്ഞ ആഴ്ച ഏറ്റവു കൂടുതല്‍ വോട്ട് നേടിയ ഡിംപല്‍ ഇത്തവണ സുരക്ഷിതയാണ്.


Click it and Unblock the Notifications