ഇതിലും മികച്ച പണിഷ്മെന്റ് സ്വപ്നങ്ങളില്‍ മാത്രം; ഭാനുവിനുള്ള സദ്യ ഒരുങ്ങി!

ബിഗ് ബോസ് താരങ്ങളെ കാണാനായി മോഹന്‍ലാല്‍ എത്തിയ എപ്പിസോഡായിരുന്നു പോയ ദിവസത്തേത്. വന്ന വരവില്‍ തന്നെ ഫിറോസ് സജ്‌ന ദമ്പതികള്‍ക്കുള്ള താക്കീതും ശിക്ഷയും അദ്ദേഹം നല്‍കി. പിന്നാലെ മൈക്ക് മാറ്റി വച്ച് സംസാരിച്ചതിന് മജിസിയ ഭാനുവിന് താക്കീത് നല്‍കുകയും ചെയ്തു ലാലേട്ടന്‍. അതേസമയം ആരാണ് ഈ ആഴ്ച പുറത്താവുക എന്ന് ഇന്നറിയാം.

ബിഗ് ബോസ് ആരാധകര്‍ നിത്യേന കാത്തിരിക്കുന്ന ഒന്നാണ് നടി അശ്വതിയുടെ പോസ്റ്റുകള്‍. ബിഗ് ബോസ് എപ്പിസോഡുകളെ കുറിച്ചുള്ള അശ്വതിയുടെ എഴുത്തുകള്‍ ശ്രദ്ധ നേടാറുണ്ട്. കഴിഞ്ഞ എപ്പിസോഡിനെക്കുറിച്ചുള്ള തന്റെ വിലയിരുത്തലുമായി എത്തിയിരിക്കുകയാണ് അശ്വതി. ലാലേട്ടനെ കുറിച്ചും ഓരോ മത്സരാര്‍ത്ഥികളെ കുറിച്ചുമെല്ലാം അശ്വതി എഴുതുന്നുണ്ട്. അശ്വതിയുടെ വാക്കുകളിലേക്ക്.

കളി പഠിച്ചോ?


'How cute laletta. ഞാനൊന്നു പോയി റെഡി ആയിട്ട് വരാം'എന്നു പറഞ്ഞു പോയപ്പോള്‍ അപ്പൊ ഇന്നത്തെ കലാമേളയിലേക്ക് കടക്കാം' എന്നു പറഞ്ഞാണ് അശ്വതി കുറിപ്പ് ആരംഭിക്കുന്നത്. സൂര്യ, രണ്ടു വട്ടം ജയിലില്‍ കിടന്നകൊണ്ടാണോ അതോ കളി പഠിച്ചോ? ആദ്യമായി കരയാതെ കട്ടക്ക് പിടിച്ച് നിന്നു. പോരട്ടെ സൂര്യയിലെ ഗെയിമര്‍ ഉണരട്ടെ. മണിക്കുട്ടന്‍ പൊളി ഫിറോസിനോട് പറഞ്ഞു കൊടുത്ത കാര്യങ്ങള്‍ ഒരു മത്സരാര്‍ത്ഥിയും ഇത്ര ആത്മാര്‍ത്ഥതയോടെ പറഞ്ഞു കൊടുത്തു കണ്ടിട്ടില്ല.

ഇതിലും നല്ല പണിഷ്‌മെന്റ് സ്വപ്നത്തില്‍ മാത്രം

സൂര്യ ഇന്ന് നല്ല സുന്ദരി ആയിട്ടുണ്ടായിരുന്നു ല്ലെ ?? നോബിചേട്ടാ ലാലേട്ടന്‍ ചോദിച്ചതിന് ഒരക്ഷരം മിണ്ടരുതേ. മിണ്ടിയാല്‍ അവരൊക്കെ പിണങ്ങിയാലോ? ഭാഗ്യചേച്ചിടെ ലാലേട്ടന്‍ സംസാരിക്കുമ്പോഴുള്ള തലയാട്ടല്‍ കണ്ടാല്‍ ചേച്ചി അടിപൊളി ഗെയിം ആണ് കളിക്കുന്നത് എന്ന കോണ്‍ഫിഡന്‍സിലാണ്. ഇതിലും നല്ല പണിഷ്‌മെന്റ് സ്വപ്നത്തില്‍ മാത്രം. മാസ്‌ക് കീറാന്‍ വന്ന ആളാണ് വെക്കെടാ മക്കളെ 24hrs അസ്ഥികൂട ചിന്നമുള്ള മാസ്‌ക്. അടുത്തത് മജീസ്യ എന്നു കരുതിയിരുന്നപ്പോള്‍ ആ ചൂട് ഒന്ന് തണുക്കാന്‍ എല്ലാരുടേം ടാസ്‌കിന്റ വിശേഷം ചോദിച്ചറിഞ്ഞു എല്ലാരേം കൂള്‍ ആക്കി തെറ്റിദ്ധാരണകളും ഒളിച്ചിരുന്ന് സംസാരിച്ചിരുന്നതും എല്ലാം തമ്മില്‍ സംസാരിപ്പിച്ചു.

മജീസ്യക്കുള്ള സദ്യ

മജീസ്യക്കുള്ള സദ്യ ഒരുങ്ങി കുട്ടിക്കു പുറത്തുപോകാന്‍ സാധ്യത ഇല്ലാ എന്ന കോണ്‍ഫിഡന്‍സ് പോലെത്തന്നെ മൈക് മാറ്റിയത് ഓര്‍മയില്ല എന്ന് ഉറച്ചു തന്നെ നിന്നു. സജ്ന മജീസ്യയുമായി മാറ്റി നിര്‍ത്തി സംസാരിക്കുമ്പോള്‍ ഡിമ്പലിനു സ്വസ്ഥത ഇല്ലായിരുന്നു. ഒന്ന് കണ്ണ് ചിമ്മിതുറന്നപ്പോള്‍ മജീസ്യയുടെ ചുണ്ട് തുടച്ചു കൊണ്ട് ഡിമ്പാല് നിക്കുന്നു. എന്തായാലും ക്ഷമ ചോദിച്ചതിനാല്‍ ലാലേട്ടന്‍ ക്ഷമിച്ചു അല്ലെങ്കില്‍ ജയിലില്‍ കിടക്കേണ്ടത് ആയിരുന്നു? എന്നും അശ്വതി പറയുന്നു.

ഓവര്‍സ്മാര്‍ട്ട്

എവിക്ഷന്‍ ടാസ്‌ക് ഭയങ്കര ടെന്‍സ്ഡ് ആയിരുന്നു. മറ്റൊരു ടാസ്‌കിനിടയില്‍ നോമിനേഷനില്‍ ഉള്ള ആള്‍ക്കാരുടെ വീക്കിലി ടാസ്‌കിലെ പാട്ടുകളില്‍ ആരുടെ പാട്ട് വരുന്നു അവര്‍ രക്ഷപ്പെടുന്നു.
പൊളി ഫിറോസ്‌നു വീണ്ടും ഈ ടാസ്‌കിനിടയില്‍ പണി കിട്ടി, അനാവശ്യമായി വാക്കുകള്‍ ഉപയോഗിച്ച് 24 മണിക്കൂറിന്റെ മാസ്‌ക് ധാരണം 48 മണിക്കൂര്‍ ആക്കി കൊടുത്തു. Y this man is like this? അല്‍പ്പം ഓവര്‍സ്മാര്‍ട്ട് ആയി ഇന്നെനിക്കു തോന്നി. സജ്ന കൂടെ ചേര്‍ന്ന് അനുഭവിക്കുന്നു പൊളി ഫിറോസിന്റെ പ്രവര്‍ത്തികളില്‍. എന്തായാലും ഡിമ്പലും കിടിലനും സേഫ് ആയി.. നാളെ ബാക്കി എവിക്ഷന്‍ എന്നു പറഞ്ഞ് അശ്വതി പോസ്റ്റ് അവസാനിപ്പിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X