സായി ചൊറിഞ്ഞു, പൊളി ഫിറോസ് എടുത്തിട്ട് അലക്കി ഒണക്കാനിട്ടു; മണിക്കുട്ടനോട് ഒരുപാട് ബഹുമാനം: അശ്വതി

രസകരമായ വീക്ക്‌ലി ടാസ്‌ക്കിന്റെ മറ്റൊരു ദിവസമാണ് ഇന്നലെ ബിഗ് ബോസ് വീട്ടില്‍ കണ്ടത്. മീശമാധവനായെത്തിയ മണിക്കുട്ടന്‍ മുതല്‍ ഡിംപലും റിതുവും റംസാനുമെല്ലാം തകര്‍ത്താടിയ ദിവസം. പാട്ടും ഡാന്‍സുമൊക്കെയായി ആഘോഷം നിറഞ്ഞൊരു എപ്പിസോഡ്. എന്നാല്‍ അതേസമയം തന്നെ വലിയൊരു പൊട്ടിത്തെറിക്കും ബിഗ് ബോസ് വീട് സാക്ഷിയായി. സായ് വിഷ്ണുവും ഫിറോസ് ഖാനും തമ്മിലായിരുന്നു അടി.

ഗ്ലാമറിന്റെ മറുവാക്ക്; ഹോട്ട് ചിത്രങ്ങളുമായി അലാന പാണ്ഡ

നേരത്തെ തന്റെ ജീവിതത്തെ കുറിച്ച് സായ് പറഞ്ഞതിനെ ചോദ്യം ചെയ്ത് ഫിറോസ് എത്തുകയായിരുന്നു. ഇത്രയും പ്രായമായി, നല്ല ആരോഗ്യമുണ്ട് എന്നിട്ട് വീടിനൊരു കൊളുത്ത് വെക്കാന്‍ പറ്റിയില്ലെന്ന് പറയുന്നതിനെയാണ് ഫിറോസ് ചോദ്യം ചെയ്തത്. ഇതിനെതിരെ സായ് വിഷ്ണുവും രംഗത്ത് എത്തി. നിയന്ത്രണം വിട്ട സായിയെ റംസാനും മറ്റും ചേര്‍ന്നാണ് പിടിച്ചു മാറ്റിയത്.

എടുത്തിട്ട് അലക്കി ഒണക്കാനിട്ടു

പതിവ് പോലെ ബിഗ് ബോസ് വിലയിരുത്തലുമായി എത്തിയിരിക്കുകയാണ് അശ്വതി. സായിയേയും ഫിറോസിനേയും കുറിച്ച് അശ്വതി പറയുന്നുണ്ട്. മണിക്കുട്ടന് മുന്നില്‍ മനസ് തുറന്ന സൂര്യയെ കുറിച്ചും അശ്വതിയ്ക്ക് പറയാനുണ്ട്. പുതിയ ടാസ്‌ക്ക് അശ്വതിയെ കുട്ടിക്കാല ഓര്‍മ്മകളിലേക്ക് നയിക്കുകയും ചെയ്യുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

'ഇന്നലെ സായി ആവശ്യമില്ലാതെ ചൊറിഞ്ഞു പൊളി ഫിറോസ് എടുത്തിട്ട് അലക്കി ഒണക്കാനിട്ടു. പക്ഷെ വാക്കുകള്‍ അല്‍പ്പം ക്രൂരമായിപോയോ എന്ന് ഒരു തോന്നല്‍. വെറുതെ ഒച്ച എടുക്കാന്‍ മാത്രം അറിയാം കാര്യം പറഞ്ഞു എതിര്‍ത്തു നില്‍ക്കാന്‍ സായിക്ക് അറിയില്ല.. ഇപ്രാവശ്യവും ഒരു വാണിങ് വാങ്ങിച്ചു കൂട്ടും പൊളി ഫിറോസ് എന്ന് തോന്നണു' അശ്വതി പറയുന്നു.

ഒന്നും പറയാനില്ല്യ കുട്ട്യേ

സൂര്യ, ഒന്നും പറയാനില്ല്യ കുട്ട്യേ. കുട്ട്യേ നീയല്ലേ മിഞ്ഞാന്ന് വന്നു അമ്മേ അമ്മേടെ മോള്‍ വേറൊന്നും കരുതീട്ടല്ല അങ്ങനൊന്നുമില്ല എന്നൊക്കെ പറഞ്ഞത്. യവള്‍ടെ അസുഖം എനിക്ക് മനസ്സിലായി ആര്‍ത്തി മൂത്തു പ്രാന്തയതാ (നിശ്ചല്‍) പക്ഷെ മണിക്കുട്ടന്‍ താങ്കളോട് ഒരുപാട് ബഹുമാനം തോന്നുന്നു. സൂര്യയോട് പറഞ്ഞു മനസിലാക്കികൊടുത്ത കാര്യങ്ങള്‍ കേട്ടപ്പോള്‍.

ഓര്‍മ വന്നത്

അല്ലാ ബിഗ്ഗ് ബോസ്സ് ഹൌസില്‍ മലയാളം മാത്രല്ലേ ഉപയോഗിക്കാന്‍ പറ്റൂ. ആ റിതു ഇന്ന് റംസാന്റെ ചെവിയില്‍ പറഞ്ഞത് ആര്‍ക്കേലും മനസിലായോ? മിന്നാരത്തില്‍ ഉണ്ണുണ്ണി തോക്കിലെ വെടി കൊള്ളാതിരുന്നപ്പോ പറഞ്ഞ ഡയലോഗ് ആണ് അന്നേരം ഓര്‍ത്തത്. എനിക്ക് ഈ ടാസ്‌ക് കണ്ടപ്പോള്‍ ഓര്‍മ വന്നത് പണ്ട് നാട്ടിന്‍പുറത്തു ഓരോരോ ക്ലബ്ബുകള്‍ വെക്കുന്ന പ്രോഗ്രാംസ് ഉണ്ടാകും വാര്‍ഷികം, ന്യൂ ഇയര്‍നു ഒക്കെ ഞാനും കുഞ്ഞിലേ ഡാന്‍സ് ചെയ്തിട്ടുണ്ട്..ഇതുപോലെ ഒറക്കം തൂങ്ങി നില്‍ക്കുന്ന ടൈമിലാരിക്കും നമ്മടെ പാട്ട്. ബൈ ദ ബൈ ഞാന്‍ വിഷയത്തില്‍ നിന്നു പിന്മാറിയോ?

ഡിമ്പലും നന്നായി ചെയ്തു, റിതുവും.

ഞാന്‍ ആലോചനയില്‍ നിന്നു ഉണര്‍ന്നപ്പോള്‍ ഒണ്ട് ബിന്‍ ലാദന്‍ വന്നു നിന്നു പഞ്ചാബി ഹൌസിലെ പാട്ടു കളിച്ചിട്ട് പോകുന്നു. കൊള്ളാം. നന്നാരുന്നു. പ്ലസ് കണ്ടപ്പോള്‍ ആണ് അനൂപിന് പാട്ടു നിന്നത് എങ്ങനെന്നു മനസിലായത്. ഈ ടാസ്‌കില്‍ സത്യം പറഞ്ഞാല്‍ ബിഗ്ബോസ് ചേരാത്തൊരു വേഷം കൊടുത്തു പണി കൊടുത്തത് ഭാഗ്യയേച്ചിക്കാണ് . പാവം വാഷ്‌റൂമില്‍ നിന്നു ഓടി വന്നു സ്റ്റേജില്‍ കയറി അവരെ കൊണ്ട് കഴിയാവുന്ന പോലെ നന്നായി പെര്‍ഫോം ചെയ്തു. ഡിമ്പലും നന്നായി ചെയ്തു, റിതുവും.

Recommended Video

Bigg Boss Malayalam : സായ്-ഡിമ്പൽ പ്രശ്‌നത്തിൽ ന്യായം ആരുടെ ഭാഗത്ത്? | FilmiBeat Malayalam
അനൂപിന്റെ മാസ്‌ക്

രമ്യ പറഞ്ഞത് റംസാനു അത്രയ്ക്ക് ഇഷ്ടപ്പെട്ടില്ല.. വീക്കന്‍ഡില്‍ ലാലേട്ടന്‍ വന്നു ചോയ്ച്ചാലെ കുട്ടിക്ക് ശെരിയാകൂ? നോബിചേട്ടന്റെ കൌണ്ടര്‍സ് അങ്ങോട്ട് ശെരിക്കു ഏല്‍ക്കുന്നില്ല എന്നൊരു തോന്നലുപോലെ.
ഇനി നാളെ അനൂപിന്റെ മാസ്‌ക് അഴിക്കാന്‍ പൊളി ഫിറോസ് ഇറങ്ങീട്ടുണ്ട്. കണ്ടറിയാം എന്നു പറഞ്ഞാണ് അശ്വതി കുറിപ്പ് അവസാനിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X