For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നോബി ഒരു സ്പൂണ്‍ എടുത്തു മാറ്റി വെക്കുന്നത് ഞാന്‍ കണ്ടിട്ടില്ല, എന്തിന്റെ ബേസിലാണ് ആണ് സജ്ന ജയിലില്‍ പോയത്?

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 3യ്ക്ക് പുതിയൊരു ക്യാപ്റ്റനെ കൂടെ ലഭിച്ചിരിക്കുകയാണ്. കിടിലം ഫിറോസാണ് ബിഗ് ബോസ് വീട്ടിലെ പുതിയ ക്യാപ്റ്റന്‍. റിതു മന്ത്ര, മണിക്കുട്ടന്‍ എന്നിവരെ പരാജയപ്പെടുത്തിയാണ് കിടിലം ഫിറോസ് ക്യാപ്റ്റനായത്. ്്അതേസമയം ഫിറോസ്-സജ്‌ന, സൂര്യ എന്നിവര്‍ ജയിലില്‍ പോകുന്നതിനും കഴിഞ്ഞ ദിവസത്തെ എപ്പിസോഡ് സാക്ഷിയായി.

  എന്തൊരു മെയ് വഴക്കം; ക്ഷമയുടെ യോഗ ചിത്രങ്ങള്‍ വൈറല്‍

  പതിവ് തെറ്റിക്കാതെ തന്റെ വിലയിരുത്തലുമായി അശ്വതി എത്തിയിട്ടുണ്ട്. സജ്‌ന മികച്ച പ്രകടനം കാഴ്ചവച്ചിട്ടും ജയിലില്‍ പോയതിനെ അശ്വതി ചോദ്യം ചെയ്യുന്നുണ്ട്. ഡിംപലും ഭാഗ്യലക്ഷ്മിയും തമ്മിലുണ്ടായ സംസാരത്തെ കുറിച്ചും അശ്വതി കുറിക്കുന്നു. പോയവാരം നോബി തീരെ ആക്ടീവായിരുന്നില്ലെന്നും അശ്വതി അഭിപ്രായപ്പെടുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  'വീക്കെന്‍ഡ് അല്ലെ ഒന്ന് പുറത്തുപോയി ഓടി വന്നു കേറിയപ്പോള്‍ സൂര്യയും സജ്ന ഫിറോസും ജയിലില്‍ പോകുവാണ്. എന്തിന്റെ ബേസിലാണ് ആണ് സജ്ന ഫിറോസ് ജയിലില്‍ പോയത്? സായി, അഡോണി, സൂര്യ, നോബിചേട്ടന്‍ ഇവര്‍ ടാസ്‌കില്‍ നല്ല പ്രകടനം കാഴ്ച വെച്ചിട്ടില്ല. നോബിചേട്ടന്‍ ഒന്നുമേ ചെയ്തിട്ടില്ല. സത്യം പറഞ്ഞാ നോബി ചേട്ടന്‍ ഒരു സ്പൂണ്‍ എടുത്തു മാറ്റി വെക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. അണ്‍ഫെയര്‍' എന്നാണ് അശ്വതി പറയുന്നത്.

  പൊളി ഫിറോസ് ജയിലില്‍ കിടന്നു ഒരു കളി കളിച്ചു. രമ്യ, ഡിംപല്‍, മജിസ്യ യുടെ ഡിസ്‌കഷന്‍ റംസാനെ അറിയിച്ചു കൊണ്ട്. പൊളി ഫിറോസ് മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തനാകുന്നത് ഇതാണ്. എവടെ കൊണ്ട് ആക്കിയാലും ക്യാമറ കണ്ണുകളെ ഞാന്‍ എന്റടുത്തോട്ടു എത്തിക്കും എന്ന രീതി. ഭാഗ്യ ചേച്ചിയും ഡിംപലും 'ഐ അഡ്മിറ്റ് ഐ അഡ്മിറ്റ്' എന്നുപറഞ്ഞു ഇന്നാരെയോ അഡ്മിറ്റ് ചെയ്യുന്നുണ്ടാരുന്നു.ആരെയാണോ എന്തോ ?? എന്താ സംഭവമെന്നു തമ്പുരാന്‍ ആണേ മനസിലായില്ല. പക്ഷെ ഡിമ്പല്‍ പറഞ്ഞതില്‍ എവിടൊക്കെയോ ഒരു പോയിന്റ് ഉള്ളപോലെ. എന്നാലും സംഭവം ശെരിക്കു പിടികിട്ടിയില്ല..
  നിങ്ങള്‍ക്കാര്‍ക്കേലും മനസിലായെങ്കില്‍ ഒന്ന് പറഞ്ഞു തരണേ.

  സ്‌പോണ്‍സര്‍ ടാസ്‌ക്, മണിക്കുട്ടന്‍ കൊടുത്ത പരസ്യം മാത്രം മതിയല്ലോ എന്നും ആ കമ്പനിയെ ഓര്‍ക്കാന്‍ അല്ലെ. .എല്ലാവരും ടാസ്‌കില്‍ സത്യം തന്നെ ആണല്ലോ പറഞ്ഞത് ല്ലെ. അങ്ങനെ ആകട്ടെ. ബി ബി പ്ലസ്, മോര്‍ണിംഗ് ടാസ്‌ക് കിടിലു രസകരമാക്കി.. പക്ഷെ എന്തെ എല്ലാരേം കാണിച്ചില്ല. ആഹാ! ഭാഗ്യയേച്ചിക്ക് അപ്പൊ കറക്ട് ജഡ്ജ് ചെയ്യാന്‍ അറിയാലോ. നീന്തല്‍ കുളത്തിലെ മത്സരത്തില്‍ സത്യസന്ധമായി പറഞ്ഞു.. സ്‌പോണ്‍സര്‍ ടാസ്‌കിന്റെ ബാക്കി പഞ്ചാര തേക്കല്‍ പ്ലസിലായിരുന്നു.

  Bigg Boss Malayalam : ഫിറോസ് സായിയെ പൊളിച്ചടുക്കിയതിന് പിന്നിൽ | FilmiBeat Malayalam

  പിന്നീട് കണ്ട കാഴ്ച 'എന്നോട്
  സംസാരിക്കാന്‍ യോഗ്യത ഇല്ലാടോ'എന്നു പറഞ്ഞു അടിയുണ്ടാക്കിയ ഡിംപല് പൊളി ഫിറോസീനോട് പോയി യോഗ്യതയോടെ കാര്യം പറഞ്ഞു നില്‍ക്കുന്നു. അതുകണ്ടു ഭാഗ്യചേച്ചിക്ക് സഹിക്കാതെ അപ്പുറത്ത് പോയി പറഞ്ഞുകൊടുക്കുന്നു കലപില കലപില. അനൂപും മജിസ്യയും കൂട്ടയോ? ഡിമ്പല് സമ്മതിച്ചോ?എന്തായാലും അത് നന്നായി. സംസാരിക്കട്ടെ. എല്ലാം പറഞ്ഞു തീര്‍ക്കട്ടെ. പിന്നങ്ങോട്ട് അവര് ഇവരെ പറയുന്നു ഇവര് അപ്പുറത്തുള്ളോരേ പറയുന്നു ഹെന്റമ്മോ! ഈ പറയുന്നവരൊക്കെ എന്താ കാണിക്കുന്നേ എന്നു നമ്മള്‍ അല്ലെ കാണുന്നുള്ളൂ. യോ റിതുവിന് എന്തോപ്പറ്റി. കുട്ടിക്ക് പ്രേതംപോലെ അഭിനയിച്ചു അഭിനയിച്ചു ബാധ കയറിയോ? നല്ല കുട്ടി ആരുന്നു. ഹോ ഒരു വിധത്തില്‍ ബോസേട്ടന്‍ സമയം തികച്ചു, ആശ്വാസം.

  English summary
  Bigg Boss Malayalam Season 3 Aswathy Against The Lame Attitude Of Noby In Her Latest Post, Read more In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X