ചൂടെണ്ണയില്‍ കടുകിട്ട പോല വന്ന മിഷേല്‍; സേഫ് ഗെയിം കളിക്കുന്ന നോബി ക്യാപ്റ്റനാകുമ്പോള്‍!
അങ്ങനെ ഒരാഴ്ച കൂടി പിന്നിട്ടിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 3. രണ്ടാമത്തെ എലിമിനേഷനാണ് ഇന്നലെ ബിഗ് ബോസ് വീട് സാക്ഷിയായത്. വൈല്‍ഡ് കാര്‍ഡിലൂടെ ബിഗ് ബോസ് വീട്ടിലെത്തിയ മിഷേലായിരുന്നു ഇന്നലെ പുറത്തായത്. ബിഗ് ബോസ് വീട്ടിലെത്തിയതിന് പിന്നാലെ ഡിംപലുമായുണ്ടായ പൊട്ടിത്തെറിക്ക് ശേഷം നിശബ്ദയായി പോയിരുന്നു മിഷേല്‍. ഇതാണ് മിഷേലിനെ എലിമിനേഷനിലേക്ക് എത്തിച്ചത്.
ബിഗ് ബോസ് വീടിന്റെ പുതിയ ക്യാപ്റ്റനായി നോബി മാര്‍ക്കോസ് നിയോഗിക്കപ്പെട്ടതിനും കഴിഞ്ഞ എപ്പിസോഡ് സാക്ഷിയായിരുന്നു. ഇപ്പോഴിതാ കഴിഞ്ഞ എപ്പിസോഡിനെ കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്നെഴുതിയിരിക്കുകയാണ് നടി അശ്വതി. എല്ലാ ദിവസവും അശ്വതി തന്റെ അഭിപ്രായം സോഷ്യല്‍ മീഡിയയിലൂടെ തുറന്നെഴുതാറുണ്ട്.

ബൈ മിഷേല്‍. ചൂടെണ്ണയില്‍ കടുകിട്ട പോലത്തെ വരവ് ആരുന്നു. അത് മെയ്ന്റൈന്‍ ചെയ്യാന്‍ സാധിക്കാതെ പോയി. എന്തായാലും നല്ലൊരു ഭാവി ഉണ്ടാകട്ടെ. എല്ലാവിധ ആശംസകളും എന്നായിരുന്നു മിഷേലിന്റെ പുറത്താകലിനെ കുറിച്ച് അശ്വതിയ്ക്ക് പറയാനുണ്ടായിരുന്നത്.
നോബി ചേട്ടന്‍ ക്യാപ്റ്റന്‍ ആയി,ആരെയും വെറുപ്പിക്കാന്‍ ഇഷ്ടമില്ലാതെ സേഫ് ഗെയിം കളിക്കുന്ന നോബിചേട്ടന്‍ എങ്ങനെ ഈ വീക്ക് കൊണ്ടുപോകുമെന്ന് കണ്ടറിയാം എന്നും അശ്വതി പറയുന്നു. നോബിയുടെ ഇതുവരെയുള്ള സേഫ് ഗെയിമിനെതിരെ പ്രേക്ഷകര്‍ക്കിടയില്‍ വിമര്‍ശനം ഉയരുന്നതിനിടെയാണ് അദ്ദേഹം ക്യാപ്റ്റനാകുന്നത്.
എന്തായാലും പുതിയ കോണ്‍ടെന്റ് ഉരുവായിട്ടുണ്ട്. സന്ധ്യയുടെ ബ്ലൗസ്. ഈ ആഴ്ചത്തെ വൈരാഗ്യത്തിന് ഒള്ള കാരണമായി. കാണാം എന്തായി തീരുമെന്നും അശ്വതി പറയുന്നു. സന്ധ്യയുടെ ബ്ലൗസിനെ കുറിച്ച് ഫിറോസ് ഖാന്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തെ കുറിച്ചാണ് അശ്വതി സൂചിപ്പിച്ചത്. ബിഗ് ബോസ് വീടിനുള്ളില്‍ ഇത് ചര്‍ച്ചയാവുകയും ഫിറോസ് മാപ്പ് പറയുകയും ചെയ്തിരുന്നു.
നോബിയാണ് ബിഗ് ബോസ് സീസണ്‍ 3 ലെ പുതിയ ക്യാപ്റ്റന്‍. ഫിറോസ്, അഡോണി എന്നിവരെ പിന്തള്ളിയാണ് നോബി സീസണ്‍ 3 ലെ പുതിയ ക്യാപ്റ്റനായിരിക്കുന്നത്. വാശിയേറിയ മത്സരത്തിനൊടുവിലാണ് നോബി വിജയിച്ചത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ നോബിക്ക് പകരം റംസാനായിരുന്നു മത്സരത്തില്‍ പങ്കെടുത്തത്.
Recommended Video
ഇതാദ്യമായിട്ടായിരിക്കും കൂലിക്ക് ആളെ വച്ച് ക്യാപ്റ്റനാകുന്നതെന്നായിരുന്നു ടാസ്‌ക്കിന് ശേഷമുളള നോബിയുടെ പ്രതികരണം. എന്തായാലും സന്തോഷം. മാക്‌സിമം നന്നാക്കാന്‍ ശ്രമിക്കാം. ആള്‍ക്കാരെ അല്ല വീട്. ഈ ആഴ്ച പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാതെ പോകട്ടെ രസകരമായി ഒരാഴ്ചയ്ക്ക് വേണ്ടി ശ്രമിക്കാമെന്നും നോബി പറഞ്ഞു. നോബി എന്തെങ്കിലും കുഴപ്പം കാണിച്ചാല്‍ വഴക്ക് റംസാനും കിട്ടുമെന്നും തമാശ രൂപത്തില്‍ മോഹന്‍ലാലും പറഞ്ഞു.


Click it and Unblock the Notifications